For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവിന്റെ മുൻ ഭാര്യയ്ക്ക് നേരെ ​ജ്യൂസ് ​ഗ്ലാസ് എറിഞ്ഞ സംഭവം', പശ്ചാത്താപം തോന്നുന്നില്ലെന്ന് രവീണ

  |

  ബോളിവുഡിൽ വിജയകരമായ കരിയർ ലഭിച്ചിട്ടുള്ള അഭിനേത്രികളിൽ ഒരാളാണ് രവീണ ടണ്ടൻ. തൊണ്ണൂറ് മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നായിക കൂടിയായിരുന്നു രവീണ ടണ്ടൻ. നടൻ അക്ഷയ് കുമാറുമായുള്ള പ്രണയത്തിന്റെ പേരിൽ ഒരു കാലത്ത് ​ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യവുമായിരുന്നു രവീണ. എന്നാൽ ഇരുവരുടേയും പ്രണയം വെറും ​ഗോസിപ്പ് കോളങ്ങളിൽ മാത്രമായി ഒതുങ്ങി. അക്ഷയ് കുമാർ പിന്നീട് മറ്റൊരു വിവാഹം ചെയ്തു. ബിസിനസ്സുകാരൻ അനിൽ തദാനിയേയാണ് രവീണ വിവാ​ഹം ചെയ്തത്.

  Also Read: 'ആരാണ് മികച്ച കലാകാരൻ എന്ന് പറയേണ്ടത് പ്രേക്ഷകർ, ഞാനും പൃഥ്വിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ

  2004ലാണ് അനിൽ ത​ദാനിയെ രവീണ വിവാ​ഹം ചെയ്തത്. ഇപ്പോൾ ഇരുവരും മക്കൾക്കൊപ്പം സുഖകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. അനിലിന്റെ ആദ്യ ഭാര്യ നിർമാതാവ് റോമു.എൻ.സിപ്പിയുടെ ഏക മകൾ നടാഷ സിപ്പിയായിരുന്നു. അധിക കാലം ഇരുവരുടേയും വിവാഹ ജീവിതം നീണ്ടുനിന്നിരുന്നില്ല. ശേഷമാണ് അനിൽ തദാനി രവീണയെ വിവാഹം ചെയ്തത്. ഒരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കവെ നടാഷ സിപ്പിയെ രവീണ ജ്യൂസ് ​ഗ്ലാസ് കൊണ്ട് എറിഞ്ഞ സംഭവം വലിയ വാർത്തയായിരുന്നു. 2006ൽ ആണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള രവീണയുടെ പ്രതികരണമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.

  Also Read: 'അദിതിക്കെതിരെ തിരിഞ്ഞ് സൂര്യയുടെ അമ്മ', ​ഗാലറിയിൽ ഇരുന്ന് കളി ആസ്വദിച്ച് റാണിയമ്മ

  ഭർത്താവിന്റെ കാര്യത്തിൽ വളരെ ശ്രദ്ധലുവും പൊസസീവുമാണ് രവീണ ടണ്ടൻ താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. 2006ൽ റിതേഷ് സിധ്വാനിയുടെ വീട്ടിൽ സെലിബ്രിറ്റികൾക്കായി സംഘടിപ്പിച്ച പുതുവത്സര പാർട്ടിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നടാഷ സിപ്പിക്ക് നേരെ രവീണയുടെ ആക്രണം ഉണ്ടായത്. നടാഷയ്ക്ക് നേരെ ജ്യൂസ് ​ഗ്ലാസ് എറിഞ്ഞ സംഭവത്തെ കുറിച്ച് രവീണ പറയുന്നത് ഇങ്ങനെയാണ്. 'സംഭവിച്ചതിൽ എനിക്ക് ഖേദമില്ല.... ദൈവവും അച്ഛനും കഴിഞ്ഞാൽ ഏറ്റവും ശുദ്ധായ വ്യക്തിയാണ് എന്റെ ഭർത്താവ് അനിൽ. അദ്ദേഹത്തെ കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ് നടക്കുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല. അദ്ദേഹത്തെ അപമാനിക്കുന്നത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. ആർക്കും എന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്താനും ശേഷം അതിൽ നിന്ന് ഒഴിഞ്ഞുമാറാനും അനുവദിക്കില്ല' രവീണ ടണ്ടൻ പറയുന്നു.

