twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികാപ്രാധാന്യമുള്ള ചിത്രങ്ങളുമായി കങ്കണ റാണൗത്ത്

    By Lakshmi
    |

    ബോളിവുഡില്‍ വളരെ പെട്ടെന്ന് സ്വന്തമായ ഇടം നേടിയെടുത്ത നടിയാണ് കങ്കണ റണൗത്ത്. ചില ചിത്രങ്ങളില്‍ അത്രയ്ക്ക് മികച്ചതല്ലാത്ത വേഷങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെങ്കിലും ഭൂരിഭാഗം ചിത്രങ്ങളിലും കങ്കണ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇപ്പോള്‍ അടുത്തിടെയായി കങ്കണയ്ക്ക് ലഭിയ്ക്കുന്നതെല്ലാം മികച്ച വേഷങ്ങളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയത് കഹാനിയെന്ന സൂപ്പര്‍ചിത്രമൊരുക്കിയ സുജോയ് ഘോഷിന്റെ പുതിയ ചിത്രമാണ്.

    ദുര്‍ഗ റാണി സിങ് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിദ്യ ബാലനെതന്നെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ വിദ്യ ഗര്‍ഭിണിയയാതിനാല്‍ ഈ വേഷം വേണ്ടെന്ന് വച്ചുവെന്നാണ് അണിയറസംസാരം. എന്തായാലും ഈ ചിത്രമിപ്പോള്‍ കങ്കണയുടെ കയ്യിലാണ്.

    ഈയിടെ റിലീസായ ക്യൂന്‍, 2013ല്‍ റിലീസ് ചെയ്ത രജ്ജോ എന്നിവയും ഇനി ഇറങ്ങാനിരിക്കുന്ന റിവോള്‍വര്‍ റാണി എന്നചിത്രവും നായികാപ്രാധാന്യമുള്ള ചിത്രമാണ്. ഇതാ കങ്കണയെക്കുറിച്ച് ചില കാര്യങ്ങള്‍.

    ഗ്യാങ്സ്റ്ററിലൂടെ ബോളിവുഡ്

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    ത്രില്ലര്‍ ചിത്രമായ ഗ്യാങ്‌സ്റ്ററിലൂടെയാണ് മോഡലിങ് രംഗത്ത് സജീവമായിരുന്ന കങ്കണ ബോളിവുഡിലെത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് കങ്കണയ്ക്ക് മികച്ച പുതുമുഖ താരത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

    ബ്രേക്കായത് ഫാഷന്‍

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    2008ല്‍ പുറത്തിറങ്ങിയ ഫാഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് കങ്കണയ്ക്ക് പ്രേക്ഷകമനസുകളില്‍ കാര്യമായൊരിടം ലഭിച്ചത്. ഇതിലെ തഴയപ്പെടുന്ന മോഡലിന്റെ വേഷത്തില്‍ കങ്കണ ജീവിയ്കുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് കങ്കണയ്ക്ക് ആദ്യ ദേശീയ പുരസ്‌കാരം ലഭിച്ചത്.

    റാസ് - ദി മിസ്റ്ററി കണ്ടിന്യൂസ്

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    2009ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഇതിന് പിന്നാലെ 2010ല്‍ റിലീസ് ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്ന ചിത്രവും കങ്കണയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്ത ചിത്രങ്ങളാണ്.

    തനു വെഡ്‌സ് മനു

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    വമ്പന്‍ ഹിറ്റായി മാറിയ തനു വെഡ്‌സ് മനു എന്ന ചിത്രം കങ്കണയുടെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഏത് വേഷവും അഭിനയിച്ച് ഫലിപ്പിക്കാന്‍ തനിയ്ക്കാവുമെന്ന് ഈചിത്രത്തിലൂടെ കങ്കണ തെളിയിച്ചു.

    ഗ്ലാമര്‍ വേഷങ്ങള്‍

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    തനു വെഡ്‌സ് മനുവിന് ശേഷം പല ചിത്രങ്ങളിലും കങ്കണ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്തു. ഗെയിം, റെഡി, ഡബിള്‍ ധമാല്‍, റാസ്‌കള്‍സ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

    കൃഷ് 3

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    ഹൃത്തിക് റോഷന്റെ സൂപ്പര്‍ഹിറോ ചിത്രമായ കൃഷില്‍ വേഷമിട്ട് കങ്കണ 2013ല്‍ വാര്‍ത്ത സൃഷ്ടിച്ചു. കൃഷില്‍ വേഷമിട്ടതോടെ കങ്കണയുടെ താരമൂല്യം വീണ്ടും ഉയര്‍ന്നു.

    ക്യൂന്‍

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    കങ്കണ അഭിനയിച്ച് 2014ല്‍ റിലീസ് ചെയ്ത ആദ്യ ചിത്രമാണ് ക്യൂന്‍. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തില്‍ മികച്ച കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചിരിക്കുന്നത്.

    റിവോള്‍വര്‍ റാണി

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    സായ് കബിര്‍ സംവിധാനം ചെയ്യുന്ന നായികാ പ്രാധാന്യമുള്ള ചിത്രമാണിത്. കങ്കണയും വിര്‍ ദാസുമാണ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ പ്രണയകഥയാണ് ചിത്രത്തിന്റേത്. ഏപ്രില്‍ 25നാണ് ചിത്രം റിലീസ് ചെയ്യുക.

    ഉംഗുലി

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    റെന്‍സില്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ഇമ്രാന്‍ ഹഷ്മിയാണ് ചിത്രത്തില്‍ കങ്കണയുടെ നായകനായി എത്തുന്നത്. സഞ്ജയ് ദത്തും ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. 2013ല്‍ത്തന്നെ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് വൈകുകയായിരുന്നു.

    തനു വെഡ്‌സ് മനു 2

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    കങ്കണയും മാധവനും അഭിനയിച്ച് സൂപ്പര്‍ഹിറ്റാക്കിയ തനു വെഡ്‌സ് മനുവിന്റെ രണ്ടാം ഭാഗത്തിലും കങ്കണയാണ് പ്രധാനവേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണിപ്പോള്‍.

    ദുര്‍ഗ റാണി സിങ്

    ബോളിവുഡില്‍ കങ്കണയുടെ ടൈം

    സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. കങ്കണയാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ മറ്റൊരു താരം.

    English summary
    It seems Kangana Ranaut has indeed hit the purple patch in her career, as after phenomenal success of QUEEN
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X