For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായി ബച്ചൻ വീണ്ടും ഗർഭിണിയോ, പുതിയ ചിത്രം വൈറൽ, ബേബി ബംപിനെ കുറിച്ച് ആരാധകർ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ആഷ് നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവാഹത്തെ തുടർന്ന് നടി പൂർണ്ണമായും അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ഇത് പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു. സിനിമയിൽ നിന്ന് മാറി നിന്നുവെങ്കിലും ഫാഷൻ ഷോകളിലും വീക്കുകളിലും ഐശ്വര്യ സജീവമായിരുന്നു.

  അത് മാത്രമാണ് ഇപ്പോഴും പറയാനുള്ളത്; മുകേഷിന്റെ വിവാഹമോചനത്തെ കുറിച്ച് സരിതയുടെ പ്രതികരണം

  വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നുവെങ്കിലും ബോളിവുഡ് സിനിമ ഗോസിപ്പ് കോളങ്ങളിൽ ആഷ് ചർച്ചാ വിഷയമായിരുന്നു. വിവാഹത്തിന് മുമ്പ് പ്രണയകഥകളും ബ്രേക്കപ്പുമായിരുന്നു ചർച്ചാ വിഷയമെങ്കിൽ കല്യണത്തിന് ശേഷം വിവാഹമോചനകഥകളായിരുന്നു പ്രചരിച്ചത്. നിരവധി തവണ അഭിഷേക് ബച്ചൻ ഐശ്വര്യ റായി വിവാഹമോചനകഥ ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നു. മകൾ ആരാധ്യ ജനിച്ചതിന് ശേഷവും ഇത്തരത്തിലുള്ള കഥകൾ പ്രചരിച്ചിരുന്നു.

  നീയൊക്കെ എന്ത് നോക്കി നില്‍ക്കുവാണ്, മമ്മൂക്ക വഷളാക്കി, ആ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മുകേഷ്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത് ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം നടിയുടെ പുതിയ ചിത്രങ്ങൾ പുറത്തു വന്നിരുന്നു . ഇതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്തകൾ പുറത്ത് വന്നത്. നടി വരലക്ഷ്മി ശരത് കുമാറാണ് ആഷിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം നടൻ അഭിഷേക് ബച്ചനുമുണ്ട്. കറുത്ത് വൈഡ് നെക്കുള്ള വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. സിമ്പിൾ ലുക്കിലാണ് നടി ചിത്രത്തിനായി പോസ് ചെയ്തിരിക്കുന്നത്.

  മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ഐശ്വര്യ റായി ഇപ്പോൾ ഹൈദരാബാദിലാണുള്ളത്. ഈ ചിത്രത്തിൽ ശരത് കുമാറും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. വരലക്ഷ്മി പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ ചിത്രത്തിനാണ് ചിലർ നടി ഗർഭിണിയാണോ എന്നുളള സംശയം ഉന്നയിച്ചത്. അത്തരത്തിലുള്ള ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തത്. ചിത്രത്തിലുള്ള നടിയുടെ വയറാണ് പ്രേക്ഷകരിൽ ഇത്തരത്തിലുള്ള സംശയം സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ താരകുടുംബം ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

  2007 ൽ ആയിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാവുന്നത്. 2011 ആണ് ഇവർക്ക് ആരാധ്യ ജനിക്കുന്നത്. മകളുടെ ജനിച്ചതോടെ ആരാധ്യയെ ചുറ്റിപ്പറ്റിയായിരുന്നു ഐശ്വര്യയുടെ ജീവിതം. ബോളിവുഡിലെ സൂപ്പർ മദറായാണ് ആഷ്. മകളുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായ നടിയുടെ സ്വഭാവത്തെ കുറിച്ച് ഭത്യമാതാവ് ജയാ ബച്ചൻ വരെ പറഞ്ഞിരുന്നു. മകളുടെ ജനനത്തിന് ശേഷം ആരാധ്യയുമൊന്നിച്ചായിരുന്നു ആഷ് ഫാഷൻ ഷോകളിലും മാറ്റും എത്തിയിരുന്നത്. ഇത് ഒരു കാലത്ത് നടിയ്ക്കെതിരെ വലിയ വിമർശനം സഷ്ടിച്ചിരുന്നു

  എല്ലാകാര്യങ്ങളിലും മകൾക്ക് പ്രധാന്യം നൽകാറുണ്ടെന്ന് വേഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞിരുന്നു. മകളുടെ ജീവിതം എന്താണെന്ന് തിരഞ്ഞെടുക്കാനോ ഇതാണ് നല്ലതെന്ന് അവള്‍ക്ക് നിര്‍ദേശം നല്‍കാനോ ഉള്ളയാളല്ല ഞാന്‍. അവൾക്ക് ഇഷ്ടമുള്ള നല്ലൊരു അമ്മയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. സന്തോഷവതിയായും സുരക്ഷിതയായും ആരോഗ്യവതിയായും അവള്‍ വളരുന്നത് എനിക്ക് കാണണം. നമ്മുടെ കുട്ടിയിലൂടെയാണ് നാം ദൈവത്തെ കാണുന്നത്, അതാണ് അവളിലൂടെ ഞാനും അനുഭവിക്കാന്‍ ആഗ്രഹിക്കുന്നത് ഐശ്വര്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  ചിത്രം; കടപ്പാട്; വരലക്ഷ്മി ഇൻസ്റ്റഗ്രാം പോസ്റ്റ്

  English summary
  IS Aishwarya Rai Bachchan Pregnant Again? Netizens Confused With The Actress Latest Picture
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X