For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷൂട്ടിംഗിനിടെ നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പരിക്ക്! രക്തമൊഴുക്ക് നിലക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്!

  |

  ബോളിവുഡിലെ യുവതാര സുന്ദരിയായ ജാക്വലിന്‍ ഫെര്‍ണാണ്ടസിന് സിനിമയുടെ ചിത്രീകരണത്തിനിടെ ഗുരുതര പരിക്കേറ്റു. സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന റേസ് 3 എന്ന സിനിമയുടെ ചിത്രീകരണം അബുദാബിയില്‍ നിന്നുമായിരുന്നു നടന്നിരുന്നത്. കണ്ണിന് സാരമായി പരിക്കേറ്റ നടിയെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ബോളിവുഡില്‍ നിന്നും റേസ് സീരിയസില്‍ പിറന്ന സിനിമകളെല്ലാം ഹിറ്റായിരുന്നു. അതിന് ശേഷമാണ് മൂന്നാമതൊരു ഭാഗം കൂടി വരികയാണ്. ഈ വര്‍ഷം ജൂണില്‍ റിലീസിന് വേണ്ടി ഒരുങ്ങുന്നതിനിടെയായിരുന്നു നടിയ്ക്ക് പരിക്കേറ്റത്.

   ജാക്വിലിന് പരിക്ക്

  ജാക്വിലിന് പരിക്ക്

  റേസ് 3 യുടെ ചിത്രീകരണത്തിന് വേണ്ടി സ്‌ക്വാഷ് കളിക്കുന്നതിനിടെയായിരുന്നു നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് പരിക്കേറ്റത്. അബുദാബിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. ബോള്‍ കറങ്ങി തിരിഞ്ഞ് വന്ന് കണ്ണിനിട്ട് ശക്തിയായി അടിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണില്‍ നിന്നും നിയന്ത്രിക്കാന്‍ കഴിയുന്നതിലും അപ്പുറം ബ്ലീഡിംഗ് ഉണ്ടാവുകയായിരുന്നു. ഉടനെ തന്നെ നടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ നടിയിപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ചികിത്സയ്ക്ക് ശേഷം കണ്ണിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമായിരിക്കും നടി ആശുപത്രിയില്‍ നിന്നും പോവുകയുള്ളു. ബോളിവുഡില്‍ നിന്നും പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് നടിയ്ക്ക് പരിക്കേറ്റതും മറ്റുമായുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

   തിരിച്ചെത്തണമായിരുന്നു..

  തിരിച്ചെത്തണമായിരുന്നു..

  സല്‍മാന്‍ ഖാനൊപ്പമുള്ള ദബാംഗ് യാത്രയില്‍ പങ്കെടുക്കുന്നതിനായി നടിയ്ക്ക് ദുബായില്‍ നിന്നും നാളെ പൂനെയിലേക്ക് തിരിച്ചെത്തണമായിരുന്നു. എന്നാല്‍ പെട്ടെന്ന് കണ്ണിന് തന്നെ പരിക്കേറ്റിരിക്കുന്നതിനാല്‍ നടിയ്ക്ക് അതിന് കഴിയുകയില്ല. റേസ് 3 ക്ക് വേണ്ടി സ്‌ക്വാഷ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. വര്‍ക്കൗട്ടിനിടയില്‍ തമാശ കളിക്കുന്നതും മറ്റുമായിട്ടുള്ള വീഡിയോയായിരുന്നു നടി പുറത്ത് വിട്ടത്. എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് നടിയുടെ അപകട വാര്‍ത്ത എത്തിയിരിക്കുന്നത്. പെട്ടെന്ന് തന്നെ ജാക്കി സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.

  റേസ് 3

  റേസ് 3

  2008 ലായിരുന്നു റേസ് സീരിയസിലെ ആദ്യത്തെ സിനിമ പിറന്നത്. ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിച്ച സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. അനില്‍ കപൂര്‍, സെയിഫ് അലി ഖാന്‍, കത്രീന കൈഫ്, ബിപാഷ ബസു തുടങ്ങിയവരായിരുന്നു സിനിമയിലെ താരങ്ങള്‍. ശേഷം 2013 ല്‍ റേസ് 2 എന്ന പേരില്‍ സിനിമയുടെ രണ്ടാം ഭാഗവും പുറത്തെത്തി. ആദ്യ സിനിമയെക്കാള്‍ സ്വീകരണമായിരുന്നു രണ്ടാം ഭാഗത്തിന് കിട്ടിയിരുന്നത്. ആദ്യ രണ്ട് ഭാഗങ്ങളും വിജയിച്ചതോടെയാണ് മൂന്നാമതായി ഒരു ഭാഗം കൂടി നിര്‍മ്മിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 2017 ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2018 ജൂണില്‍ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് ജാക്കി സിനിമയുടെ ഭാഗമാവുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും..

  ബോളിവുഡിനെ ഞെട്ടിക്കുന്നു..

  ബോളിവുഡിനെ ഞെട്ടിക്കുന്നു..

  നിത്യഹരിത നായികയായിരുന്ന ശ്രീദേവി മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാവുന്നതേ ഉള്ളു. അതിനിടെ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് ട്യൂമര്‍ ആണെന്ന് സ്ഥിതികരിച്ചിരുന്നു. അപൂര്‍വ്വ രോഗമാണെന്ന് പറഞ്ഞിരുന്നെങ്കിലും വയറിലെ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന ട്യൂമറായിരുന്നു. ചികിത്സയ്ക്ക് വേണ്ടി താരം വിദേശത്താണ്. അതിനിടെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചനും ബോധരഹിതനായി വീണിരുന്നു. എന്നാല്‍ കാര്യമായ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. ഇതിനിടയിലാണ് ജാക്വിലിന്റെ അപകട വാര്‍ത്തയും എത്തിയത്. ഇതോടെ ബോളിവുഡും ഞെട്ടലിലാണ്.

  മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!

  ബാലതാരമായി എത്തിയതാണെങ്കിലും ഇപ്പോള്‍ യുവതാരസുന്ദരിയാണ് മാനസ! നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് കാണാം..!

  English summary
  Jacqueline Fernandez hospitalised; suffers a severe eye injury on the sets of Race 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X