For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രായപൂര്‍ത്തിയായപ്പോള്‍ അമ്മ തന്നത് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പുസ്തകം; ആമിറിന്റെ മകള്‍ പറയുന്നു

  |

  സിനിമാക്കഥ പോലെയായിരുന്നു ആമിര്‍ ഖാന്റേയും ആദ്യ ഭാര്യ റീന ദത്തയുടേയും പ്രണയം. ഇരുവരും അയല്‍വാസികളായിരുന്നു. നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും 1986 ഏപ്രില്‍ 18 ന് വിവാഹിതരാവുകയായിരുന്നു. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. ഇറ ഖാനും ജുനൈദ് ഖാനും. എന്നാല്‍ ആ വിവാഹ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് അവര്‍ വിരാമിട്ട് പിരിയുകയായിരുന്നു.

  കിടിലന്‍ ഫോട്ടോഷൂട്ടുമായി തൃച്ചമ്പലത്തെ മരുമകള്‍; ബ്ലസിയുടെ പുത്തന്‍ ചിത്രങ്ങള്‍

  അതേസമയം ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. മക്കളുടെ ഉത്തരവാദിത്തം പങ്കിടുകയും ചെയ്യുന്നുണ്ട്. ഇറാ ഖാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. താരപുത്രിയുടെ വീഡിയോകളും പോസ്റ്റുകളുമെല്ലാം വൈറലായി മാറാറുണ്ട്. മാനസികാരോഗ്യത്തിന്റെ പ്രധാന്യത്തെക്കുറിച്ചും മറ്റും തന്റെ സോഷ്യല്‍ മീഡിയയിലൂടേയും മറ്റും ഇറ ഖാന്‍ സംസാരിക്കാറുണ്ട്. തനിക്ക് വിഷാദരോഗത്തെ നേരിടേണ്ടി വന്നതിനെക്കുറിച്ചും ഇറ തുറന്ന് പറഞ്ഞിരുന്നു.

  ഇപ്പോഴിതാ തന്റെ അമ്മയോട് മനസ് തുറന്ന് സംസാരിക്കുന്നതിനെക്കുറിച്ചുള്ള ഇറയുടെ വാക്കുകളും ശ്രദ്ധ നേടുകയാണ്. അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇറ മനസ് തുറന്നിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. എനിക്ക് എന്താണ് തോന്നിയിരുന്നതെന്ന് ഞാന്‍ അമ്മയോട് സംസാരിച്ചു. സാധാരണ നേരിട്ട് സംസാരിക്കുമ്പോള്‍ വല്ലാതെ കരച്ചിലുണ്ടാക്കുന്നതിനാല്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും സംസാരിച്ചുവെന്നും ഇറ പറയുന്നു.

  മറ്റൊരു സ്റ്റോറിയില്‍ കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് വരുന്നതിനെക്കുറിച്ചും ഇറ ഖാന്‍ പങ്കുവെക്കുന്നുണ്ട്. കംഫര്‍ട്ട് സോണില്‍ നിന്നും പുറത്ത് വരുന്നത് എപ്പോഴും നല്ലൊരു അനുഭവമായിരിക്കില്ല. ചിലപ്പോള്‍ ഒന്നും തോന്നുക പോലുമില്ല. ജീവിതത്തെ മാറ്റി മറിക്കുന്നതായും തോന്നില്ല. മിക്കപ്പോഴും അതൊരു ചെറിയ ചുവടുവെപ്പാണ്. പക്ഷെ ഇത്തരം ചെറിയ കാര്യങ്ങളല്ലേ കാര്യം എന്നായിരുന്നു താരപുത്രി കുറിച്ചത്. അതേസമയം മറ്റൊരു സ്റ്റോറിയില്‍ തനിക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ അമ്മ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകത്തെക്കുറിച്ചും ഇറ മനസ് തുറക്കുന്നുണ്ട്.

  ''ഞാന്‍ എന്നെ മൊത്തമായി നോക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ അമ്മ തന്നത് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പുസ്തകമാണ്. അതില്‍ സ്വയം കണ്ണാടിയില്‍ നോക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഞാനത് ചെയ്തില്ല. എന്റെ ശരീരം ഒരുപാട് മാറി. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്''. എന്നാണ് ഇറ പറയുന്നത്. താരുപത്രിയുടെ സ്റ്റോറികള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  Also Read: അന്നത്തെ ഡിംപലിന്റെ വാക്ക് ദുർഗ്ഗ കൃഷ്ണയുടെ ജീവിതം മാറ്റി, പഴയ സംഭവം വെളിപ്പെടുത്തി നടി

  15 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് Aamir Khan and Kiran Rao | FilmiBeat Malayalam

  നേരത്തെ തന്റെ വിഷാദരോഗത്തെക്കുറിച്ചും താരപുത്രി തുറന്ന് പറഞ്ഞിരുന്നു. നാല് വര്‍ഷത്തോളം തനിക്ക് കടുത്ത വിഷാദരോഗമായിരുന്നുവെന്നും അതിനാലാണ് താന്‍ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്ന എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചതെന്നുമാണ് ഇറ ഖാന്‍ പറയുന്നത്. നേരത്തെ ആമിര്‍ ഖാനും കിരണ്‍ റാവും തമ്മില്‍ വിവാഹ ബന്ധം പിരിഞ്ഞതും വാര്‍ത്തയായിരുന്നു. ബന്ധം പിരിഞ്ഞുവെങ്കിലും തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്നാണ് ആമിറും കിരണും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്.

  Read more about: aamir khan
  English summary
  Ira Khan About This Making Her Cry And Conversation With Her Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X