For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായി, പേടിച്ചിട്ട് അമ്മയോട് പറഞ്ഞില്ല'-നീന ​ഗുപ്ത

  |

  മനോഹരമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ഒരു പിടി നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള നടിയാണ് നീന ​ഗുപ്ത. അടുത്തിടെ താരം തന്റെ ആത്മകഥയായ സച്ച് കഹൂൻ തോ പുറത്തിറക്കിയിരുന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയിലെ പൊള്ളിക്കുന്ന അനുഭവങ്ങളും സന്തോഷം നൽകുന്ന അനുഭവങ്ങളെയും കുറിച്ചുമെല്ലാമാണ് നീന ​ഗുപ്ത ആത്മകഥയിൽ എഴുതിയിരിക്കുന്നത്.

  actress neena Gupta, actress neena Gupta photos, actress neena Gupta news, neena Gupta, നടി നീന ​ഗുപ്ത, നീന ​ഗുപ്ത വാർത്തകൾ, നീന ​ഗുപ്ത സിനിമകൾ, നീന ​ഗുപ്ത

  ആത്മകഥയിലെ നീന എഴുതിയ ചില പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. കുട്ടിക്കാലത്ത് താൻ ലൈം​ഗീകാതിക്രമത്തിന് ഇരയായിട്ടുണ്ട് എന്നാണ് നീന ​ഗുപ്ത ആത്മകഥയിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്. പേടി കാരണം അമ്മയോട് താൻ അത് തുറന്നുപറഞ്ഞിരുന്നില്ലെന്നും നീന ​ഗുപ്ത പറയുന്നു. ഒരു ഡോക്ടറും, തയ്യൽക്കാരനും തന്നോട് ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ട് എന്നാണ് നീന ​ഗുപ്ത എഴുതിയിരിക്കുന്നത്.

  Also Read: ആമിർഖാനെ തിരിച്ചറിയാതെ കളിയാക്കിയ ടാക്സി ഡ്രൈവർമാരെ കുറിച്ച് ജൂഹി ചൗള

  'ചെറുപ്പത്തില്‍ സഹോദരനൊപ്പം ഒരു ഒപ്റ്റീഷ്യനെ കാണാന്‍ പോയപ്പോയി. തന്നോട് അകത്തേക്ക് കയറാന്‍ ഡോക്ടർ നിർദേശിച്ചു. സഹോദരനോട് പുറത്തുകാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ആദ്യം എന്റെ കണ്ണുകള്‍ പരിശോധിക്കാന്‍ തുടങ്ങി. എന്നാല്‍ പതിയെപ്പതിയെ അദ്ദേഹം കണ്ണുമായി ബന്ധമില്ലാത്ത മറ്റ് ശരീരഭാഗങ്ങളും പരിശോധിക്കാന്‍ ആരംഭിച്ചു. ഞാന്‍ ആകെ ഭയപ്പെട്ടിരുന്നു. വീട്ടിലേക്ക് തിരിച്ചു പോരുമ്പോൾ എനിക്ക് ഭയവും വെറുപ്പുമാണ് തോന്നിയത്. വീട്ടിലെ ഒരു മൂലയിലിരുന്ന് ഞാന്‍ കരഞ്ഞു. ആരും എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച്‌ അമ്മയോട് പറയാന്‍ എനിക്ക് പേടിയായിരുന്നു. എന്റെ തെറ്റ് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആ ഡോക്ടറെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാകുമെന്നുമൊക്കെ അമ്മ പറയുമോ എന്ന ഭയമായിരുന്നു അതിന് കാരണം' നീന ​ഗുപ്ത പറഞ്ഞു. ഇതേ ഡോക്ടറില്‍ നിന്ന് പല തവണ തനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്.

  actress neena Gupta, actress neena Gupta photos, actress neena Gupta news, neena Gupta, നടി നീന ​ഗുപ്ത, നീന ​ഗുപ്ത വാർത്തകൾ, നീന ​ഗുപ്ത സിനിമകൾ, നീന ​ഗുപ്ത

