For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷം, വിജയങ്ങള്‍ക്ക് തുടക്കമായെന്ന് അനുഷ്‌ക

    |

    ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വീരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ മാസമാണ് തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് കൊണ്ട് താരദമ്പതിമാര്‍ രംഗത്ത് വന്നത്. ഇതിനിടെ വയറ് കാണിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു അനുഷ്‌ക.

    കുഞ്ഞ് വരുന്നു എന്ന സന്തോഷത്തിനൊപ്പം മറ്റൊരു സന്തോഷം കൂടി താരദമ്പതിമാരുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വീരാട് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ (RCB) ആദ്യ മത്സരത്തില്‍ വിജയം നേടിയിരിക്കുകയാണ്. നേരത്തെ പല തവണ തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നെങ്കിലും ഇക്കൊല്ലം ആദ്യ ഗെയിം വീരാട് സ്വന്തമാക്കിയിരിക്കുകയാണ്.

    virushka

    ഭര്‍ത്താവിന്റെ നേട്ടത്തില്‍ സന്തോഷം അറിയിച്ച് അനുഷ്‌കയും എത്തിയിരുന്നു. 'വിജയങ്ങളുടെ തുടക്കം' എന്നായിരുന്നു വീരാട് അടക്കമുള്ള താരങ്ങളുടെ കളിക്കിടെയുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ അനുഷ്‌ക പങ്കുവെച്ചിരിക്കുന്നത്. ആര്‍സിബിയുടെ വിജയം ഏറ്റവുമധികം ആഘോഷിച്ചത് അനുഷ്‌കയാണെന്ന തരത്തിലുള്ള പോസ്റ്റുകളും ഇപ്പോള്‍ പ്രത്യക്ഷപ്പെടുകയാണ്.

    2017 ഡിസംബറിലായിരുന്നു വിരാടും അനുഷ്‌കയും വിവാഹിതരാവുന്നത്. 2013 ല്‍ ഒരു പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് കോലിയും അനുഷ്‌കയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2014 ലാണ് ഞങ്ങള്‍ ഒന്നും ഒളിച്ചുവെക്കുന്നില്ലെന്ന് പറഞ്ഞ് ഔദ്യോഗികമായി പ്രണയബന്ധം ഇരുവരും പുറത്ത് വിട്ടത്. പൂനെ യില്‍ വെച്ച് നടത്തിയ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ മത്സരത്തിനെത്തിയപ്പോഴാണ് ഇരുവരെയും ഒന്നിച്ച് പുറംലോകം കാണുന്നത്.

    anushka

    2014 ല്‍ ശ്രീലങ്കയുമായിട്ടുള്ള മത്സരത്തിനിടെ ക്രിക്കറ്റ് ബാറ്റിലുടെ അനുഷ്‌കയ്ക്ക് വീരാട് നല്‍കിയ ഫൈ്ളിയിംഗ് കിസും വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. എന്നാല്‍ അനുഷ്‌ക വന്നതിന് ശേഷം ചില മത്സരങ്ങളില്‍ തുടര്‍ച്ചയായി വീരാടിന് പരാജയം നേരിടേണ്ടി വന്നതും ചര്‍ച്ചയായിരുന്നു. ഇത് ചൂണ്ടി കാണിച്ച് അനുഷ്‌കയും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

    ഇത്തവണ അനുഷ്‌കയുടെയും ജനിക്കാന്‍ പോവുന്ന കുഞ്ഞിനും സന്തോഷിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ജനുവരിയിലായിരിക്കും വിരുഷ്‌ക ദമ്പതിമാര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ഗര്‍ഭകാലം ആസ്വദിക്കുകയാണ് താരദമ്പതിമാരിപ്പോള്‍. സ്വീം സ്യൂട്ടില്‍ വയറ് കാണുന്ന ചിത്രമായിരുന്നു ഏറ്റവും പുതിയതായി അനുഷ്‌ക പുറത്ത് വിട്ടിരിക്കുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇത് വൈറലായിരിക്കുകയാണ്.

    English summary
    IPL 2020: Pregnant Anushka Sharma Really Enjoyed Hubby Virat Kohli Led RCB’s Win
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X