For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്ലേ ബോയി ഭീമമായ തുക ഓഫർ ചെയ്തു! മാസികയുടെ ആവശ്യം നഗ്നത, നടിയുടെ വെളിപ്പെടുത്തൽ

  |

  സിനിമ മേഖലയിലെ കാണാക്കാഴ്ചകളെ കുറിച്ചുള്ള നിരവധി കഥകൾ പ്രചരിച്ചിരുന്നു. അഭിനയ മോഹമായ സിനിമ മേഖലയിലേയ്ക്ക് കടന്നു വരുന്നവരെ തേടി മികച്ച അനുഭവമായിരിക്കില്ല കാത്തിരിക്കുക. നടിമാർ തന്നെ തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിട്ടുമുണ്ട്. മീടു പോലുളള താരങ്ങളുടെ തുറന്നു പറച്ചിലുകൾ സമൂഹത്തിൽ വൻ ചലനം സൃഷ്ടിച്ചിരുന്നു. ദേശത്തിനും ഭാഷയ്ക്കും അതീതമായിരുന്നു ഇത്.

  ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം നർഗീസ് ഫക്രി. സിനിമയിൽ വരുന്നതിന് മുൻപ് നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി പങ്കുവെച്ചത്. മോഡിലിങ്ങിൽ നിന്നാണ് സിനിമ കരിയർ ഇവർ ആരംഭിച്ചത്. മുൻ പോൺ താരമായ ഡി ലാ മോറയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  മോഡലിങ്ങ് സജീവമായ കാലത്തായിരുന്നു അഡൾട്ട് മാസികയായ പ്ലേ ബേയ്ക്ക് വേണ്ടി ന്യൂഡ് ഫോട്ടോ ഷൂട്ടിന് തന്നെ സമീപിക്കുന്നത്. പ്ലേ ബോയിയുടെ കോളേജ് എഡിഷനിലേയ്ക്ക് വനിത മോഡലിനെ ആവശ്യമുള്ള വിവരം ഏജന്റ് പറഞ്ഞാണ് താൻ അറിയുന്നത്. ഏജന്റിലൂടെ തന്നെയാണ് ഫോട്ടോ ഷൂട്ടിന് അവസരം ലഭിച്ച കാര്യവും താൻ അറിയുന്നതെന്നും നടി പറഞ്ഞു.

  മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുകൈയോടെ ദിലീപ്! ഷെയിൻ വിഷയത്തിൽ താരത്തിന്റെ പ്രതികരണം ഇങ്ങനെ

  എന്നാൽ മാസികയ്ക്ക് വേണ്ടി നഗ്നത പ്രദർശിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ ഈ ഓഫർ നിരസിക്കുകയായിരുന്നു. ഭീമമായ തുകയാണ് ഇവർ തനിയ്ക്കായി ഓഫർ ചെയ്തത് . ഓഫർ നിരസിച്ചു കൊണ്ട് ഞാൻ ഏജന്റിനോട് നന്ദി പറയുകയായിരുന്നു. താനിപ്പോൾ ഒരു കുഴപ്പമില്ലാതെ പോകുകയാണെന്നും അദ്ദേഹത്തിനെ അറിയിക്കുകയും ചെയ്തു.

  ചെറുപ്പം മുതലെ മോഡലിങ്ങ് രംഗത്ത് താൽപര്യമുണ്ടായിരുന്നു. 16ാെം മത്തെ വയസ്സിൽ മോഡലിങ്ങിൽ അരങ്ങേറ്റം കുറിക്കുകയായിരുന്നു. അമേരിക്കയിലെ പ്രശസ്ത പരിപാടിയായ നെക്സ്റ്റി ടോപ്പ് മോഡൽ പരിപാടിയിൽ എത്തിയതോട് കൂടി മോഡലിങ് രംഗത്ത് ചുവട് ഉറപ്പിക്കാനായത് പിന്നീട് ഇത് ഗൗരവമായി കാണാൻ തുടങ്ങി. പിന്നീട് മികച്ച മോഡലായി വളരുകയായിരുന്നു.

  ദീപികയേയും പ്രിയങ്കയേയും കടത്തി വെട്ടി സണ്ണി !ഒപ്പം സല്ലുവും, പ്രേക്ഷകർ തിരഞ്ഞത് ഇവരെ

  മോഡലിങ്ങിൽ നിന്ന് ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു നർഗീസ്,. എന്നാൽ അധികം ഗ്ലാമറസ്സായി ചിത്രത്തിൽ പ്രത്യക്ഷപ്പെടേണ്ടി വന്നിട്ടില്ല. നഗ്നത പ്രദർശിപ്പിക്കാതെ തന്നെ ബോളിവുഡിൽ തന്റേതായ ഇട കണ്ടെത്താൻ നടിയ്ക്ക് ആയിരുന്നു. അതിലുള്ള സന്തോഷവും ഇവർ പങ്കുവെച്ചിട്ടുണ്ട്. എനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ല. വികാരതീവ്രമായിട്ടുള്ള ഏത് രംഗം അഭിനയിക്കാനും എനിക്ക് ബുദ്ധിമുട്ടാണ്.എനിക്കറിയാം, ഇത് അഭിനയമാണ്. ഞാൻ ഇങ്ങനെയൊക്കെ ചെയ്യേണ്ടിവരും- നർഗീസ് പറഞ്ഞു.

  ന്യൂയോർക്കിൽ ജനിച്ചു വളർന്ന് താരം 2011 ലാണ് ബോളിവുഡിലേയ്ക്ക് ചുവട് വയ്ക്കുന്നത്. രൺബീർ കപൂർ ചിത്രമായ റോക്ക്സ്റ്റാറിലൂടെയായിരുന്നു എൻട്രി. സൂജിത്ത് സിർക്കാറിന്റെ മദ്രാസ് കഫെ, ഡേവ്ഡ് ധവാന്റെ മേം തെര ഹീറോ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.. പ്രമുഖ ബ്രാൻഡായ കിങ്ഫിഷറിന്റെ മോഡലായി എത്തിയിരുന്നു. ഇത് കരിയറിൽ മികച്ച വഴിത്തിരിവാകുകയായിരുന്നു. ഇതിനു പിന്നാലെയാണ് സിനിമ അവസരങ്ങൾ താരത്തെ തേടിയെത്തുന്നത്.

  Read more about: നടി actress
  English summary
  i reject play boy Magazine photoshoot says Actess Nargis Fakhri
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more