For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക ഗര്‍ഭിണി? രണ്‍വീറിനൊപ്പം ആശുപത്രിയിലെത്തി താരസുന്ദരി, കമന്‌റുകളുമായി ആരാധകര്‍

  |

  ബോളിവുഡിലെന്ന പോലെ മറ്റ് ഭാഷകളിലും നിരവധി ആരാധകരുളള താരമാണ് ദിപീക പദുകോണ്‍. ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ ഹിന്ദി സിനിമാ ലോകത്ത് എത്തിയ താരം മുന്‍നിര നായികയായി സജീവമായി. ഷാരൂഖ് ഖാന് പുറമെ ബോളിവുഡിലെ മറ്റ് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സിനിമകള്‍ ചെയ്ത താരമാണ് ദീപിക. ഗ്ലാമര്‍ വേഷങ്ങള്‍ക്ക് പുറമെ അഭിനയ പ്രാധാന്യമുളള റോളുകളിലും നടി തിളങ്ങി. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോം കീ രാം ലീല ഓര്‍ രാസ് ലീല സമയത്താണ് രണ്‍വീര്‍ സിങ്ങുമായി നടി പ്രണയത്തിലായത്.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍, കാണാം

  തുടര്‍ന്ന് ബജ്‌റാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018ലാണ് ദിപീകയുടെയും രണ്‍വീറിന്‌റെയും വിവാഹം നടന്നത്. ഇറ്റലിയില്‍ വെച്ചാണ് ദീപ് വീറിന്റെ വിവാഹ ചടങ്ങ് നടന്നത്. ബോളിവുഡില്‍ കൂടുതല്‍ ആരാധകരുളള താരദമ്പതികള്‍ കൂടിയാണ് ദീപികയും രണ്‍വീറും.

  കുടുംബ ജീവിതത്തില്‍ ഒതുങ്ങിപ്പോകാതെ വിവാഹ ശേഷവും സിനിമയില്‍ സജീവമായിരുന്നു ദീപിക. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളിലും ദീപിക പദുകോണ്‍ അഭിനയിച്ചു. വിവാഹ ശേഷം ദീപികയും രണ്‍വീറും ഒന്നിച്ച പുതിയ ചിത്രം വരുന്നുണ്ട്. കപില്‍ ദേവിന്‌റെ ജീവിതകഥ ആസ്പദമാക്കിയുളള 83 എന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുകയാണ് ദീപിക.

  തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന ഒരു ചിത്രവും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പ്രഭാസ് നായകനാവുന്ന പാന്‍ ഇന്ത്യന്‍ പ്രോജക്ടിലാണ് ദീപിക നായികയാവുന്നത്. സിനിമയില്‍ സജീവമായ സമയത്ത് ദീപികയെ സംബന്ധിച്ച് വന്ന പുതിയൊരു റിപ്പോര്‍ട്ട് വാര്‍ത്തകളില്‍ നിറയുകയാണ്. മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലില്‍ ദീപികയെയും രണ്‍വീറിനെയും കണ്ടതോടെയാണ് നടിയെ കുറിച്ചുളള പുതിയ വാര്‍ത്തകള്‍ വന്നത്.

  ആശുപത്രിയില്‍ നിന്നുളള ചിത്രങ്ങള്‍ കണ്ട് ദീപിക ഗര്‍ഭിണിയാണെന്ന തരത്തിലുളള അഭ്യൂഹങ്ങളാണ് വരുന്നത്. ദീപികയുടെയും രണ്‍വീറിന്‌റെയും എറ്റവും പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചിത്രങ്ങള്‍ കണ്ട് ദീപിക ഗര്‍ഭിണിയാണോ എന്ന് സംശയം പ്രകടിപ്പിച്ച് എത്തുകയാണ് ആരാധകര്‍. അതേസമയം ഇതേകുറിച്ച് നടിയുടെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. ദീപികയും രണ്‍വീറും എന്തിനാണ് ആശുപത്രിയില്‍ എത്തിയതെന്നുളള കാര്യവും വ്യക്തമല്ല.

  ദിലീപ് വീണ്ടും ലൊക്കേഷനില്‍, കേശുവിനൊപ്പമുളള ചിത്രവുമായി നാദിര്‍ഷ, കൂടെ അനുശ്രീയും

  എന്നാല്‍ ദീപിക ഗര്‍ഭിണിയാണെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ദീപികയ്ക്ക് പുറമെ അടുത്തിടെ പ്രിയങ്ക ചോപ്ര, സോനം കപൂര്‍ തുടങ്ങിയവരെ സംബന്ധിച്ചും ഇത്തരം അഭ്യൂഹങ്ങള്‍ വന്നിരുന്നു. ലോക്ഡൗണിന് ശേഷം മുംബൈയില്‍ തിരിച്ച് എത്തിയപ്പോള്‍ എടുത്ത സോനത്തിന് ചിത്രം കണ്ടാണ് ആരാധകര്‍ സംശയം പ്രകടിപ്പിച്ചത്. എന്നാല്‍ ഗര്‍ഭിണിയല്ലെന്ന് നടി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. 2018 നവംബര്‍ 14നാണ് ദിപീകയും രണ്‍വീറും വിവാഹിതരായത്.

  സിനിമ ചെയ്യണമെന്ന് ആദ്യമായി തീരുമാനിച്ചത് അദ്ദേഹത്തിന്‌റെ തിരക്കഥ വായിച്ചപ്പോള്‍: പ്രിയദര്‍ശന്‍

  രൺവീർ-ദീപിക വിവാഹ ചിത്രങ്ങൾ | filmibeat Malayalam

  ഇവരുടെ വിവാഹം കഴിഞ്ഞത് മുതല്‍ എല്ലാവരും തിരക്കുന്നൊരു കാര്യമാണ് ദീപികയ്ക്ക് വിശേഷമായോ എന്ന്. എന്നാല്‍ രണ്ട് പേരും സിനിമയില്‍ സജീവമായി തന്നെ തുടരുകയാണുണ്ടായത്. ഇതേക്കുറിച്ചൊന്നും ദിപീകയും രണ്‍വീറും ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡില്‍ വലിയ താരമൂല്യമുളള താരമാണ് രണ്‍വീര്‍ സിംഗ്. ദീപികയും താരമൂല്യത്തിന്‌റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇരുവരുടെയും ഡേറ്റിനായി കാത്തിരിക്കുന്ന നിര്‍മ്മാതാക്കളും സംവിധായകരും ഏറെയാണ്.

  ദിലീപേട്ടന്‍ പിടിക്കുമെന്ന് വിചാരിച്ച് ​താഴോട്ട് ചാടി, അന്ന് സംഭവിച്ചത്, അനുഭവം പറഞ്ഞ് ഗിന്നസ് പക്രു

  Read more about: deepika padukone ranveer singh
  English summary
  Is Deepika Padukone Pregnant? Actress Latest Pictures From A Hospital Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X