For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കഥ കേട്ടപ്പാടെ ഓക്കെ പറഞ്ഞ് ബച്ചന്‍, കേള്‍ക്കാതെ ഷാരൂഖും, പക്ഷെ കജോള്‍ മാത്രം സമ്മതിച്ചില്ല!

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ വലിയ താരങ്ങള്‍ ഒരുമിച്ച ചിത്രമായിരുന്നു കഭി ഖുഷി കഭി ഗം. അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ഹൃത്വിക് റോഷന്‍, കജോള്‍, കരീന കപൂര്‍, ജയാ ബച്ചന്‍ എനിങ്ങനെ ബോളിവുഡിലെ തലമുറകള്‍ ഒരുമിച്ച ചിത്രം. വലിയ താരങ്ങളെ വച്ചുള്ള, വലിയ ബജറ്റിലുളള സിനിമകള്‍ക്ക് പേരുകേട്ട സംവിധായകനും നിര്‍മ്മാതവുമായ കരണ്‍ ജോഹറാണ് സിനിമയുടെ സംവിധായകന്‍.

  ലളിതം സുന്ദരം; ഗ്ലാമറസായി അഞ്ജുവിന്റെ മാലി ദ്വീപ് അവധിയാഘോഷം

  കരണ്‍ ജോഹര്‍ സംവിധാനം ചിത്രത്തിലെ താരനിര ആരേയും ഞെട്ടിക്കുന്നതായിരുന്നു. ബോളിവുഡിലെ വലിയ താരങ്ങളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് കരണ്‍ ജോഹര്‍. ഈയ്യിടെ ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ വക്താവ് എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതിന് പിന്നിലെ കാരണവും ഈ ബന്ധങ്ങളാണ്. ഇപ്പോഴിതാ ആരും കൊതിക്കുന്ന താരനിരയെ തന്റെ ചിത്രത്തിലേക്ക് കൊണ്ടു വന്നതിന് പിന്നിലെ കഥ പറയുകയാണ് കരണ്‍ ജോഹര്‍.

  കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഐഡല്‍ സീസണ്‍ 12ല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ ചിത്രത്തിന് പിന്നിലെ കഥകള്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയത്. ഒറ്റ ദിവസം കൊണ്ടായിരുന്നു ചിത്രത്തിലെ താരങ്ങളെയെല്ലാം കരണ്‍ തന്റെ ചിത്രത്തിനായി സൈന്‍ ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറായതിന് പിന്നാലെ ആദ്യം കണ്ടത് അമിതാഭ് ബച്ചനെയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ബച്ചനോളം ആ കഥാപാത്രം ചെയ്യാന്‍ മറ്റാരുമില്ലെന്ന കാഴ്ചപ്പാടായിരുന്നു തനിക്കെന്ന് കരണ്‍ പറയുന്നു.

  കഥ കേട്ടതും ബച്ചന്‍ ഓക്കെ പറഞ്ഞു. ബച്ചനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങി വരുന്ന വഴിക്കാണ് എന്തുകൊണ്ട് ജയ ബച്ചനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തുകൂട എന്ന ചിന്ത തന്റെ മനസില്‍ ഉണരുന്നത്. ഉടനെ തന്നെ ജയയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. അല്‍പ്പം മുമ്പ് വീട്ടില്‍ വരികയും അമിതാഭ് ബച്ചനുമായി സംസാരിക്കുക്കയുമൊക്കെ ചെയ്തപ്പോഴും തന്റെ റോളിനെക്കുറിച്ച് സംസാരിക്കാതിരുന്ന കരണ്‍ പെട്ടെന്ന് വിളിച്ചപ്പോള്‍ ജയ ഒന്ന് അമ്പരന്നു. എങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെ ജയ ബച്ചനും ഓക്കെ പറഞ്ഞതായി കരണ്‍ പറയുന്നു.

  അടുത്തത് ഷാരൂഖ് ഖാന്‍ ആയിരുന്നു. പണ്ടുമുതലേ ഷാരൂഖും കരണും അടുത്ത സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് തന്നെ കഥ കേള്‍ക്കാതെ തന്നെ ഷാരൂഖ് ഓക്കെ പറയുകയായിരുന്നുവെന്ന് കരണ്‍ ഓര്‍ക്കുന്നു. തന്റെ സഹോദരന്‍ എന്നാണ് ഷാരൂഖിനെക്കുറിച്ച് കരണ്‍ പറയുന്നത്. പക്ഷെ കജോളിനെ സിനിമയിലേക്ക് കൊണ്ടു വരിക എന്നത് അല്‍പ്പം പ്രയാസകരമായിരുന്നുവെന്ന് കരണ്‍ പറയുന്നു. ആ സമയത്ത് കജോളും അജയ് ദേവ്ഗണും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് അധികനാളായിരുന്നില്ല. കജോള്‍ കുറച്ച് സിനിമകള്‍ മാത്രമായിരുന്നു ചെയ്തിരുന്നുള്ളൂ.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതുകൊണ്ട് തന്നെ കുറേ സിനിമകള്‍ ചെയ്യാന്‍ കജോളിന് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത സുഹൃത്തായതിനാല്‍ കജോല്‍ കരണിന്റെ കഥ കേട്ടു. തുടക്കത്തില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്ന കജോള്‍ തന്റെ കഥാപാത്രത്തിന്റെ വികാരങ്ങള്‍ മനസിലാക്കിയതോടെ ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും കരണ്‍ പറയുന്നു. അടുത്തതായി കരണ്‍ ബന്ധപ്പെട്ടത് ഹൃത്വിക് റോഷനെയായിരുന്നു. ഹൃത്വിക്കും വളരെ പെട്ടെന്നു തന്നെ ചിത്രം ചെയ്യാന്‍ തയ്യാറായി. അവസാനമായാണ് കരണ്‍ കരീനയെ ബന്ധപ്പെടുന്നത്.

  Also Read: പൃഥ്വിയുടെ വാക്കുകള്‍ അവാര്‍ഡിന് തുല്യം, കോമഡി ട്രാക്കിന് മാറ്റം; നവാസ് വളളിക്കുന്ന് അഭിമുഖം

  തന്റെ കഥാപാത്രത്തെക്കുറിച്ച് കേട്ടതും കരീന ഓക്കെ പറയുകയായിരുന്നു. പിന്നീട് ഐക്കോണിക് ആയി മാറിയ കഥാപാത്രമാണ് കരീനയുടേത്. വലിയ താരങ്ങളെ വച്ചിറങ്ങിയ ചിത്രം വലിയ വിജയമായി മാറുകയും ചെയ്തു. കരണിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് തന്നെയായിരുന്നു സിനിമയുടെ നിര്‍മ്മാണവും. ഇന്നും ഒരുപാട് ആരാധകരുള്ള സിനിമയാണ് കഭി ഖുഷി കഭി ഗം. ബോളിവുഡിന്റെ മൂന്ന് തലമുറകള്‍ ഒരുമിച്ചു വന്ന സിനിമ എന്ന നിലയിലും ചിത്രത്തിന് ധാരാളം ആരാധകരുണ്ട്.

  English summary
  Karan Johar Recalls How He Roped In Shahrukh Khan Amitabh Bachchan Hrithik And Kajol For Kabhi Kushi Kabhi Gham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X