For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നർമ്മ ബോധം വേണം'; നയൻതാരയുടെ ആരാധകരോട് കരൺ ജോഹർ

  |

  കോഫി വിത്ത് കരണിന്റെ നാല് എപ്പിസോഡുകളെ ഇതുവരെ പുറത്തിറങ്ങിയുള്ളൂവെങ്കിലും ഷോ ഇതിനകം ഉണ്ടാക്കിയ അലയൊലികൾ അമ്പരിപ്പിക്കുന്നതാണ്. സോഷ്യൽ മീഡിയയിലും ​ഗോസിപ്പ് കോളങ്ങളിലുമെല്ലാം ഇന്ന് കോഫി വിത്ത് കരണിന്റെ എപ്പിസോഡുകളാണ് ചർച്ചാ വിഷയം.നാല് എപ്പിസോഡുകളും ഒന്നിനൊന്ന് മികച്ച് നിന്നത് ഈ വിജയത്തിന് മുതൽക്കൂട്ടായി.

  ആദ്യ എപ്പിസോഡിൽ രൺവീർ സിം​ഗും ആലിയ ഭട്ടുമായിരുന്നു അതിഥിതളായെത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ സാറ അലി ഖാനും ജാൻവി കപൂറുമെത്തി. മൂന്നാമത്തെ എപ്പിസോഡിലാവട്ടെ സമാന്തയും അക്ഷയ് കുമാറും അതിഥികളായെത്തി. അനന്യ പാണ്ഡെയും വിജയ് ​ദേവരകൊണ്ടയുമായിരുന്നു നാലാമത്തെ എപ്പിസോഡിലെ അതിഥികൾ.

  ഷോയിലെ റാപിഡ് ഫയർ റൗണ്ടുകളും അതിഥികളുടെ ചില പരാമർശങ്ങളും ഒട്ടനവധി വാർത്തകൾക്കും ചില വിവാദങ്ങൾക്കും വഴിവെക്കാറുണ്ട്. ഇതിലൊന്നായിരുന്നു. നടി നയൻതാരയെ കരൺ അപമാനിച്ചു എന്നാരോപിച്ച് ആരാധകർ ഉയർത്തിയ പ്രതിഷേധം. സമാന്ത അതിഥിയായെത്തിയ എപ്പിസോഡിലായിരുന്നു ഈ സംഭവം.

  ഓർമാക്സ് മീഡിയ പുറത്തു വിട്ട പട്ടിക സംബന്ധിച്ച് സമാന്തയോട് ചോദിച്ച ചോദ്യമാണ് വിവാദത്തിലേക്ക് നയിച്ചത്. തെന്നിന്ത്യലെ ഏറ്റവും വലിയ നായികാ നടി ആരാണെന്ന ചോദ്യം കരൺ സമാന്തയോട് ചോദിച്ചു. ഞാൻ നയൻതാരയോടൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് സമാന്ത നയൻസ് ആണ് ആ നടി എന്ന് സൂചിപ്പിച്ച് കൊണ്ട് മറുപടിയും നൽകി.

  Also read: വിഷമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ വാണിങ് കിട്ടിയത് ഡോ റോബിനെന്ന് സൂരജ്

  എന്നാൽ അവർ എന്റെ ലിസ്റ്റിലില്ല എന്ന് പറഞ്ഞ കരൺ ഓർ‌മാക്സിന്റെ പട്ടിക വായിക്കുകയായിരുന്നു. സമാന്തയായിരുന്നു പട്ടികയിൽ ഒന്നാമത്.
  നോട് ഇൻ മൈ ലിസ്റ്റ് എന്ന കരണിന്റെ പരാമർശമാണ് നയൻതാരയുടെ ആരാധകരെ ചൊടിപ്പിച്ചത്. നയൻസിനോടുള്ള അവ​ഗണനയാണിതെന്നായിരുന്നു ആരോപണം. തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയെ കരണിന് പുച്ഛമാണെന്ന് വരെ ആരോപണമുയർന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഈ കമന്റുമായി രം​ഗത്ത് വന്നത്.

  Also read:പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ദമ്പതിമാരല്ല ഞങ്ങള്‍; വിവാഹ ജീവിതത്തെ കുറിച്ച് അപര്‍ണയും ജീവയും

  ഇപ്പോഴിതാ വിഷയത്തിൽ കരൺ ജോഹർ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. ഓർമാക്സിന്റെ പട്ടിക പ്രകാരം സമാന്തയാണ് നമ്പർ വൺ എന്നാണ് താൻ പറഞ്ഞത്. നയൻതാരയുടെ ആരാധകർ സംഭാഷണം തെറ്റായി വ്യാഖ്യാനിച്ചു. നമുക്കെല്ലാവർക്കും നർമ്മബോധം ഉണ്ടായിരിക്കണം എന്ന് ഞാൻ കരുതുന്നു. എന്റേത് ഒരു രസകരമായ ഷോയാണ് കരൺ ജോഹർ പറഞ്ഞു.

  Also read:നവാബിന്റെ മോനല്ലേ, കാശ് കുറേയുണ്ടല്ലോ കയ്യില്‍! സെയ്ഫിന്റെ കരണം പുകച്ച് സംവിധായകന്‍

  Recommended Video

  Dhyan Sreenivasan On Nayanthara Wedding | നയൻതാരയുടെ കല്യാണത്തെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  വിഷയത്തിൽ നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ ചിത്രം ജവാന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നയൻസ് മുംബൈയിൽ തന്നെയുണ്ടെന്നാണ് വിവരം. ഷാരൂഖ് ഖാനാണ് ചിത്രത്തിൽ നയൻസിനൊപ്പം എത്തുന്നത്. അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ് സേതുപതി, വിജയ് തുടങ്ങിയവരും സിനിമയിലുണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്. അതിഥി വേഷത്തിലാണ് വിജയെത്തുക. വില്ലൻ റോളിലേക്കാണ് വിജയ് സേതുപതിയെ പരി​ഗണിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

  Read more about: nayanthara karan johar
  English summary
  karan johar reacts to nayanthara fans criticism regarding koffee with karan episode
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X