For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊട്ടാരത്തിന് സമാനമായ അകത്തളങ്ങൾ, ആരാധക മനം കവർന്ന് 'ജെൽസ'

  |

  പരിമിതമായ ചിലവില്‍ ആരും കൊതിക്കുന്നൊരു വീടാണ് എല്ലാവരുടെയും സ്വപ്‌നം. എന്നാല്‍ സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം വീട് ആര്‍ഭാടത്തിന്റെ കൂടി പകര്‍പ്പാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ കാര്യമെടുത്താല്‍ മിക്കവരും ലക്ഷങ്ങളും കോടികളും വാരിയെറിഞ്ഞ് ആഡംബരവീടുകള്‍ കെട്ടിപ്പടുത്തവരാണ്. ബോളിവുഡിലെ പടുകൂറ്റന്‍ ഭവനങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ ആദ്യം വരുന്ന പേരാണ് ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന്റെ ഭവനം ജെൽസ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്ലാസും എലഗന്റുമാണ് ബച്ചന്റെ വീട്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭവനങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ ഇടം നേടിയയാളാണ് ബച്ചൻ. ജല്‍സ എന്ന വീട് തന്നെയാണ് ബച്ചന്റെ പ്രോപ്പര്‍ട്ടിയില്‍ ഒന്നാം സ്ഥാനത്ത്. ഏകദേശം നൂറ്റിഅറുപത് കോടിയോളമാണ് ബച്ചൻ കുടുംബത്തിന്റെ സ്വപ്ന ഭവനത്തിന്റെ വില.

  Also Read: അഭിമുഖത്തിനിടെ കരീനയെ കളിയാക്കിയ ഷാഹിദ് കപൂർ! കരീന പ്രതികരിച്ചത് ഇങ്ങനെ....

  എല്ലാവിധ സൗകര്യങ്ങളും ആഡംബരങ്ങളും ചേർത്തുവെച്ചാണ് ജെൽസയുടെ രൂപകൽപ്പന. ജയാ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവരുൾപ്പെടുന്ന കുടുംബത്തോടൊപ്പമാണ് ബിഗ് ബി ഇവിടെ താമസിക്കുന്നത്. ബച്ചൻ കുടുംബാംഗങ്ങൾ പലപ്പോഴും ജെൽസയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജെൽസയുടെ പ്രധാന കവാടത്തിൽ തടിയിൽ തീർത്ത വലിയൊരു ​ഗേറ്റാണ് സ്ഥാപിച്ചിരിക്കുന്നത്. ​ഗേറ്റിൽ നിന്ന് തന്നെ ജെൽസയുടെ പ്രത്യേകതകൾ ആരംഭിക്കുകയാണ്.

  Also Read: 'വിവാഹമോചനം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല', സാമിന്റെ പുതിയ സന്തോഷങ്ങൾ ഇങ്ങനെ...

  സംവിധായകൻ രമേഷ് സിപ്പി ബച്ചന് നൽകിയ സമ്മാനമാണ് ജെൽസ എന്നാണ് പറയപ്പെടുന്നത്. 1982ൽ റിലീസ് ചെയ്ത സട്ടേ പേ സട്ടയിലെ അഭിനയത്തിന് ശേഷമാണ് രമേഷ് സിപ്പി ഈ ബം​ഗ്ലാവ് ബച്ചന് നൽകിയത്. 10,000 ചതുരശ്ര അടിയിൽ പരന്ന് കിടക്കുന്ന ബംഗ്ലാവ് പഴമയുടെ പ്രൗഢി മങ്ങാതെയാണ് ബച്ചൻ കുടുംബം നിലനിർത്തികൊണ്ടുപോകുന്നത്. ജെൽസയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് മനോഹരമായി അലങ്കരിച്ചിരിക്കുന്ന സ്വീകരണമുറിയാണ്. പരമ്പരാഗതമായ ഉയർന്ന കമാനങ്ങൾ, വീടിന്റെ വിവിധ ഭിത്തികളിൽ സ്ഥാപിച്ചിരിക്കുന്ന പെയിന്റിംഗുകൾ, വിവിധ കോണുകളിൽ കാണപ്പെടുന്ന പിച്ചള, വെള്ളി എന്നിവയിൽ തീർത്ത അലങ്കാര വസ്തുക്കൾ. മേശകളിലും മറ്റ് ഇടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന നിരവധി കുടുംബ ഫോട്ടോകൾ എന്നിവയെല്ലാം സ്വീകരണ മുറി പ്രൗഡമാക്കുന്നു. ആധുനിക കാലത്തെ സമകാലിക അലങ്കാരങ്ങളുമായി പഴയ കാലത്തിന്റെ മനോഹാരിത സമന്വയിപ്പിച്ചാണ് ബച്ചൻ കുടുംബം ജെൽസ ഒരുക്കിയിരിക്കുന്നത്.

