For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യാമിയ്ക്ക് ആശംസ നേര്‍ന്ന വിക്രാന്ത് 'പാറ്റ'; ആയുഷ്മാനോട് കങ്കണ പറഞ്ഞത് കേട്ട് വണ്ടറടിച്ച് ആരാധകര്‍!

  |

  താര വിവാഹങ്ങള്‍ എപ്പോഴും ആരാധകര്‍ ആഘോഷിക്കുന്നത്. പലപ്പോഴും താരങ്ങളുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുന്ന ആരാധകരേയും കാണാം. എന്നാല്‍ ചില താരങ്ങള്‍ വിവാഹ വിവരം രഹസ്യമാക്കി വെക്കാറുമുണ്ട്. പക്ഷെ എത്രയൊക്കെ രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ചാലും സംഭവം പുറത്ത് വരികയും സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരില്‍ നിന്നും തന്റെ വിവാഹം രഹസ്യമക്കി വെക്കുകയും വിവാഹം കഴിഞ്ഞ ശേഷം മാത്രം വാര്‍ത്ത് പുറത്ത് വിട്ട് ഞെട്ടിക്കുകയും ചെയ്ത താരമാണ് യാമി ഗൗതം.

  കുട്ടിയുടിപ്പിലും സാരിയിലും സെക്‌സിയായി ഇതി ആചാര്യ; കിടിലന്‍ ചിത്രങ്ങളിതാ

  സംവിധായകന്‍ ആദിത്യ ധറിനെയാണ് യാമി വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസമാണ് തങ്ങളുടെ വിവാഹം കഴിഞ്ഞ വിവരം യാമി പുറത്ത് വിട്ടത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലും പലര്‍ക്കും അറിയുമായിരുന്നില്ലെന്നതാണ് വാസ്തവം. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ ചടങ്ങുകളില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് താരം. ധാരാളം പേരാണ് ആശംസകളുമായി എത്തുന്നത്.

  വിവാഹ ചടങ്ങില്‍ നിന്നും യാമി കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ചിത്രം ശ്രദ്ധ നേടിയിരുന്നു. പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തിയ മനോഹരമായൊരു ചിത്രമായിരുന്നു യാമി പങ്കുവച്ചത്. ചിത്രത്തിന് കമന്റുമായി താരങ്ങളുമെത്തി. വധുവിനും വരനും ആശംസകള്‍ നേരുകയായിരുന്നു എല്ലാവരും. ഇതിനിടെ ബോളിവുഡിലെ യുവതാരം വിക്രാന്ത് മാസിയും കമന്റ് ചെയ്തു. രാധേ മായെ പോലെ പരിശുദ്ധവും ഭക്തി നിറഞ്ഞതും എന്നായിരുന്നു വിക്രാന്തിന്റെ കമന്റ്. തമാശ നിറഞ്ഞ കമന്റ് ആരാധകരില്‍ ചിരി പടര്‍ത്തി.

  പിന്നാലെ വിക്രാന്തിന് മറുപടിയുമായി നടി കങ്കണ റണാവത് എത്തുകയായിരുന്നു. ഈ പാറ്റ എവിടെ നിന്ന് വന്നു എന്റെ ചെരുപ്പെടുക്ക് എന്നായിരുന്നു കങ്കണയുടെ മറുപടി. കങ്കണ ഇത് തമാശയായിട്ട് പറഞ്ഞതാണോ അതോ കാര്യമായിട്ട് പറഞ്ഞതാണോ എന്ന് വ്യക്തമായിട്ടില്ല. എങ്കിലും ആരാധകര്‍ രണ്ട് പക്ഷത്തുമായി നിലയുറപ്പിക്കുകയായിരുന്നു. കങ്കണയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തി. ഇതോടെ വിക്രാന്തിന്റെ കമന്റിന് ലൈക്ക് അടിച്ച് ഇരുപതിനായിരത്തിലധികം പേരുമെത്തി.

  നേരത്തെ യാമിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കങ്കണ കമന്റ് ചെയ്തിരുന്നു. രണ്ടു പേരും ഹിമാചല്‍ പ്രദേശുകാരാണ്. പരമ്പരാഗത വസ്ത്രം അണിഞ്ഞ് എത്തിയതിനെ കങ്കണ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ആശംസയ്ക്കും കങ്കണ നല്‍കിയ മറുപടി വൈറലായിട്ടുണ്ട്. ലളിതം, യഥാര്‍ത്ഥ്യം, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു ആയുഷ്മാന്റെ കമന്റ്. ഇതിന് കങ്കണ നല്‍കിയ മറുപടിയുടെ അര്‍ത്ഥം എന്താണെന്ന് പോലും സോഷ്യല്‍ മീഡിയയ്ക്ക് ഇതുവരെ മനസിലായിട്ടില്ല.

  Kangana Ranaut claims she's better at stunts than Tom Cruise

  ആദിത്യ ധാറിന്റെ ആദ്യ സംവിധാന സംരംഭമായ ഉറിയില്‍ നായികയായി എത്തിയത് യാമി ഗൗതമായിരുന്നു. ചിത്രത്തില്‍ പല്ലവി ശര്‍മ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. 2019ല്‍ പുറത്തിറങ്ങിയ ഉറി ദി സര്‍ജിക്കല്‍ സ്ട്രൈക്ക് ബോക്സോഫീസില്‍ വലിയ വിജയമാണ് നേടിയത്. പിന്നാലെ വന്ന ബാലയിലെ യാമിയുടെ പ്രകടനം വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. താരത്തിന് ഫിലിം ഫെയര്‍ നല്‍കാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. ബോളിവുഡിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, പഞ്ചാബി ഭാഷകളിലും അഭിനയിച്ചിട്ടുളള താരമാണ് യാമി ഗൗതം.

  Read more about: kangana ranaut
  English summary
  Kangana Ranaut Calls Vikrant Massey Cockroach For Wishing Yami Gautham On Her Wedding, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X