Don't Miss!
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- Automobiles
വണ്ടി എടുത്തോ, ഇഎംഐ പിന്നെ മതിയെന്ന് Skoda, Kushaq എസ്യുവിക്ക് കിടിലൻ ഓഫർ എത്തി
- Sports
എവിടെ അടുത്ത സെവാഗ്? ഇവര്‍ക്കു പറ്റുമായിരുന്നു, പക്ഷെ സംഭവിച്ചില്ല
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Lifestyle
ആര്യവേപ്പില അരച്ചത് മുഖത്ത് തേക്കൂ: ചര്‍മ്മത്തില്‍ മാറ്റം വരും ദിവസം ചെല്ലുന്തോറും
- News
ഒരു വർഷത്തിനിടെ 1000 കാല്‍നട യാത്രക്കാർ മരിച്ചത് 'ചെറിയ വാർത്തയാണോ'; വിമർശനവുമായി ബിജു മേനോന്
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
ആരാധ്യക്കുട്ടിയോ ഐശ്വര്യക്കുട്ടിയോ കൂടുതല്‍ ക്യൂട്ട് ; അപൂര്‍വ്വചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍
ഈ ലോകം മുഴുവന്‍ വാഴ്ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായി. താരറാണിയുടെ ഏതൊരു ചെറിയ കാര്യവും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഐശ്വര്യക്കൊപ്പം മകള്‍ ആരാധ്യയുടെ വിശേഷങ്ങളും ആരാധകര്‍ക്ക് ആവേശമാണ്. അടുത്തിടെ ഐശ്വര്യയുടെ കുട്ടിക്കാലത്തെ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വിഹരിച്ചത് തെല്ലൊരു അസൂയയോടെയല്ലാതെ നോക്കിക്കാണാന്‍ സാധിക്കില്ല. കാരണം ഐശ്വര്യയും ആരാധ്യയും തമ്മിലുള്ള അതീവസുന്ദരമായ സാദൃശ്യം തന്നെ.
അമ്മയേയും മകളേയും താരതമ്യം ചെയ്യാന്‍ പോലും സാധിക്കാത്തവിധം സുന്ദരമായ ചിത്രമാണിത്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഐശ്വര്യ കുട്ടിയായിരിക്കുമ്പോള്‍ ഒരു അച്ചടിമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട പരസ്യമാണിത്. ഒരു പെന്‍സിലും പിടിച്ച് മന്ദഹാസത്തോടെ നില്ക്കുന്ന ഐശ്വര്യയുടെ കുട്ടിക്കാലചിത്രം ഏത് ബ്രാന്‍ഡിനു വേണ്ടിയുള്ളതാണെന്ന് വ്യക്തമല്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാണെങ്കിലും ഐശ്വര്യയുടെ മുഖത്തെ ആ പുഞ്ചിരിയും നോട്ടവും ഇന്നും അതുപോലെ തന്നെ. ആ ചിരിയും നോട്ടവും അതേപോലെ പകര്‍ന്നു കിട്ടിയിരിക്കുകയാണ് ആരാധ്യയ്ക്കും. ആഷിന്റെ കാര്‍ബണ്‍ കോപ്പിയാണ് ആരാധ്യ എന്നാണ് ചിലരുടെ കമന്റുകള്‍. ചിലര്‍ പറയുന്നു ഐശ്വര്യ തന്നെയെന്ന്. എന്നിരുന്നാലും ഐശ്വര്യയും ആരാധ്യയും തമ്മിലുള്ള സാദൃശ്യം അതീവഹൃദ്യം തന്നെ.
മകളോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐശ്വര്യ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. കുടുംബത്തില്‍ നടക്കുന്ന എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുകയും കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ നവംബര്‍ 16-നാണ് ആരാധ്യ ബച്ചന് തന്റെ പത്താം ജന്മവാര്‍ഷികം ആഘോഷിച്ചത്. മാലിദ്വീപില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. മകളുടെ പിറന്നാള്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച ഐശ്വര്യ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
സെലിബ്രിറ്റി കപ്പിള്‍ സ്റ്റാറ്റസ് നിലനിര്‍ത്തുമ്പോഴും മകളുടെ കാര്യത്തിലുള്ള ഐശ്വര്യയുടെ ശ്രദ്ധ എടുത്തുപറയേണ്ടതാണ്. മകളുടെ എല്ലാ കാര്യങ്ങളും താന്‍ ഒറ്റക്കാണ് ചെയ്യാറുള്ളതെന്നാണ് അഭിമുഖങ്ങളില്‍ ആഷ് പറഞ്ഞിട്ടുള്ളത്. ആരാധ്യയുടെ സ്കൂള്‍ ആനിവേഴ്സറിക്കും മറ്റ് പരിപാടികള്‍ക്കും എത്ര തിരക്കുണ്ടെങ്കിലും മറ്റെല്ലാ മാതാപിതാക്കളേയും പോലെ ഇരുവരും സമയം കണ്ടെത്തി പങ്കെടുക്കാറുണ്ട്. ചിലപ്പോഴൊക്കെ ഐശ്വര്യയുടെ അമിതശ്രദ്ധ വിമര്‍ശനങ്ങള്‍ക്കും വഴിവെക്കാറുണ്ട്. എന്നാല്‍പ്പോലും മകളോടുള്ള അമ്മയുടെ കരുതലും സ്നേഹവും ബോളിവുഡിലെ മറ്റ് സെലിബ്രിറ്റി അമ്മമാര്‍ കണ്ടുപഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ബോളിവുഡില്‍ ഏറെ തിരക്കുള്ള സമയത്തായിരുന്നു ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും വിവാഹം. മകളുടെ ജനനത്തിന് ശേഷം കുറച്ചുനാളുകള്‍ സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോഴും അന്താരാഷ്ട്ര തലത്തിലുള്ള ഫാഷന്‍ ഷോകളിലും പുരസ്കാരവേദികളിലുമൊക്കെ ഐശ്വര്യ സ്റ്റാര്‍ തന്നെ.
ബോളിവുഡിലെ പവര്‍ഫുള്‍ കപ്പിള്‍ എന്നാണ് ഐശ്വര്യയുടെയും അഭിഷേകിന്റെയും വിളിപ്പേര് തന്നെ. പാപ്പരാസികളുടെ വിമര്‍ശനങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാതെ ഇരുവരും ശ്രദ്ധിക്കാറുണ്ട്. ബിഗ്ബിയുടെ മകന് എന്ന ഐഡന്റിറ്റി കൊണ്ടുനടക്കുമ്പോഴും കരിയര്‍ ബാലന്‍സ് ചെയ്തുപോകാന്‍ അഭിഷേക് ശ്രദ്ധിക്കാറുണ്ട്. സിനിമയില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. എങ്കിലും അഭിഷേകിന്റെ ചില സിനിമാതിരഞ്ഞെടുപ്പുകള്‍ ശരിയായി വന്നില്ല. പക്ഷെ, ഭര്‍ത്താവിന് തണലായി, കൂടെത്തന്നെ നിന്നു ഐശ്വര്യ. തന്നെ കരിയറില്‍ ഏറ്റവുമധികം പിന്തുണക്കുന്നത് ഐശ്വര്യ തന്നെയെന്ന് പല വേദികളിലും അഭിഷേക് പറഞ്ഞിട്ടുണ്ട്.
ഒരു ചെറിയ ഇടവേളക്ക് ശേഷം ഐശ്വര്യ റായ് വീണ്ടും വെള്ളിത്തിരയില്‍ സജീവമാവുകയാണ്. തമിഴിന്റെ സൂപ്പര്സംവിധായകന് മണിരത്നത്തിന്റെ സ്വപ്നചിത്രം പൊന്നിയന്‍ സെല്‍വനിലൂടെയാണ് തമിഴകത്ത് തുടക്കം കുറിച്ച ആഷിന്റെ റീഎന്‍ട്രി. ദീര്‍ഘനാളത്തെ ഇടവേളക്കു ശേഷമാണ് ഐശ്വര്യ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തെന്നിന്ത്യയിലെ വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഇരട്ട വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.