  മിനി ലൈബ്രറിയും വർക്ക് സ്റ്റേഷനും കൂറ്റൻ കൗച്ചുകളും കൊണ്ട് അലങ്കരിച്ച വിശാലമായ ഓഫീസ് റൂമും ബച്ചന് വേണ്ടി ജെൽസയ്ക്കുള്ളിൽ ഒരുക്കിയിട്ടുണ്ട്. അതിനെല്ലാം പുറമെ പെയിന്റിംഗുകളും ഫോട്ടോകളും മരത്തിൽ തീർത്ത വസ്തുക്കളും ബച്ചന്റെ വർക്ക് സ്റ്റേഷനെ മനോഹരമാക്കാൻ ഉപയോ​ഗിച്ചിട്ടുണ്ട്. ജെൽസയ്ക്കുള്ളിലെ മുറികളിൽ ഉപയോ​ഗിച്ചിരിക്കുന്ന പരവതാനികളും കൂറ്റൻ മ്യൂറൽ പെയിന്റിങ്ങുകളും കൊട്ടാര സമാനമായ ഭം​ഗിയാണ് ജെൽസയ്ക്ക് സമ്മാനിക്കുന്നത്. ജെൽസയ്ക്ക് ചുറ്റും വലിയ മുറ്റവുമുണ്ട്. ബച്ചനും കുടുംബവും ദീപാവലി അടക്കം എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കുന്നത് ഈ മുറ്റത്താണ്. ബി​ഗ് ബി, മക്കളായ അഭിഷേക്, ശ്വേത മരുമകൾ ഐശ്വര്യ കൊച്ചുമകൾ നവ്യാ നവേലി തുടങ്ങിയവർ ജെൽസിക്കുള്ളിലെ തങ്ങളുടെ പ്രിയപ്പെട്ട സ്പോട്ടുകളിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയകളിൽ പങ്കുവെക്കാറുണ്ട്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  അടുത്തിടെ മുംബൈയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ അന്ധേരിയിൽ 31 കോടി രൂപയ്ക്ക് 5,704 ചതുരശ്ര അടി ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റ് അമിതാഭ് ബച്ചൻ സ്വന്തമാക്കിയിരുന്നു. ഇടപാടിൽ നിന്ന് 90 ലക്ഷം രൂപ അമിതാഭ് ലാഭിച്ചതായി മഹാരാഷ്ട്ര ചേംബർ ഓഫ് ഹൗസിംഗ് ഇൻഡസ്ട്രി പറഞ്ഞിരുന്നു. നിർമാണത്തിലിരിക്കുന്ന 34 നിലകളുള്ള കെട്ടിടത്തിന്റെ 27, 28 നിലകളിലായാണ് ബച്ചന്റെ ഉടമസ്ഥതയിലുള്ള വീട്. 2020 ഡിസംബർ 31ന് താരം അപ്പാർട്ട്മെന്റ് വാങ്ങുകയും ഈ വർഷം ഏപ്രിലിൽ അത് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

  Read more about: amitabh bachchan
  English summary
  Inside Pictures Of Aishwarya Rai Bachchan And Abhishek Bachchan Palatial Bungalow Jalsa Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X