For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ നടി സുസ്മിത കാമുകനുമായി വേര്‍പിരിഞ്ഞോ? നടിയുടെ പോസ്റ്റ് വൈറലാവുന്നു

  |

  ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട നടി സുസ്മിത സെന്‍ വിവാഹം കഴിക്കാതെ സിംഗിള്‍ മദറായി കഴിയുകയായിരുന്നു. ഏറെ കാലത്തോളം രണ്ട് പെണ്‍മക്കളുടെ അമ്മയായി കഴിഞ്ഞ നടി രണ്ട് വര്‍ഷം മുന്‍പാണ് പ്രണയത്തിലായത്. മോഡലായി പ്രവര്‍ത്തിച്ചിരുന്ന റോഹ്മന്‍ ഷോവലാണ് സുസ്മിതയുടെ മനം കവര്‍ന്ന ചെറുപ്പക്കാരന്‍. എന്നാല്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

  അടുത്തിടെയും സുസ്മിതയെ കുറിച്ച് തുറന്ന് സംസാരിച്ച് റോഹ്മാന്‍ എത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ഏറ്റവും പുതിയതായി സുസ്മിത പങ്കുവെച്ച വാക്കുകളാണ് ഇവുരടെ പ്രണയം പരാജയപ്പെട്ടോ സംശയത്തിന് ഇടയാക്കിയത്. ആരാധകരും ഇതിലെ സത്യമെന്താണെന്ന് അറിയാനായി ചോദ്യങ്ങള്‍ ഉന്നയിക്കുകകയാണ്.

  'അയാള്‍ മാറുമെന്ന് സ്ത്രീകള്‍ ചിന്തിക്കുന്നതാണ് പ്രശ്‌നം. പക്ഷേ അവര്‍ മാറില്ല. പുരുഷന്മാരുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം അവളൊരിക്കലും വിട്ട് പോകില്ലെന്ന് അവര്‍ കരുതുന്നു. അവളത് ചെയ്യും. എന്നാണ് പോസ്റ്റില്‍ സുസ്മിത സൂചിപ്പിച്ചിരിക്കുന്നത്. പിന്നാലെ ഈ കഥയുടെ ധാര്‍മ്മികത എന്താണെന്ന് കൂടി ക്യാപ്ഷനില്‍ നടി കൊടുത്തിട്ടുണ്ട്. അവന്‍ വിയിക്കില്ല. പക്ഷേ അവള്‍ ജയിക്കും. ഗയ്‌സ് നിങ്ങളെ എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു... എന്നുമാണ് സുസ്മിത അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്. ഇതെന്തിനാണ് ഇങ്ങനൊരു എഴുത്തുമായി സുസ്മിത എത്തിയതെന്നുള്ള സംശയമാണ് എല്ലാവര്‍ക്കും.

  പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് നടിയോട് കാര്യമെന്താണെന്ന് ചോദിച്ച് എത്തിയിരിക്കുന്നത്. റോഹ്മാനുമായി സുസ്മിത വേര്‍പിരിഞ്ഞുവെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. റോഹ്മനും സുസ്മിതയും തമ്മിലുള്ള ബന്ധം നല്ല രീതിയില്‍ തന്നെയല്ലേ? എന്ന് ചോദിക്കുന്നവരുമുണ്ട്. നിങ്ങള്‍ക്ക് ചേരുന്നൊരു വ്യക്തി തന്നെയാണ് റോഹ്മാന്‍. നിങ്ങള്‍ തമ്മില്‍ പിരിഞ്ഞുവെന്ന കാര്യം മാത്രം പറയരുത്. നിങ്ങളുടെ വിവാഹത്തിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നതെന്ന് തുടങ്ങി നൂറ് കണക്കിന് സന്ദേശങ്ങളാണ് സുസ്മിതയ്ക്ക് വന്ന് കൊണ്ടിരിക്കുന്നത്.

  മോഡലിങ് രംഗത്ത് നിന്നും ഇന്ത്യയില്‍ അറിയപ്പെടുന്ന നായികയായി വളര്‍ന്ന നടിയാണ് സുസ്മിത സെന്‍. സിനിമയില്‍ തിളങ്ങി നിന്നെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ ലളിതമായി ജീവിക്കുകയായിരുന്നു നടി. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത. ഇതിനിടെ 2018 ലാണ് മോഡല്‍ റോഹ്മാന്‍ ഷോവലുമായി നടി അടുപ്പത്തിലാവുന്നത്. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് മക്കള്‍ക്കൊപ്പമാണ് താമസം. ലോക്ഡൗണ്‍ നാളുകളില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും മക്കളുടെ ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ താരങ്ങള്‍ പുറത്ത് വിട്ടിരുന്നു.

  Priyanka Chopra, Sonam Kapoor Among Bollywood Celebs To Come Out In Farmers Support

  റോഹ്മാനുമായിട്ടുള്ള പ്രായവ്യത്യാസത്തിന്റെ പേരില്‍ സുസ്മിത വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. പരിചയപ്പെടുന്ന സമയത്ത് അവന്റെ പ്രായം അറിയില്ലായിരുന്നു. പിന്നെ അതൊന്നും തങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ഉടനെ ഉണ്ടാവുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ ആരാധകരും കാത്തിരിപ്പിലായിരുന്നു. ഇതിനിടെയാണ് ബ്രേക്ക് അപ് ആയോ എന്ന സംശയം ഉയര്‍ന്ന് വന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വഴിയെ അറിയുമെന്നാണ് കരുതുന്നത്.

  English summary
  Is Sushmita Sen Break-up With Rohman Shawl? Actress Latest Social Post Made Confusion Among Fans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X