  സംഭവത്തിന് ശേഷം നാടാഷ സിപ്പിയും വിഷത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു. രവീണയ്ക്ക് തന്നോട് അസൂയയുള്ളതിനാലാണ് അവർ ഇത്തരത്തിൽ പെരുമാറിയത് എന്നാണ് നടാഷ പറഞ്ഞത്. 'ഞാൻ ആ ന്യൂഇയർ പാർട്ടിയിൽ പങ്കെടുക്കാൻ എന്റെ ഒരു കൂട്ടം സുഹൃത്തുക്കൾക്കൊപ്പമാണ് പോയത്. അവിടെ അനിലും രവീണയും ഉണ്ടായിരുന്നുവോ എന്നൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. എന്റേതായ കാര്യങ്ങളുമായി ഞാൻ തിരക്കിലായിരുന്നു. അവരെ ശ്രദ്ധിച്ചിരുന്നേയില്ല. രണ്ടുപേർക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഒരു സോഫയിൽ ഞാനും ഋതേഷ് സിധ്വാനിയുടെ ബന്ധുവും ഇരുന്ന് സംസാരിക്കുകയായിരുന്നു. എന്നിൽ നിന്ന് അഞ്ച് അടി അകലം പാലിച്ച് അനിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അത് ശ്രദ്ധിച്ചിരുന്നേയില്ല. ഞങ്ങൾ അടുത്തടുത്ത് ഇരിക്കുന്ന പോലെ രവീണയ്ക്ക് തോന്നിക്കാണണം. രവീണ അസ്വസ്തയാകാൻ തുടങ്ങി. എന്ന പാർട്ടിയിൽ നിന്നും പുറത്താക്കാൻ ആവശ്യപ്പെട്ട് ആക്രോശിക്കാൻ തുടങ്ങി. എന്നിട്ട് അവൾ ഒരു ജ്യൂസ് ​ഗ്ലാസ് എടുത്ത് എന്റെ നേർക്ക് എറിഞ്ഞു. ഉടൻ തന്നെ ഞാൻ അവിടെ നിന്നും തിരിച്ചുപോന്നു. പുറത്തെത്തിയ ശേഷാണ് ​ഗ്ലാസ് കൊണ്ട് വിരലുകൾക്ക് മുറിവേറ്റത് ഞാൻ ശ്രദ്ധിച്ചത്' നടാഷ പറഞ്ഞു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നാടാഷ പാർട്ടിയിൽ വെച്ച് രവീണയുടെ ഭർത്താവ് അനിലുമായി അടുക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് രവീണ പ്രകോപിതയായത് എന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങൾ സംഭവത്തിന് ശേഷം റിപ്പോർട്ട് ചെയ്തത്. അനിലിനെ വിവാഹം ചെയ്യാനുള്ള രവീണയുടെ തീരുമാനത്തെക്കുറിച്ച് നടാഷ നിരവധി ​ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നുവെന്നും രവീണയുടെ വിവാഹത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വീട്ടുകാരെ നിരുത്സാഹപ്പെടുത്താൻ നടാഷ ശ്രമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇക്കഴി‍ഞ്ഞ ഫെബ്രുവരിയിൽ അനിൽ തദാനിയും രവീണ ടണ്ടനും ദാമ്പത്യ ജീവിതത്തിന്റെ പതിനേഴാം വാർഷികം ആഘോഷിച്ചിരുന്നു.

  Read more about: raveena tandon
  English summary
  'Juice glass thrown at husband's ex-wife', Raveena says she does not regret the incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X