  ഒരിക്കല്‍ ഒരു തയ്യല്‍ക്കാരനില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചും ആത്മകഥയില്‍ നീന ഗുപ്ത തുറന്നെഴുതിയിട്ടുണ്ട്. 'വസ്ത്രം തയ്‌ക്കാന്‍ വേണ്ട അളവെടുക്കുമ്പോൾ മോശമായ രീതിയില്‍ അയാള്‍ തന്നെ സ്പര്‍ശിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം അവിടേയ്ക്ക് പല തവണ പോകാന്‍ നിര്‍ബന്ധിതയായി. കാരണം എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നില്ല. എനിക്ക് ആ തയ്യല്‍ക്കാരന്റെ അടുത്തേക്ക് പോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാല്‍ അമ്മ അതിന്റെ കാരണം ചോദിക്കുമായിരുന്നു. അങ്ങനെ വന്നാല്‍ ഈ സംഭവത്തെക്കുറിച്ച്‌ എനിക്ക് അവരോട് പറയേണ്ടി വരുമായിരുന്നു' നീന ​ഗുപ്ത പറഞ്ഞു. കൂടാതെ പതിനാറാം വയസില്‍ ഒരു സുഹൃത്തിന്റെ സഹോദരന്‍ തന്നെ ലൈംഗികമായ രീതിയില്‍ സമീപിച്ചിരുന്നതിനെ കുറിച്ചും നടി എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ ഉടനെയാണ് ഈ സംഭവം ഉണ്ടായതെന്നും എന്നാല്‍ അദ്ദേഹത്തെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തേണ്ടെന്ന് കരുതി ആ സംഭവം ഒഴിവാക്കുകയായിരുന്നുവെന്നും നീന ​ഗുപ്ത പറയുന്നു.

  Also Read: 'ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, അന്നതിൽ ഹീറോ ഉണ്ടായിരുന്നില്ല'; എ.കെ സാജൻ പറയുന്നു

  നടി കരീന കപൂറാണ് നീനയുടെ ആത്മകഥ പ്രകാശനം ചെയ്തത്. സിനിമാ ജീവിതത്തിലുണ്ടായിട്ടുള്ള ഉയർച്ച താഴ്ചകളെ കുറിച്ചും നീന ​ഗുപ്ത ആത്മകഥയിൽ എഴുതിയിരുന്നു. ആത്മകഥ എഴുതാൻ വൈകിയതിനെ കുറിച്ചുമെല്ലാം നീന വിശദീകരിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തിനിടയിൽ താൻ പ്രസാധകരുമായി രണ്ട് മൂന്ന് തവണ കരാർ ഒപ്പിട്ടിരുന്നുവെന്നും എന്നാൽ എഴുതാൻ ഇരിക്കുമ്പോൾ ഒന്നും മനസിലേക്ക് എത്താത്ത അവസ്ഥയുമാണ് ഉണ്ടായിരുന്നതെന്നും നീന ​ഗുപ്ത പറഞ്ഞിരുന്നു. പ്രമുഖ ഷോയായ പഞ്ചായത്തിന്റെ രണ്ടാം സീസണുമായി നീന ഇപ്പോൾ തിരിച്ചെത്താനൊരുങ്ങുകയാണ്. ഗുഡ്‌ബൈ, ഉഞ്ചായ് എന്നിവയുൾപ്പെടെ ഏതാനും സിനിമകളും അവരുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. അടുത്തിടെ അർജുൻ കപൂർ രകുൽ പ്രീത് സിംഗ് എന്നിവർ അഭിനയിച്ച സർദാർ കാ ഗ്രാൻഡ്സണിലും നീനയെ അഭിനയിച്ചിരുന്നു. അതിൽ ഒരു പഞ്ചാബി കുടുംബത്തിന്റെ ​ഗൃഹനാഥയായിരുന്നു നീന.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  Also Read: സാമന്തയും വിജയ് ദേവരകൊണ്ടയുമല്ല ഒന്നാംസ്ഥാനത്ത് രശ്മിക മന്ദാന

  Read more about: neena gupta bollywood
  English summary
  'I was sexually abused as a child', actress neena Gupta open up about her bad memories from her school days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X