twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിഷാദരോഗം, മദ്യപിച്ച് ജീവിതം തകര്‍ത്തു, ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഹാസ്യ നടന്റെ വെളിപ്പെടുത്തല്‍!!

    By Aswini
    |

    ഏറ്റവും കൂടുതല്‍ വേദന അനുഭവിയ്ക്കുന്നര്‍ക്കാണ് മറ്റുള്ളവരെ നിഷ്‌കളങ്കമായി ചിരിപ്പിക്കാന്‍ കഴിയുക എന്ന് പറയും. ചിലരുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. ബോളിവുഡ് ടെലിവിഷന്‍ അവതാരകനും ഹാസ്യ നടനുമായ കപില്‍ ശര്‍മ അക്കൂട്ടത്തിലാണ്.

    എനിക്ക് വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, എന്നാല്‍ ആ ഭാഗ്യം എനിക്കുണ്ടായില്ല, വേദനയോടെ മഞ്ജുഎനിക്ക് വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, എന്നാല്‍ ആ ഭാഗ്യം എനിക്കുണ്ടായില്ല, വേദനയോടെ മഞ്ജു

    കോമഡി കാണിച്ച് ആളുകളെ ചിരിപ്പിയ്ക്കുന്ന കപില്‍ ശര്‍മ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. തനിക്ക് വിഷാദ രോഗമാണെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു എന്നും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെ കപില്‍ വെളിപ്പെടുത്തി.

    ദുല്‍ഖറിനെ തേച്ചിട്ട് പോയ പെണ്‍കുട്ടി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു, എന്ത് അടിസ്ഥാനത്തില്‍ദുല്‍ഖറിനെ തേച്ചിട്ട് പോയ പെണ്‍കുട്ടി മമ്മൂട്ടിയെ അങ്കിള്‍ എന്ന് വിളിക്കുന്നു, എന്ത് അടിസ്ഥാനത്തില്‍

    ഓഡിയോ ലോഞ്ചില്‍

    ഓഡിയോ ലോഞ്ചില്‍

    ഫിരാങ്കി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ജീവിത പ്രശ്‌നങ്ങളെ കുറിച്ച് കപില്‍ ശര്‍മ വെളിപ്പെടുത്തലുകള്‍ നടത്തിയത്. രാജീവ് ദിന്‍ഗ്ര സംവിധാനം ചെയ്യുന്ന ചരിത്രചിത്രമാണ് ഫിരാങ്കി.

    മദ്യപാനം തകര്‍ത്തു

    മദ്യപാനം തകര്‍ത്തു

    മദ്യപാന ശീലത്തെ തുടര്‍ന്ന് ഒരുപാട് പരിപാടികള്‍ ഒഴിവാക്കി എന്ന് കപില്‍ പറയുന്നു. ഇക്കാര്യത്തെ തുടര്‍ന്ന് വിവാദങ്ങളും കപിലിന്റെ പേരിലുണ്ട്. ബോളിവുഡില്‍ ഹിറ്റായ കപില്‍ ശര്‍മ ഷോ അവസാനിപ്പിച്ചത് തന്നെ നടന്റെ മദ്യപാന ശീലത്തെ തുടര്‍ന്നാണ്.

    പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍

    പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍

    എന്റെ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ആശ്വാസം എന്ന നിലയിക്കാണ് മദ്യപിച്ച് തുടങ്ങിയത്. അത് പിന്നീട് ശീലമായി. ഒരു ദിവസം പോലും ഒഴിവാക്കാന്‍ കഴിയാതെയായി. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ആ ശീലം നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്.

    അമ്മ അറിയില്ല

    അമ്മ അറിയില്ല

    കപില്‍ ശര്‍മ ഷോ അവസാനിച്ചതും അതിന്റെ പേരില്‍ നടന്ന വിവാദങ്ങളും എന്റെ അമ്മ അറിയില്ല. ചാനല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ നിര്‍ത്തിവച്ചതാണെന്നായിരുന്നു അമ്മ ധരിച്ചുവച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അമ്മയ്ക്ക് ചില സംശയങ്ങളുണ്ട്.

    ആത്മഹത്യാ ശ്രമം

    ആത്മഹത്യാ ശ്രമം

    ഈ വിഷാദത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സുഹൃത്ത് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കടലിന് സമീപമാണ് അദ്ദേഹത്തിന്റെ വീട്. ബാല്‍ക്കണിയില്‍ നിന്ന് കടലിലേക്ക് നോക്കവെ, എനിക്കതിലേക്ക് എടുത്തുചാടാന്‍ തോന്നി. ലോകം എനിക്ക് നേരെ നിറ ഒഴിക്കുന്നത് പോലെയായിരുന്നു ആ അനുഭവം.

    ഇപ്പോള്‍ ആശ്വാസം

    ഇപ്പോള്‍ ആശ്വാസം

    ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കുമ്പോള്‍ എനിക്ക് അല്പം ആശ്വാസമുണ്ട്. ഒരുപാട് പരിപാടികള്‍ ചെയ്യാനാണ് ഇനി ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അടുത്തിടെ വാഗ ബോര്‍ഡറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും പരിപാടി ചെയ്യാനാണ് ഞാനിനി ആഗ്രഹിക്കുന്നത്- കപില്‍ പറഞ്ഞു

    English summary
    Kapil Sharma opens up about the lowest phase in his life: I was slipping into depression and had suicidal thoughts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X