For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിൻ്റെ പേര് കളഞ്ഞതിന് കാരണമുണ്ട്; പ്രിയങ്ക ചോപ്ര വേർപിരിയുന്നെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിങ്ങനെ

  |

  ബോളിവുഡ് നടന്‍ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വേര്‍പിരിയുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് തെന്നിന്ത്യയില്‍ സാമന്ത രുത്പ്രഭുവും നാഗചൈതന്യയും വേര്‍പിരിയുന്നത്. ഇരു വിവാഹമോചനങ്ങളും സിനിമാ ലോകത്തെയും സോഷ്യല്‍ മീഡിയയെയും അമ്പരിപ്പിച്ചിരുന്നു. പിന്നാലെ പല സിനിമാ താരങ്ങളുടെ വിവാഹമോചനങ്ങളെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ നിരന്തരം വന്ന് തുടങ്ങി. ഇപ്പോഴിതാ ലോകസുന്ദരിയും നടിയുമായ പ്രിയങ്ക ചോപ്രയും നടിയുടെ ഭര്‍ത്താവും അമേരിക്കന്‍ ഗായകന്‍ നിക്ക് ജോണ്‍സും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ശ്രദ്ധേയമാവുന്നത്.

  നിക്ക് ജോണ്‍സുമായിട്ടുള്ള വിവാഹത്തിന് മുന്‍പേ തന്നെ പ്രിയങ്ക ചോപ്രയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ താരങ്ങള്‍ വൈകാതെ വേര്‍പിരിയുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചു. ഇതിനിടയിലാണ് തന്റെ പേരിനൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിന്റെ പേര് നടി മാറ്റുന്നത്. ഇതോടെ വിവാഹമോചനമാണെന്ന് ഒരു വിഭാഗം ആരാധകര്‍ ഉറപ്പിച്ച് പറഞ്ഞ് കഴിഞ്ഞു. എന്നാല്‍ ഈ പേര് മാറ്റത്തിന് പിന്നിലെ മറ്റൊരു കാരണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.

  പ്രിയങ്കയെ പോലൊരു പേര് മാറ്റത്തിലൂടെയാണ് നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ തീരുമാനിച്ചെന്ന് കാര്യം പുറംലോകം അറിയുന്നത്. ഭര്‍ത്താവിന്റെ കുടുംബപേര് സാമന്ത സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഒഴുവാക്കുകയായിരുന്നു. പിന്നാലെ കേട്ടതൊക്കെ സത്യമാണെന്ന് താരങ്ങള്‍ തന്നെ ആരാധകരെ അറിയിച്ചു. പ്രിയങ്കയുടെ കാര്യത്തിലും സമാനമായ സംഭവങ്ങള്‍ നടന്നതോടെ ആരാധകരും നിരാശയിലായി. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാം പേജിലുമാണ് പ്രിയങ്ക എന്ന പേരാക്കി നടി മാറ്റിയത്. എന്നാല്‍ കേട്ടതൊക്കെ വാസ്തവ വിരുദ്ധമാണെന്ന് പ്രിയങ്കയുടെ അമ്മ അറിയിച്ച് കഴിഞ്ഞു.

  എങ്കിലും പെട്ടെന്ന് പ്രിയങ്ക പേര് മാറിയതിന് കാരണം ഉണ്ടാവില്ലേ എന്ന ചോദ്യം ശക്തമായി ഉയര്‍ന്നു. രസകരമായ കാര്യം ഭര്‍ത്താവിന്റെ പേരിനൊപ്പം സ്വന്തം പേരിലും പ്രിയങ്ക മാറ്റം വരുത്തിയിട്ടുണ്ടെന്ന് എന്നതാണ്. വിവാഹത്തിന് മുന്‍പ് വരെ പ്രിയങ്ക ചോപ്ര എന്നായിരുന്നു പേരെങ്കില്‍ വിവാഹം കഴിഞ്ഞ് പ്രിയങ്ക ചോപ്ര ജോണ്‍സ് എന്നാക്കി. നിയാങ്ക എന്ന പേരിലാണ് നിക്കിനെയും പ്രിയങ്കയെയും ആരാധകര്‍ വിശേഷിപ്പിച്ചിരുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രിയങ്കയുടെ അമ്മ പ്രതികരിച്ചെങ്കിലും പേര് മാറിയതിന്റെ കാരണം പറഞ്ഞിരുന്നില്ല. അതിനെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

  മരുമകന് ബുള്ളറ്റ് സമ്മാനിച്ച് തമ്പി; മകളെ പിടിച്ച് നിർത്താനുള്ള തന്ത്രം ഫലിക്കുന്നു, സാന്ത്വനത്തിൽ ട്വിസ്റ്റ്

  പ്രിയങ്ക ചോപ്ര തന്റെ ഭര്‍ത്താവിനെ ഒന്ന് റോസ്റ്റ് ചെയ്യാനുള്ള വഴിയാണ് ഇതെന്ന് തോന്നുന്നു. ഭര്‍ത്താവിന് അല്ലെങ്കില്‍ തന്റെ ആരാധകരെ ആയിരിക്കും. മാത്രമല്ല പ്രിയങ്കയുടെ മുന്നോട്ടുള്ള പ്രൊജക്ടുകളില്‍ ആ പേര് മാത്രം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാവും പ്രിയങ്ക തന്റെ ആദ്യ പേര് മാത്രം കൊടുത്തിക്കുന്നത്. ഇടയ്ക്ക് ഇതുപോലെ ഇന്റര്‍നെറ്റിനെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്തകളുമായിട്ടാണ് പ്രിയങ്ക എത്താറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതെന്നാണ് ഒരു സുഹൃത്ത് വ്യക്തമാക്കിയത്.

  ഞാനും പൂർണ്ണിമയും ഒന്നിച്ച് വളർന്നവരാണ്, അമ്മ എന്നെ ഏൽപ്പിക്കുകയായിരുന്നു, ഇന്ദ്രജിത്ത് പറയുന്നു

  Priyanka chopra's natural hair mask

  സംഗീത കുടുംബമായ നിക്ക് ജോണ്‍സിന്റെ സഹോദരങ്ങളെല്ലാം ചേര്‍ന്ന് പുതിയൊരണ്ണം ഇന്ന് നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുകയാണ്. ഇതിന് മുന്നോടിയായി വാര്‍ത്ത പ്രധാന്യം ലഭിക്കുന്നതിന് കൂടിയാവാം നടി പേര് മാറ്റത്തിനൊരുങ്ങിയത് എന്നാണ് മറ്റൊരു അഭ്യൂഹം. എന്തായാലും വിവാഹമോചനം ആയിരിക്കും എന്ന് കരുതിയവരോടെല്ലാം അങ്ങനെ അല്ലെന്ന് പ്രിയങ്ക വൈകാതെ പറയുമെന്ന് വിചാരിക്കാം. അടുത്തിടെയും ഭര്‍ത്താവിനോടുള്ള സ്‌നേഹം പങ്കുവെച്ചുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നടി പുറത്ത് വിട്ടിരുന്നു. അതില്‍ നിന്നെല്ലാം താരങ്ങള്‍ സ്‌നേഹത്തിലാണെന്ന് വ്യക്തമാണ്.

  വിഡ്ഢീ, നീ ചെയ്യുന്നത് ആത്മഹത്യ! എല്ലാവരും നോക്കി നില്‍ക്കെ ഞാന്‍ പൊട്ടിക്കരഞ്ഞു: ആമിര്‍ ഖാന്‍

  English summary
  Is This The Reason Priyanka Chopra Removed Husband Surname 'Jonas' From Her Social Media Profile?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X