For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണിയില്ല, കഴിഞ്ഞ വര്‍ഷത്തെ നികുതി അടച്ചിട്ടില്ലെന്ന് കങ്കണ; രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതിയടക്കുന്ന നടി!

  |

  ബോളിവുഡിലെ വിവാദറാണിയാണ് കങ്കണ റണാവത്. സഹതാരങ്ങള്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളുടേയും രാഷ്ട്രീയ വിഷയങ്ങളിലുള്ള പ്രതികരണങ്ങളുമെല്ലാം കങ്കണയെ വിവാദങ്ങളിലേക്ക് കൊണ്ടു ചെന്നെത്തിക്കാറുണ്ട്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചതിനും മറ്റും ശക്തമായ വിമര്‍ശനവും കങ്കണ ഏറ്റുവാങ്ങിയിട്ടുണ്ട്. ട്വിറ്ററിലെ വിദ്വേഷ ട്വീറ്റുകളുടെ പേരില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നന്നേക്കുമായി നിരോധിക്കുകയും ചെയ്തിരുന്നു.

  ബ്യൂട്ടി വിത്ത് ബ്രെയിന്‍! ബോളിവുഡിന്റെ താരസുന്ദരി താപ്‌സിയുടെ കിടിലന്‍ ചിത്രങ്ങള്‍

  ഇതിനിടെ ഇപ്പോഴിതാ കങ്കണയുടെ പുതിയൊരു പ്രസ്താവനയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട കങ്കണയുടെ പ്രതികരണമാണ് വാര്‍ത്തയായി മാറിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടിയാണ് താനെന്നാണ് കങ്കണ പറയുന്നത്. എന്നാല്‍ ജോലി ഇല്ലാത്തതിനാല്‍ തനിക്ക് കഴിഞ്ഞ വര്‍ഷത്തെ നികുതി അടയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് കങ്കണ പറയുന്നത്.

  ്ട്വിറ്റര്‍ അക്കൗണ്ട് ബാന്‍ ചെയ്തതോടെ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണയുടെ പ്രതികരണങ്ങള്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നികുതിയുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം കങ്കണ അറിയിച്ചിരിക്കുന്നത്. എന്റെ വരുമാനത്തിന്റെ 45 നികുതിയായി പോകുന്നുണ്ടെങ്കിലും, ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ നികുതി ഇതുവരേയും അടയ്ക്കാന്‍ സാധിച്ചിട്ടില്ല. ജോലിയില്ലാത്തതിനാലാണ്. എന്റെ ജീവിതത്തില്‍ ഇതാദ്യമാണെന്നായിരുന്നു കങ്കണ കുറിച്ചത്.

  അതേസമയം നികുതി അടയ്ക്കാന്‍ വൈകിയതിന് സര്‍ക്കാര്‍ പിഴ ചുമത്തിയാലും തനിക്ക് പരാതിയില്ലെന്നും കങ്കണ പറയുന്നു. ഈ സമയം നമുക്ക് എല്ലാവര്‍ക്കും വ്യക്തിപരമായി വളരെ കഠിനമായിരിക്കാം എന്നാല്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ സമയത്തേക്കാള്‍ കരുത്തരാണെന്നും കങ്കണ തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കമന്റുമായി ധാരാളം പേര്‍ എത്തിയിട്ടുണ്ട്.

  നേരത്തെ കങ്കണയുടെ മുംബൈയിലെ ഓഫീസ് കെട്ടിടം സര്‍ക്കാര്‍ പൊളിച്ചത് വിവാദമായിരുന്നു. അനധികൃതമായി നിര്‍മ്മാണം നടത്തിയെന്ന് ആരോപിച്ചായിരുന്നു കെട്ടിടം പൊളിച്ച് നീക്കാന്‍ ശ്രമം നടന്നത്. ഇതിനെതിരെ കങ്കണ രംഗത്ത് എത്തിയിരുന്നു.

  തന്റെ പുതിയ ചിത്രമായ തലൈവിയുടെ റിലീസിന് കാത്തിരിക്കുകയാണ് കങ്കണ. ജയലളിതയുടെ ജീവിതം പറയുന്ന സിനിമയാണ് തലൈവി. കൊവിഡ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്. ഇതിന് പുറമെ തേജസ്, മണികര്‍ണിക റിട്ടേണ്‍സ്, ധാക്കഡ് എന്നീ സിനിമകളും കങ്കണയുടേതായി പുറത്തിറങ്ങാനുണ്ട്. ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന സിനിമയും കങ്കണയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Kangana Ranaut claims she's better at stunts than Tom Cruise

  കഴിഞ്ഞ ദിവസം നടന്‍ വിക്രാന്ത് മാസിയെ കുറിച്ചുള്ള കങ്കണയുടെ പ്രസ്താവന വാര്‍ത്തയായിരുന്നു. നടി യാമി ഗൗതമിന് നല്‍കിയ വിവാഹാശംസയെ കുറിച്ചായിരുന്നു കങ്കണയുടെ പ്രതികരണം. യാമിയെ രാധേ മാ എന്നായിരുന്നു തന്റെ കമന്റില്‍ വിക്രാന്ത് അഭിസംബോധന ചെയ്തത്. ഇതിന് മറുപടിയായുമായി എത്തിയ കങ്കണ വിക്രാന്തിനെ പാറ്റ എന്ന് വിളിച്ചതായിരുന്നു വാര്‍ത്തയായത്. നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ കമന്റിന് കങ്കണ നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.

  Read more about: kangana ranaut
  English summary
  Kangana Ranaut Says She Haven't Payed Her Income Tax Due To No Work, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X