For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിറ വയറുമായി ഗ്ലാമറസ് ലുക്കിൽ നടി കൽക്കി കോക്ളിൻ! ഫോട്ടോ ഷൂട്ട് വൈറലാകുന്നു..

  |

  നിറ വയറുമായുളള താരങ്ങളുടെ ഫോട്ടോ ഷൂട്ട് ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ്. ഗർകാലം ആഘോഷമാക്കുന്നതിന്റെ ഭാഗമായിട്ടാണ് താരങ്ങൾ ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിത ഗർഭകാലം ആഘോഷമാക്കുകയാണ് നടി കൽക്കി കൊക്ളിൻ. താരത്തിന്റെ ഗർഭകാല വിശേഷങ്ങളും മറ്റും പ്രേക്ഷകരമായി താരം പങ്കുവെയ്ക്കാറുണ്ട്.

  ഗർഭകാലത്തിന്റെ തുടക്കം തനിയ്ക്ക് ആസ്വാദ്യകരമായിരുന്നില്ല. എന്നാൽ കുഞ്ഞിന്റെ ഹൃദയമിടുപ്പ കേട്ടതോടെ കുഞ്ഞിനായുള്ള കാത്തിരിപ്പ് തുടങ്ങുകയായിരുന്നെന്നും താരം പറഞ്ഞിരുന്നു. അത്രയധികം ആകാംക്ഷയിലാണ് താരം. ഇപ്പോഴിത തന്റെ ഗർഭകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു മാസികയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്.

  തന്റേതായ സ്റ്റൈലിൽ ബോളിവുഡിൽ ഇടം കണ്ടെത്തിയ താരമാണ് കൽക്കി. അഭിനയത്തിലായാലും ലുക്കിലായും മറ്റുളളവരിൽ നിന്ന് വ്യത്യമായി നിൽക്കാൻ താരത്തിന് ശ്രമിക്കാറുണ്ട്. ഇതു തന്നെയാണ് നടിയെ ബോളിവുഡിൽ അടയാളപ്പെടുത്തുന്നതും. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കൽക്കിയുടെ ഗർഭകാല ഫോട്ടോ ഷൂട്ടാണ്. ക്രീം കളറിലുള്ള വസ്ത്രത്തിൽ അതീവ ഗ്ലാമറസായിട്ടാണ് ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാസികയ്ക്ക് വേണ്ടിയായിരുന്നു താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ട്. കൽക്കി ‌ തന്നെയാണ് ചിത്രങ്ങൾ പങഖ്ുവെച്ചിരിക്കുന്നതും.

  എന്നെ പ്രതിനിധീകരിക്കുക എന്നത് എന്റെ തന്നെ ജോലിയാണ്, എനിയ്ക്ക് വേണ്ടി സംസാരിക്കാൻ, എന്നെ ജോലി ചെയ്യാനും അനുവദിക്കു എന്നുള്ള അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, ഇപ്പോൾ എട്ടാം മാസത്തിലേയ്ക്ക് കടക്കുകയാണ് താരം. കൽക്കിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. വിമർശനങ്ങളും തലെപാക്കിയിട്ടുണ്ട്.

  നിറവയറുമായി നിൽക്കുന്ന നിരവധി ചിത്രങ്ങൾ താര പങ്കുവെച്ചിട്ടുണ്ട്. നമ്മളെല്ലാം തികഞ്ഞ മനുഷ്യരല്ല, എന്റെ ചിരിയും കണ്ണിന്റെ താഴെയുള്ള ചുളുവുകളും കാണണം. അവയെല്ലാം പ്രായത്തിനും അനുഭവത്തിനുമൊപ്പം ശക്തിപ്പെടുകയാണ്. കേവലം ഒരു അടിക്കുറിപ്പ് മാത്രമല്ല ഇത്. വിമർശകർക്കായുള്ള മറുപടിയായിട്ടു കൂടിയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഗായ് ഹോഷ്ബർഗ് എന്ന ഇസ്രയേൽ പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ടു കൊല്ലമായി താൻ പ്രണയത്തിലായിരുന്നു , ഇപ്പോൾ താൻ അഞ്ച് മാസ ഗർഭിണിയാണെന്നും താരം പറഞ്ഞു. സർവ്വ സ്വതന്ത്രനായിട്ടാകും കുഞ്ഞിനെ വളർത്തുകയെന്നും കൽക്കി പറഞ്ഞു. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്. കുട്ടിയ്ക്ക് ഇതുവരെ പേര് പോലും കണ്ടെത്തിയിട്ടില്ലെന്നു താരം പറഞ്ഞിരുന്നു.

  ജല പ്രസവമാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം ഇതിനോടകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഗോവയിലേയ്ക്ക് പോകുന്നുണ്ടെന്നും കൽക്കി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്യത്വം ഒരു വ്യക്തി എന്ന നിലയിൽ ഒരു പുതിയൊരു ഉൾക്കാഴ്ച പകർന്നു നൽകുന്നുണ്ട്. ഇപ്പോഴും ജോലി ചെയ്യണമെന്ന് തനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ ജോലിയെ ഒരു മത്സരമായിട്ടല്ല സമീപിക്കാറുളളത്. നമ്മളെ തന്നെ പരിപാലിക്കുന്ന ഒന്നായിട്ടാണ് ജോലിയെ കാണുന്നതെന്നും കൽക്കി പറഞ്ഞു.

  English summary
  Kalki Koechlin baby bumphlin baby bump
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X