For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍പ്പിതയുടെ നായ എന്നാണ് എന്നെ വിളിച്ചത്! സല്‍മാന്റെ സഹോദരീ ഭര്‍ത്താവ് പറയുന്നു

  |

  താരങ്ങളുടെ പാതയിലൂടെ അവരുടെ മക്കളും ബന്ധുക്കളുമൊക്കെ സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. ഇങ്ങനെ ലോഞ്ച് ചെയ്യപ്പെട്ടവരാണ് ഇന്നത്തെ മിക്ക താരങ്ങളും എന്നതാണ് വസ്തുത. ചിലര്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ സാധിക്കാതെ മടങ്ങുമ്പോള്‍ മറ്റു ചിലര്‍ സ്വന്തമായൊരു ഇടം നേടിയെടുക്കും. ആദ്യ ശ്രമം പരാജയപ്പെട്ടാലും വീണ്ടും അവസരം ലഭിക്കാന്‍ ഈ ബന്ധു ബലം പലപ്പോഴും സഹായിക്കും എന്നതാണ് വസ്തുത. അങ്ങനെ ആദ്യ അവസരം പാഴാക്കി, ഇപ്പോള്‍ രണ്ടാം വരവില്‍ കയ്യടി നേടിയ നടനാണ് ആയുഷ് ശര്‍മ.

  എന്തൊരു നോട്ടമാണ്! മനം മയക്കും ചിത്രങ്ങളുമായി ഭാവന

  ബോളിവുഡിലെ സൂപ്പര്‍ താരമായ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ ഭര്‍ത്താവാണ് ആയുഷ് ശര്‍മ. സല്‍മാന്‍ ഖാനും ആയുഷും പ്രധാന വേഷങ്ങളിലെത്തിയ അന്തിം ദ ഫൈനല്‍ ട്രൂത്ത് ഇപ്പോള്‍ കയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തിലെ ആയുഷിന്റെ മേക്കോവറും പ്രകടനവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്. ലവ് യാത്രിയായിരുന്നു ആയുഷിന്റെ ആദ്യ സിനിമ. എന്നാല്‍ ഈ സിനിമ ഏറ്റുവാങ്ങിയത് വന്‍ പരാജയമായിരുന്നു. ഇതോടെ പലരും ആയുഷിന് ബോളിവുഡില്‍ കരിയറുണ്ടാകില്ലെന്ന് വരെ വിധിയെഴുതിയിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്റെ പരിശീലനത്തില്‍ ആയുഷിന് ബിഗ് സ്‌ക്രീനില്‍ രണ്ടാം ജന്മം ലഭിക്കുകയായിരുന്നു.

  ഇപ്പോഴിതാ ആദ്യ ചിത്രത്തിന്‌റെ പരാജയത്തിന് പിന്നാലെ തനിക്ക് കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ആയുഷ് ശര്‍മ. അര്‍പ്പിതയുടെ നായ എന്നുവരെ തന്നെ ആളുകള്‍ വിളിച്ചുവെന്നാണ് ആയുഷ് പറയുന്നത്. വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നും താന്‍ അതിന് ബാധ്യസ്ഥനാണെന്നും ആയുഷ് പറയുന്നു. എന്നാല്‍ കുടുംബത്തെ അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നാണ് ആയുഷ് പറയുന്നത്. തന്റെ ബോളിവുഡ് ലോഞ്ചില്‍ അര്‍പ്പിതയ്ക്ക് പങ്കില്ലെന്നും പക്ഷെ തന്നെ അപമാനിക്കാനായി ആളുകള്‍ അര്‍പ്പിതയുടെ പേര് അനാവശ്യമായി വലിച്ചിടുകയാണെന്നും ആയുഷ് പറയുന്നു. ഒരു പത്രം തന്നെ അര്‍പ്പിതയുടെ നായ എന്നു വളിച്ചുവെന്നാണ് താരം പറയുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

  ''ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്റെ ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ ഒരു പ്രമുഖ പത്രം എഴുതിയത് അല്‍പ്പിത ഇനി ലോഞ്ച് ചെയ്യുക ഒരു നായയെ ആയിരിക്കും, സല്‍മാന്‍ ഒരു നായയെ ലോഞ്ച് ചെയ്യണം എന്നായിരുന്നു. എനിക്ക് മനസിലാകും, സിനിമ പുറത്ത് വന്നു. എല്ലാവര്‍ക്കും അതേക്കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷെ എന്നെ വിമര്‍ശിക്കാന്‍ എന്റെ ഭാര്യയെ ഉള്‍പ്പെടുത്തുന്നത് എനിക്ക് ഒട്ടും മനസിലാകുന്നില്ല'' എന്നായിരുന്നു താരം പറഞ്ഞത്. അര്‍പ്പിതയുമായുള്ള ബന്ധം കാരണം സല്‍മാന്‍ ഖാന്‍ തന്നെ ലോഞ്ച് ചെയ്യുകയായിരുന്നുവെന്നാണ് പലരും കരുതിയിരിക്കുന്നതെന്നും എന്നാല്‍ വസ്തുത അതല്ലെന്നും ആയുഷ് പറയുന്നു.

  ''അര്‍പ്പിതയ്ക്ക് എന്റെ ലോഞ്ചിംഗുമായി ഒരു ബന്ധവുമില്ല. സിനിമ നിര്‍മ്മിച്ചത് സല്‍മാന്‍ ഭായ് ആണ്. എന്നെ പരിശീലിപ്പിച്ചത് സല്‍മാന്‍ ഭായ് ആണ്. എനിക്ക് ആ പ്ലാറ്റ്‌ഫോം നല്‍കിയ സല്‍മാന്‍ ഭായ് ആണ്'' എന്നായിരുന്നു ആയുഷ് പറഞ്ഞത്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെയായിരുന്നു അന്തിം നിര്‍മ്മിച്ചത്. മറാത്തി ബ്ലോക്ബസ്റ്റര്‍ ആയ മുള്‍ഷി പാറ്റേണിന്റെ ഹിന്ദി റീമേക്കാണ് ചിത്രം. മഹേഷ് മഞ്ചരേക്കര്‍ ആണ് അന്തിം സംവിധാനം ചെയ്തിരിക്കുന്നത്. വിരുദ്ധ്, അസ്ഥിത്വ, വാസ്തവ് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മഹേഷ്. രവി ബസ്രൂര്‍ ആണ് സിനിമയുടെ സംഗീത സംവിധാനം. പുതുമുഖ നടിയായ മഹിമ മക്ക്വാനയാണ് ചിത്രത്തിലെ നായിക. സല്‍മാന്‍ ഖാന്‍ പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തിയിരിക്കുന്നത്.

  ഇന്ദ്രജ എന്നല്ല പേര്, സംവിധായകനല്ല ആ മാറ്റത്തിന് പിന്നിൽ, യഥാർത്ഥ പേര് വെളിപ്പെടുത്തി നടി...

  Shah Rukh Khan Reveals The REAL Reason Behind His Fight With Salman Khan

  അതേസമയം ആയുഷിന്റെ ആദ്യമായ ലവ്യാത്രി വന്‍ പരാജയമായിരുന്നു. പ്രണയ കഥയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ നിന്നും അന്തിമിലേക്കുള്ള ആയുഷിന്റെ മേക്കോവര്‍ ഏറെ ചര്‍ച്ചയായിരുന്നു. താരം തന്റെ രൂപത്തിലടക്കം കുറേമാറ്റങ്ങള്‍ വരുത്തിയാണ് അന്തിമില്‍ അഭിനയിച്ചത്. ചിത്രം മികച്ച വിജയമായി മാറിയിരിക്കുകയാണ്. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് സല്‍മാന്‍ ഖാന്റെ പുതിയ സിനിമ. മൂന്നാം ഭാഗത്തിലും കത്രീന കൈഫ് തന്നെയാണ് നായിക. വിവിധ വിദേശ രാജ്യങ്ങളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇമ്രാന്‍ ഹാഷ്മിയാണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. മുന്‍ഭാഗങ്ങളിലേത് പോലെ മൂന്നാം ഭാഗവും വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തില്‍ ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നതായി സൂചനകളുണ്ട്.

  Read more about: salman khan
  English summary
  I Was Called Arpita's Dog Says Antim Actor Aayush Sharma
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X