India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാർത്തിക് ആര്യനും സാറാ അലി ഖാനും റിലേഷനിലാണെന്ന് കരൺ ജോഹർ

  |

  ബോളിവുഡിലെ പ്രണയ ജോഡികളാണ് കാർത്തിക് ആര്യനും സാറാ അലി ഖാനും. ഇൻഡസ്ട്രിയിൽ ഇരുവരും പ്രണയിത്തിലാണെന്ന ​ഗോസിപ്പുകൾ വളരെ നേരത്തെ തന്നെ വന്നിട്ടുണ്ട്. സാറയേയും കാർത്തികിനെയും പൊതു സ്ഥലങ്ങളിൽ ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള ​ഗോസിപ്പുകൾ വന്നു തുടങ്ങിയത്. ഇപ്പോൾ വീണ്ടും ഇവരുടെ ബന്ധത്തെക്കുറിച്ച് ചർച്ചയാവുകായാണ്. കോഫി വിത്ത് കരൺ ടിവി ഷോയിലൂടെ കരൺ ജോഹറാണ് ഇവർ തമ്മിൽ റിലേഷനിലാണെന്ന് പറഞ്ഞത്.

  Karthik Aryan sara

  ഇന്ന് ജൂലൈ 7, ഇന്ന് മുതലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ടോക്ക് ഷോ ആയ കോഫി വിത്ത് കരൺ സീസൺ 7 ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. ഷോയുടെ പ്രിയ പ്രേക്ഷകർ എല്ലാം തന്നെ വളരെ ആവേഷത്തിലാണ്. സീസൺ 7 ലെ ആദ്യ എപ്പിസോഡിനായി ഏവരും കാത്തിരിക്കുകയാണ്. ഷോ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് കരൺ ജോഹർ മാധ്യമങ്ങളുമായി കുറച്ച് നേരം സംസാരിച്ചു.

  തൻ്റെ കിടക്കയിൽ ഒരുപാട് പേരെ കിടത്തിയതിൽ അഭിമാനിക്കുന്നുണ്ടെന്ന് ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ കരൺ ജോഹർ പറഞ്ഞു. തൻ്റെ കൗച്ചിലൂടെ ഒരുപാട് ബന്ധങ്ങൾ പുറത്ത് വന്നതിൽ സന്തോഷമാണെന്നും കരൺ പറഞ്ഞു. താരങ്ങളായ ആലിയ ഭട്ട്- രൺബീർ കപൂറിനെപ്പോലെയുള്ളവരുടെ പ്രണയം കണ്ടെത്തി. കൂടാതെ വിക്കി കൗശൽ- കത്രീന കൈഫ് ബന്ധത്തെക്കുറിച്ചും ഷോയിലൂടെ പുറത്ത് കൊണ്ട് വന്നു.

  ഇതേ കൗച്ചിൽ സാറയും കാർത്തിക്കും ഇരുന്നപ്പോഴാണ് സാറാ കാർത്തിക്കിനോട് പ്രണയുമുണ്ടെന്ന് സമ്മതിച്ചത്, അവർ ഡേറ്റിങ്ങിലാണെന്നും കരൺ ജോഹർ പറഞ്ഞു. വർഷങ്ങളായി ആലിയക്ക് രൺബീറിനോടുള്ള ആരാധനയെക്കുറിച്ച് പറഞ്ഞു. ഇന്ന് അവർ വിവാഹം കഴിച്ചു, ഇപ്പോ അവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു, സന്തോഷമുളള കാര്യമല്ലേ ഇതൊക്കെ, വിക്കി കൗശലിനൊപ്പം താൻ നന്നായി കാണുമെന്ന് കരുതുന്നതായി കത്രീന പറഞ്ഞിരുന്നു, ഇന്ന് അവരുടെ ബന്ധം എത്ര മനോഹരമാണ്."

  Read Also : ഇതുവരെ മറ്റാരും കാണാത്ത ചിത്രങ്ങൽ പങ്കുവെച്ച് നാ​ഗചൈതന്യ, റൂമേസിനോട് പ്രതികരിച്ച് ശോഭിത ധൂലിപാല

  ക്രിതി സനോണും ഈ ഷോയിലൂടെ ഒരാളെ കണ്ടെത്തും, "എനിക്ക് ആരുടെയെങ്കിലും പേര് പറഞ്ഞ് തരാൻ എപ്പോഴും കൃതിയോട് (സനോണിനോട്) പറയാറുണ്ട്, അത് ഉടൻ സംഭവിക്കും" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലൂടെ നടക്കേണ്ട അദ്ദേഹത്തിൻ്റെ ആ​ഗ്രഹമാണ്
  ഇൻ്റർവ്യു ചെയ്തപ്പോൾ പറഞ്ഞത്.

  കരൺ ജോഹറിന്റെ ഷോ പ്രണയ ജോഡികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ആവേശകരമായ എപ്പിസോഡുകൾ കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ലല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. സെലിബ്രിറ്റികളുടെ വിവാദ പ്രസ്താവനകളെക്കുറിച്ച് സംസാരിക്കുമ്പോൾ, താൻ ഒരിക്കലും അവരുടെ സമ്മതത്തിനപ്പുറം പോകാറില്ല. അവരുടെ ആ പ്രസ്താവനകൾ നൽകാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

  ഏതെങ്കിലും നടന്മാർക്ക് അവർ വളരെയധികം വിവാദ പ്രസ്താവനകൾ പറഞ്ഞുവെന്നും അത് പുറത്ത് പോകേണ്ടതില്ലെന്നും തോന്നിയാൽ താൻ എഡിറ്റ് ചെയ്യാറുണ്ട്. കാരണം ഈ ഷോ തന്റെ ബന്ധങ്ങൾക്ക് മുകളിലല്ലാത്തതിനാലാണ് അങ്ങനെ എഡിറ്റിം​ഗ് ചെയ്യുന്നത്. ഏകദേശം 2 പതിറ്റാണ്ടുകൾക്ക് മുമ്പ് അതായത് 2002 ൽ ആണ് കോഫി വിത്ത് കരൺ ആരംഭിച്ചത്. അന്ന് മുതൽ ഇന്ന് വരെ ആരാധകരുടെ പ്രിയപ്പെട്ട ടോക്ക് ഷോയാണ്. ആരാധകർ പുതിയ സീസൺ കാണാൻ വളരെ ആകാഷയോടെയാണ് കാത്തിരിക്കുന്നത്.

  Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss

  സീസൺ 7 ൻ്റെ ടീസർ ഇതിനോടകം തന്നെ ജനഹൃദയങ്ങൽ കീഴടക്കി കഴിഞ്ഞു. സാമന്തയും അക്ഷയ് കുമാറും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത് മുതൽ ദക്ഷിണേന്ത്യക്കാരനായ വിജയ് ദേവർകൊണ്ടയും കോഫി വിത്ത് കരൺ ഷോയിൽ വരുന്നു.

  Read more about: koffe with karan
  English summary
  Karan Johar Admit Kartik Aaryan and Sara Ali Khan Are In A Relationship Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X