twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മതമേതെന്ന ചോദ്യത്തിന് ഇസ്ലാം.. എന്നു പറഞ്ഞില്ല; സല്‍മാന്‍ ഖാന്‍ നല്‍കിയ മറുപടി...

    വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനെതിരെ നാലു കേസുകള്‍ നിലവിലുണ്ട്.

    By Pratheeksha
    |

    മതമേതെന്നു കോടതി ചോദിച്ചപ്പോള്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ഉറച്ച മറുപടിയെന്തെന്നോ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ രാജസ്ഥാനിലെ ജോധ്പുര്‍ സിജെഎം കോടതിയില്‍ ഹാജരായപ്പോഴാണ് നടന്‍ മതമേതെന്നു ചോദിച്ചപ്പോള്‍ ഏവരെയും ചിന്തിപ്പിക്കുന്ന മറുപടി നല്‍കിയത്.

    പ്രോസിക്യുഷന്റെ 65 ചോദ്യങ്ങള്‍ക്കാണ് നടന്‍ മറുപടി നല്‍കിയത്. വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനെതിരെ നാലു കേസുകള്‍ നിലവിലുണ്ട്.

    മതമേതാണെന്ന ചോദ്യം

    മതമേതാണെന്ന ചോദ്യം

    പ്രോസിക്യുഷന്റെ വിചാരണയ്ക്കു മുന്‍പ് കോടതിയില്‍ പരിചയപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു നടനോട് മതമേത് എന്ന ചോദ്യം ഉന്നയിച്ചത്.

    സല്‍മാന്‍ നല്‍കിയ ഉത്തരം

    സല്‍മാന്‍ നല്‍കിയ ഉത്തരം

    ഞാനൊരു ഇന്ത്യന്‍ പൗരന്‍ എന്നായിരുന്നു മതമേതെന്ന കോടതിയുടെ ചോദ്യത്തിനു മറുപടിയായി സല്‍മാന്‍ പറഞ്ഞത്.

    കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്

    കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്

    1998 ല്‍ ഹം സാത്ത് സാത്ത് ഹെ എന്ന സിനിമാ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു സല്‍മാനെതിരെയുളള കേസ്. താന്‍ നിരപരാധിയാണെന്നും തന്റെ മേല്‍ കുറ്റം ആരോപിക്കുകയായിരുന്നുവെന്നുമാണ് സല്‍മാന്‍ കോടതിയില്‍ വ്യക്തമാക്കിയത്. പ്രോസിക്യുഷന്റെ 65 ചോദ്യങ്ങള്‍ക്കാണ് നടന്‍ മറുപടി നല്‍കിയത്.

    സല്‍മാനെതിരെ നാലു കേസുകള്‍

    സല്‍മാനെതിരെ നാലു കേസുകള്‍

    വന്യമൃഗങ്ങളെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് നടന്‍ സല്‍മാന്‍ ഖാനെതിരെ നാലു കേസുകള്‍ നിലവിലുണ്ട്. സിനിമയിലെ സഹ താരങ്ങളായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബാന്ദ്രേ, നീലം എന്നിവര്‍ക്കൊപ്പമാണ് സല്‍മാന്‍ കോടതിയിലെത്തിയത്.

    English summary
    Bollywood Superstar, Salman Khan, told that he was an Indian when asked to explain his religion at the Jodhpur court, where he was questioned on allegations of killing blackbucks during a film shoot in 1998. The actor was asked to state his religion as part of introductions before his questioning by the prose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X