For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുതുമുഖങ്ങള്‍ ആരുടെ കൂടെ കിടക്കണമെന്ന് വരെ തീരുമാനിക്കുന്നത് കരണ്‍ ജോഹറാണെന്ന് രംഗോലി!!

  |

  ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കങ്കണ. നായിക എന്നതിനപ്പുറം സംവിധാനത്തിലേക്ക് കൂടി ചുവടുവെച്ച കങ്കണ വലിയ വെളിപ്പെടുത്തലുകള്‍ നടത്തി എല്ലാവരെയും ഞെട്ടിച്ചിരുന്നു. കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണമായിരുന്നു കങ്കണ ഉന്നയിച്ചിരുന്നത്. പലപ്പോഴായി നടി ഇത്തരം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

  ഇപ്പോഴിതാ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി. സിനിമാ നിരുപകനും നടനുമായ കമാല്‍ ആര്‍ ഖാന്റെ ട്വീറ്റ് ആധാരമാക്കിയാണ് രംഗോലിയുടെ ആരോപണം. രംഗോലിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കിരിക്കുകയാണ്.

  തുടക്കം ഇവിടെ നിന്നും

  തുടക്കം ഇവിടെ നിന്നും

  കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ നിന്നും ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറിനെ ഒഴിവാക്കി. ഭാവിയില്‍ ഇഷാനൊപ്പം സഹകരിക്കില്ലെന്നും കരണിനോട് കയര്‍ത്ത് സംസാരിച്ചതിന്റെ പരിണിത ഫലമാണിതെന്നുമായിരുന്നു കമാല്‍ ആര്‍ ഖാന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. ഇത് ഏറ്റെടുത്താണ് കങ്കണയുടെ സഹോദരി രംഗോലി രംഗത്ത് എത്തിയത്.

  രംഗോലിയുടെ ആരോപണം

  രംഗോലിയുടെ ആരോപണം

  തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്ത് ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും ഇത് തുടരുമെന്നും രംഗോലി പറയുന്നു.

  ഹിറ്റ് ഫിലിം മേക്കര്‍ കരണ്‍ ജോഹര്‍

  ഹിറ്റ് ഫിലിം മേക്കര്‍ കരണ്‍ ജോഹര്‍

  ബോളിവുഡിലെ പ്രമുഖന്മാരില്‍ ഒരാളാണ് കരണ്‍ ജോഹര്‍. സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത്, കോസ്റ്റിയൂം ഡിസൈനര്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച താരമാണ് കരണ്‍. കരണിന്റെ സംവിധാനത്തിലെത്തുന്നതോ നിര്‍മ്മിക്കുന്നതുമായ സിനിമകൡൂടെയും നിരവധി പുതുമുഖങ്ങളെയായിരുന്നു അദ്ദേഹം ബോളിവുഡിലേക്ക് എത്തിച്ചത്. ഇപ്പോള്‍ മുന്‍നിരയിലെത്തിയ അലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, വരുണ്‍ ധവാന്‍ എന്നിവരെ എല്ലാം കരണ്‍ സിനിമയിലേക്ക് എത്തിച്ചതായിരുന്നു. ഇപ്പോള്‍ അന്തരിച്ച ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകള്‍ ഖുഷിയെ സിനിമയിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കരണ്‍.

   കങ്കണയും കരണും തമ്മിലുള്ള യുദ്ധം

  കങ്കണയും കരണും തമ്മിലുള്ള യുദ്ധം

  കരണിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങളെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായിരുന്നു. സിനിമയ്ക്ക് പുറമേ കോഫി വിത് കരണ്‍ എന്ന ടെലിവിഷന്‍ പ്രോഗ്രാമം അവതരിപ്പിച്ചും കരണ്‍ പ്രശസ്തനാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ചാറ്റ് ഷോ കളില്‍ ഒന്നാണ് കോഫി വിത് കരണ്‍. ഇന്ത്യയിലെ പ്രമുഖരായ താരങ്ങളെ പങ്കെടുപ്പിച്ച് കിടിലന്‍ ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതാണ് കരണിന്റെ ഹോബി. ഒരിക്കല്‍ കരണിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കങ്കണയും എത്തിയിരുന്നു. ഇവിടെ നിന്നും കരണിനെതിരെ കങ്കണ ചില ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ ബഹളത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

   പ്രശ്‌നങ്ങളുടെ തുടക്കം...

  പ്രശ്‌നങ്ങളുടെ തുടക്കം...

  രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കോഫി വിത് കരണില്‍ അതിഥിയായിട്ട് കങ്കണ എത്തിയത്. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാക വാഹകനാണെന്നായിരുന്നു നടിയുടെ പ്രധാന ആരോപണം. ഷോ യില്‍ നിന്ന് തന്നെ ഇതിനുള്ള മറുപടി കരണ്‍ കൊടുത്തിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ ഇത് കൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. പിന്നീട് പലപ്പോഴും കരണിനെതിരെ ഗുരുതര ആരോപണങ്ങള്‍ കങ്കണ ഉന്നയിച്ചിരുന്നു. അവസാനമായി കങ്കണയ്ക്ക് വേണ്ടി സഹോദരി രംഗോലിയാണ് എത്തിയിരിക്കുന്നത്. കങ്കണയ്ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാത്തതിനാല്‍ പലപ്പോഴും മാനേജര്‍ കൂടിയായ രംഗോലിയാണ് പല കാര്യങ്ങളും പുറത്ത് അറിയിക്കാറുള്ളത്.

  English summary
  Kangana Ranaut's Sister Rangoli opens about Karan Johar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X