Don't Miss!
- Automobiles
കൺഫ്യൂഷൻ ഒന്നും വേണ്ട! പുതിയ Ola S1 ഇലക്ട്രിക് സ്കൂട്ടറിനെ കുറിച്ച് കൂടുതലറിയാം
- Sports
ഗാംഗുലി ഇതിഹാസം, പക്ഷെ ഈ മൂന്ന് റെക്കോഡുകള്‍ നേടാനായില്ല!, അറിയാമോ?
- Finance
30 വയസ് കഴിഞ്ഞിട്ടും പോക്കറ്റിൽ കാശില്ലേ ; സാമ്പത്തിക കാര്യത്തിൽ വരുത്തുന്ന 6 അബദ്ധങ്ങൾ ഒഴിവാക്കണം
- Lifestyle
ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും
- Travel
വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍
- News
തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
- Technology
Airtel Plans: 250 ജിബി ഡാറ്റ വരെ നൽകുന്ന എയർടെല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
'അവിശ്വസനീയമെന്ന് തോന്നി'; ആലിയ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കരഞ്ഞുപോയെന്ന് കരണ്‍ ജോഹര്‍
ബോളിവുഡിന്റെ സൂപ്പര്‍ സംവിധായകനായ കരണ്‍ ജോഹറിന് തന്റെ മകളെപ്പോലെയാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദി ഇയറിലൂടെ ആലിയയെ ബോളിവുഡിന് സമ്മാനിച്ചത് കരണ്‍ ജോഹറായിരുന്നു. തന്റെ സിനിമയിലെ ഗോഡ് ഫാദറിന് ആലിയയുടെ മനസ്സില്‍ എപ്പോഴും വലിയൊരു സ്ഥാനമുണ്ട്.
ഒരു കുടുംബം പോലെ കരുതുന്ന ഇരുവരും തങ്ങളുടെ എല്ലാ വിശേഷ അവസരങ്ങളിലും ഒത്തുകൂടാറുണ്ട്. ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹദിനത്തില്‍ കരണ്‍ ജോഹറിനെ പ്രത്യേക അതിഥിയായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ആലിയയുടെ വിവാഹം പോലെ തന്നെ ആരാധകരെയാകെ ഞെട്ടിച്ചതായിരുന്നു താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തയും. ആലിയ ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ കരണ്‍ ജോഹര്‍. താനപ്പോള്‍ കരയുകയായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്.
'അതെ ഞാന്‍ കരഞ്ഞുപോയി. ആ ദിവസം അവള് എന്റെ ഓഫീസിലേക്ക് ഇക്കാര്യം പറയാനായി നേരിട്ട് വന്നിരുന്നു. അലസമായി എന്തോ ആലോചിച്ചുകൊണ്ടിരുന്ന എന്നോട് അവള് ഇക്കാര്യം പറഞ്ഞപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുകയായിരുന്നു. അവള് വന്ന് എന്നെ കെട്ടിപ്പിടിച്ചു.
അവള്‍ക്ക് ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്നുവെന്ന സത്യം എനിക്ക് അവിശ്വസനീയമായി തോന്നി. നിങ്ങളുടെ മകള്‍ക്ക് ഒരു കുഞ്ഞ് ജനിക്കുന്ന അതേ വികാരമായിരുന്നു എന്നിലും നിറഞ്ഞത്. എന്നെ സംബന്ധിച്ച് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു അത്. കരണ്‍ ജോഹര്‍ പറയുന്നു.

അതേസമയം ഒരിടവേളക്ക് ശേഷം കോഫി വിത്ത് കരണിന്റെ ഏഴാം സീസണുമായി വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ് കരണ്‍ ജോഹര്‍. ഇത്തവണ പക്ഷെ, ടെലിവിഷനിലല്ല പകരം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ഇനി മുതല്‍ കോഫി വിത്ത് കരണ്‍ കാണാനാവുക.
ഈ സീസണില്‍ അതിഥികളായി എത്തുന്ന താരങ്ങളുടെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, അക്ഷയ് കുമാര്‍, സാമന്ത റൂത്ത് പ്രഭു, വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡേ, ജാന്‍വി കപൂര്‍, സാറാ അലി ഖാന്, കിയാര അദ്വാനി എന്നു തുടങ്ങി ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം ഇത്തവണത്തെ സീസണില്‍ അതിഥികളായി എത്തുന്നുണ്ട്.
-
'കാർത്തി പറഞ്ഞകാര്യം സിഡിയിലാക്കി തരാമോ?, കാർത്തി പ്രിയപ്പെട്ട സുഹൃത്താണ്' ടൊവിനോ തോമസ് പറയുന്നു!
-
മേഘ്ന ജീവിതത്തിന്റെ ഭാഗമായിരുന്നു! അവസാനമായി കണ്ടത് കോടതിയിൽ, മേഘ്നയെക്കുറിച്ച് ഡിംപിൾ റോസ്
-
'ഞാൻ ഓക്കെയാണോയെന്ന് ചോദിച്ചവർ ചുരുക്കം, ഹോട്ടൽ ഭക്ഷണം കഴിക്കുന്ന ഫോട്ടോയിട്ടപ്പോഴും മോശം കമന്റ്'; മേഘ്ന രാജ്!