For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയലളിതയാകാന്‍ കങ്കണയ്ക്ക് 24 കോടി? ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍മാതാവ്! കാണൂ

  |

  ബോളിവുഡില്‍ മുന്‍നിര നായികയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന നടിയാണ് കങ്കണ റാവത്ത്. വ്യത്യസ്ഥ സിനിമകളും കഥാപാത്രങ്ങളും ചെയ്താണ് നടി തിളങ്ങാറുളളത്. ബോളിവുഡില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്താറുളളതും പലപ്പോഴും കങ്കണ തന്നെയാണ്. അടുത്തിടെയായിരുന്നു അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

  ബഡായി ബംഗ്ലാവിലെ പുതിയ അതിഥി മഞ്ജു! ഇതൊരു മാര്‍ഗദീപമായി കണ്ട് നടീനടന്മാരെല്ലാം വരണമെന്ന് മുകേഷ്!കാണൂ

  നടിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിനുവേണ്ടി കങ്കണ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചും വാര്‍ത്തകള്‍ വന്നിരുന്നു. 24 കോടിയോളം രൂപ ജയലളിത ബയോപിക്കിനായി കങ്കണയ്ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ പുരോഗമിക്കവേ ആയിരുന്നു നടിയുടെ പ്രതിഫല വിവരം പുറത്തുവന്നത്. അതേസമയം ഇതില്‍ സത്യാവസ്ഥ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് തന്നെ രംഗത്തെത്തിയിരുന്നു.

  തലൈവി എന്ന ചിത്രം

  തലൈവി എന്ന ചിത്രം

  തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക്കിന് തലൈവി എന്നായിരുന്നു പേരിട്ടത്. കങ്കണ റാവത്തിന്റെ 32ം പിറന്നാള്‍ ദിനത്തിലാണ് സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജയലളിതയുടെതായി ഏറെ നാള്‍മുന്‍പ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാല്‍ തലൈവിയായി വേഷമിടുന്നത് കങ്കണ റാവത്താണെന്ന് അണിയക്കാര്‍ അറിയിച്ചത് അടുത്തിടെയായിരുന്നു.

  ഹിന്ദിയില്‍ ജയ

  ഹിന്ദിയില്‍ ജയ

  തമിഴിലെ പ്രമുഖ സംവിധായകരിലൊരാളായ എ എല്‍ വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തലൈവി എന്നാണ് തമിഴില്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹിന്ദിയില്‍ ജയ എന്ന പേരിലാവും സിനിമ പുറത്തിറങ്ങുക. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
  ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ജയലളിതയുടെ ബയോപിക്ക് ചിത്രത്തിനും സ്‌ക്രിപ്റ്റ് ഒരുക്കുന്നത്.

  കങ്കണയുടെ പ്രതിഫലം

  കങ്കണയുടെ പ്രതിഫലം

  ജയലളിത ബയോപിക്കിനു വേണ്ടി 24 കോടി രൂപ കങ്കണ റാവത്ത് പ്രതിഫലം വാങ്ങുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ബോളിവുഡില്‍ ആദ്യമായാണ് ഒരു നടിക്ക് ഇത്രയധികം പ്രതിഫലം ഒരു ചിത്രത്തിന് ലഭിക്കുന്നത്. സാധാരണ നടന്മാരെല്ലാം ഇതും ഇതില്‍ കൂടുതലം പ്രതിഫലം ഒരു ചിത്രത്തിന് വാങ്ങാറുണ്ട്. നിലവില്‍ കങ്കണ റാവത്തും ദീപിക പദുകോണുമാണ് ബോളിവുഡില്‍ എറ്റവും വലിയ പ്രതിഫലം വാങ്ങിക്കൊണ്ടിരിക്കുന്നത്.

  സത്യാവസ്ഥ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

  സത്യാവസ്ഥ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

  ജയലളിത ബയോപിക്കില്‍ കങ്കണയുടെ പ്രതിഫലം ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് വിഷ്ണു വര്‍ധന്‍ ഇന്ദൂരി രംഗത്തെത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കാമെന്ന് കങ്കണ സമ്മതിച്ചതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ് പറയുന്നു. കങ്കണ എന്ത് അര്‍ഹിക്കുന്നുവോ അതാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്. വിഷ്ണു വര്‍ധന്‍ തുറന്നു പറഞ്ഞു. എന്നാല്‍ 24 കോടിയാണ് കങ്കണയ്ക്ക് നല്‍കുന്നതെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരുന്നില്ല.

  വലിയ ക്യാന്‍വാസില്‍

  വലിയ ക്യാന്‍വാസില്‍

  വിബ്രി ആന്‍ഡ്‌ കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനൊപ്പം ഇന്‍ദുരി,ഷൈലേഷ് ആര്‍ സിംഗ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വലിയ ക്യാന്‍വാസില്‍ തന്നെയായിരിക്കും തലൈവി എന്ന ചിത്രം അണിയറ പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുക. ജയലളിത ബയോപിക്കിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  ഗ്ലാമര്‍ രാജയായി മമ്മൂക്കയുടെ വരവ്! തരംഗമായി മധുരരാജയുടെ കിടിലന്‍ പോസ്റ്റര്‍! കാണൂ

  സുതാര്യമായ വസ്ത്രം നല്‍കി ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചുവെന്ന് കങ്കണ!ആരോപണത്തിന് സംവിധായകന്റെ മറുപടി

  English summary
  jayalalitha biopic kangana ranaut salary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X