For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കജോളിന്റെ മകൾ നൈസ ദേവ്​ഗൺ പ്രണയത്തിൽ, നൈസയുടെ കാമുകൻ താരപുത്രൻ, ചിത്രങ്ങൾ വൈറൽ!

  |

  ബോളിവുഡിലെ മാതൃക ​ദമ്പതികളാണ് കജോളും അജയ് ദേവ്​ഗണും. അടുത്തിടെയാണ് ഇരുവരും 22 ആം വിവാഹ വാർഷിക ആഘോഷിച്ചത്. സിനിമാ സെറ്റുകളിൽ നിന്ന് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരും ഇപ്പോൾ ബോളിവുഡ് സിനിമകളിൽ സജീവമായുണ്ട്. വിവാഹം കഴിഞ്ഞ കുറച്ച് നാൾ മാത്രമാണ് കജോൾ സിനിമയിൽ നിന്ന് വിട്ടുനിന്നത്. പിന്നീട് നിരവധി മനോഹര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കജോൾ തിരികെ സിനിമയിൽ സജീവമായി. നടൻ എന്നതിലുപരി സംവിധായകനായും തിളങ്ങി നിൽക്കുകയാണ് അജയ് ദേവ്​ഗൺ.

  Also Read: 'ലാലേട്ടന് കൊടുത്ത കൈയ്യടി മമ്മൂട്ടി വരെ നീണ്ടതാണെന്ന്' ആരാധകർ, മലയാള താരങ്ങളെ വാഴ്ത്തി ജൂനിയർ എൻടിആർ!

  കജോളും അജയ് ദേവ്​ഗണും പരസ്പരം ഇന്നേവരെ പ്രണയിക്കുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടില്ല. തങ്ങൾ പ്രണയിച്ച് നടക്കുന്ന കാലത്തും പരസ്പരം പ്രണയിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും ഒന്നിച്ച് പോയാൽ ജീവിതം നന്നായിരിക്കുമെന്ന് തോന്നിയത് കൊണ്ടാണ് വിവാഹം ചെയ്തത് എന്നുമാണ് കജോളും അജയ് ദേവ്​ഗണും പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോൾ മറുപടി നൽ‌കിയത്. താൻ അധികം സംസാരിക്കാത്ത ആളാണെന്നും അതിനാൽ നന്നായി സംസാരിക്കുന്ന കജോൾ പറയുന്നത് കേട്ടിരുന്നാൽ മതിയെന്നും അത് തന്നെയാണ് തങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യമെന്നും അജയ് ​ദേവ്​ഗണും ഒരിക്കൽ പറഞ്ഞിരുന്നു.

  Also Read: 'രൂപമാറ്റത്തിന് കാരണം പ്ലാസ്റ്റിക് സർജറി?'; അനശ്വര രാജൻ വെളിപ്പെടുത്തുന്നു

  ഇരുവർക്കും രണ്ട് മക്കളാണുള്ളത്. നൈസ ദേവ്​ഗൺ, യു​​ഗ് ദേവ്​ഗൺ എന്നിങ്ങനെയാണ് ഇരുവരുടേയും മക്കളുടെ പേരുകൾ. നിരവധി ആരാധകരുള്ള താരപുത്രിയാണ് നൈസ. മകളുടെ ചിത്രങ്ങൾ കജോൾ പങ്കുവെക്കുമ്പോൾ അതിവേ​ഗത്തിൽ ശ്ര​ദ്ധിക്കപ്പെടുകയും ചെയ്യാറുണ്ട്. ഫാഷനിലും മേക്കോവറുകളിലും അതീവ ശ്രദ്ധാലുവാണ് നൈസ. പക്ഷെ ഇതുവരേയും പാരമ്പര്യം പിന്തുടർന്ന് സിനിമാ അഭിനയം താരപുത്രി തുടങ്ങിയിട്ടില്ല. പതിനെട്ടുകാരിയായ നൈസ സിനിമയിലേക്ക് എത്തുന്നതും കാത്തിരിക്കുകയാണ് താരപുത്രിയുടെ ആരാധകർ. മാതാപിതാക്കളോടൊപ്പമുള്ള പാർട്ടികളിലും ചടങ്ങുകളിലും നൈസ എത്താറുണ്ടെങ്കിലും ജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കാനാണ് നൈസ എപ്പോഴും ഇഷ്ടപ്പെടുന്നത്. ഇപ്പോൾ സിംഗപ്പൂരിലെ ഒരു യൂണിവേഴ്സിറ്റിയിൽ പഠിക്കുകയാണ് നൈസ.

  ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത് നൈസയുടെ ചില ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസം ആൺസുഹൃത്തിനൊപ്പം മുംബൈയിലെ ഒരു റസ്റ്റോറന്റിൽ നിന്നും പാർട്ടി കഴിഞ്ഞ് ഇറങ്ങുന്ന നൈസയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വെളുത്ത ഷോർട്ട് ഡ്രസ്സ് ധരിച്ച മനോഹരിയായിട്ടാണ് നൈസ എത്തിയത്. ​ഗ്രീൻ കളർ ടീ ഷർട്ട് ധരിച്ച ആൺകുട്ടിയാണ് നൈസയ്ക്കൊപ്പം ഡിന്നറിന് എത്തിയിരുന്നത്. നൈസ പ്രണയത്തിലാണെന്നും കൂടെയുള്ളത് നടൻ ​ഗോവിന്ദയുടെ മകനാണെന്നുമാണ് വീഡിയോ കണ്ട പാപ്പരാസികൾ സോഷ്യൽമീഡിയയിൽ കുറിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളുമൊത്ത് പാർട്ടി നടത്തുന്ന നൈസയുടെ ഒരു ചിത്രം വൈറലായിരുന്നു. ഡീപ്പ് നെക്കുള്ള ചുവന്ന ബോഡികോൺ ഡ്രസ്സിൽ അതീവ സുന്ദരിയായിട്ടാണ് കൂട്ടുകാർക്കൊപ്പമുള്ള പാർട്ടി ഫോട്ടോയിൽ നൈസ പ്രത്യക്ഷപ്പെട്ടത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇക്കഴിഞ്ഞ ഏപ്രിലിലാണ് നൈസ പതിനെട്ടാം പിറന്നാൾ ആഘോഷിച്ചത്. മകളുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പാണ് കജോൾ പങ്കുവെച്ചത്. 'നീ ജനിച്ചപ്പോൾ ഞാൻ വളരെ പരിഭ്രാന്തിയിലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയായിരുന്നു അത്. ഒരു വർഷം മുഴുവനില്ലെങ്കിലും അത്രത്തോളം ഭയങ്ങളും വികാരങ്ങളും എനിക്കുണ്ടായിരുന്നു.‌ നിന്നിലൂടെ പുതിയ വഴികൾ പഠിക്കുന്ന ഒരു വിദ്യാർത്ഥിയായിരുന്നു ഞാൻ. ആർക്കുവേണ്ടിയും നിന്റെ തിളക്കം കുറയ്ക്കരുത്. നിന്റെ ​ഗുണങ്ങൾ നന്മക്കായി ഉപയോ​ഗിക്കൂ...' എന്നായിരുന്നു കജോൾ എഴുതിയത്. സിംഗപ്പൂരിലെ യുണൈറ്റഡ് വേൾഡ് കോളജ് ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് നൈസ ദേവഗൺ പഠിക്കുന്നത്. ത്രിബം​ഗയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത കജോൾ സിനിമ.

  Read more about: kajol
  English summary
  Kajol's daughter Nysa Devgan in love, Nysa's boyfriend is celebrity's son, details inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion