For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഭിനന്ദനം അർഹിക്കുന്നു! കാരണം ആ രംഗം!! സ്വരയുടെ ബോൾഡൻ രംഗത്തെ കുറിച്ച് കരണ്‍ ജോഹര്‍

|

റിലീസ് ചെയ്യുന്നതിനും മുൻപും അതിനു ശേഷവും വളരെയധികം ചർച്ച ചെയ്യപ്പെട്ട ബോളിവുഡ് ചിത്രമാണ് വീരേ ദി വെഡ്ഡിങ്. സോനം കപൂർ, കരീന കപൂർ, സ്വര ഭാസ്ക്കർ, ശിഖ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. വിമർശനങ്ങൾ കേട്ടെങ്കിലും ബോക്സ് ഓഫീസിൽ വൻ ചലനമാണ് ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.

പ്രിയാമണിയോട് നന്ദി! തന്നെ ഫ്രോഡ് എന്ന് വിളിച്ചത് മറക്കില്ല, നടനെതിരെ ആഞ്ഞടിച്ച് സംവിധായകൻ

സ്വര ഭാസ്കരുടെ ചില ബോൾഡൻ രംഗങ്ങളാണ് ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയരാൻ കാരണം. ബോളിവുഡിൽ നിന്ന് പുറത്തിറങ്ങിയ നായിക പ്രധാന്യമുള്ള ചിത്രമായിട്ടു പോലും ചിത്രത്തിനെതിരെ വിമർശനവുമായി ജനങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന ആരോപണങ്ങൾ മറുപടിയുമായി താരങ്ങൾ തന്നെ രംഗത്തെത്തിയിട്ടും ജനങ്ങൾ അടങ്ങുന്നില്ല. ഇപ്പോഴിത ചിത്രത്തിനേയും നടിയേയും പ്രശംസിച്ച് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ രംഗത്തെത്തിയിട്ടുണ്ട്.

ഷക്കീലയുടെ ശീലാവതിയ്ക്ക് നേരെ സെൻസർ ബോർഡ്!! പ്രശ്നം സീനല്ല, ഷക്കീലയുടെ മറുപടി കണ്ടു നോക്കൂ

വിവാദങ്ങൾ ഉണ്ടാകുന്നത് നല്ലത്

കിരൺ ജോഹറിന്റെ അഭിപ്രായത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ്. വാവാദങ്ങളായിട്ടാണെങ്കിലും അവ തുറന്ന ചർച്ചയ്ക്ക് വഴിവെയ്ക്കുമെങ്കിൽ വിവാദങ്ങൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞു. വീരേ ദി വെഡ്ഡിങ്ങിലെ സ്വര ഭാസ്ക്കറിന്റെ ബോൾഡൻ രംഗങ്ങൾ ഉണ്ടായതു കൊണ്ടാണ് ചിത്രം ഇത്രയ്ക്ക് ചർച്ചയായത്. മോശമായ കമന്റുകളാണ് ആ രംഗത്തിന് ലഭിച്ചതെങ്കിലും സ്വയംഭോഗം എന്ന വിഷയം ചർച്ചകളിൽ ഇടം നേടിയെന്നാണ് വസ്തുത. ഇത്തരം വിഷയങ്ങളെ കുറിച്ച് വായ തുറക്കാതിരുന്ന പലരും മുൻ നിര മാധ്യമങ്ങളിൽ ഇരുന്നു അഭിപ്രായം പറയാൻ തുടങ്ങിയിട്ടുണ്ടെന്നും കരൺ ജോഹർ പറഞ്ഞു.

സ്വരയ്ക്ക് അഭിനന്ദനങ്ങൾ

ഇത്തരത്തിലുളള ബോൾഡൻ രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കാൻ സാധിക്കുന്ന നടിമാർ അഭിനന്ദനം അർഹിക്കുന്നവരാണ്. കൂടാതെ ചിത്രത്തിലെ സംവിധാകന്റെ പേരും എടുത്തു പറയേണ്ടതാണ്. ഇതൊരു ചർച്ചയായി വരുന്നത് അവർക്ക് കൂടുതൽ ശക്തി പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ച് സ്ഥലത്ത് മാത്രം ഒതുങ്ങുന്ന വിഷയമം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചർച്ച വിഷയമായത് എടുത്തു പറയേണ്ട കാര്യം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈംഗികതയ്ക്ക് പ്രധാന്യം

ലൈംഗികതയ്ക്ക് പ്രധാന്യം നൽകുന്ന ചിത്രമാണ് വീരെ ദി വെഡ്ഡിങ് എന്നാണ് ഉയർന്നു വരുന്ന വാദം. നായിക പ്രാധാന്യം നൽകുന്ന ചിത്രമായിട്ടു പോലും ചിത്രത്തിലെ ചില രംഗങ്ങളാണ് ആളുകളെ ചൊടിപ്പിച്ചത്. ലൈംഗികതയുടെ അതിപ്രസരമാണ് ചിത്രത്തിലെന്ന് ആദ്യം തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. നടി സ്വരഭാസ്ക്കറിനെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ വൻ സൈബർ ആക്രമണം നടക്കുന്നത്. താരത്തിന്റെ ചില ബോൾഡൻ രംഗങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായത്.

സ്വരയ്ക്കെതിരെ സൈബർ ആക്രമണം

വീരേ ദി വെഡ്ഡിങ് കുടുംബ പ്രേക്ഷകർക്ക് കാണാൻ പറ്റിയ ചിത്രമല്ലെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നിരുന്നു. ചിത്രത്തിൽ ലൈംഗികതയെ ഉയർത്തി കാട്ടുന്ന വിധത്തിലുളള സ്വരയുടെ രംഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. സിനിമ കണ്ടതിനു ശേഷം ഒരാൾ ഇതിനെ കുറിച്ച് നടത്തിയ വിമർശനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. '' ഞാൻ വീരെ ദി വെഡ്ഡിങ് മുത്തശ്ശിക്കൊപ്പമാണ് കണ്ടത്. സ്കീനിൽ മോശമായ രംഗങ്ങൾ കണ്ടപ്പോൾ താൻ നാണം കെട്ട് പോയി. ഞാൻ ഒരു ഇന്ത്യക്കാരിയാണ്. സിനിമ കണ്ടതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് പോയപ്പോൾ മുത്തശ്ശി തന്നോട് ഇങ്ങനെ പറഞ്ഞുവെന്നും അയാൾ ട്വീറ്റ് ചെയ്തു.വീരെ ദി വെഡ്ഡിങ്ങിലൂടെ താൻ നാണം കെട്ടു പോയെന്നും അയാൾ ട്വീറ്റ് ചെയ്തിരുന്നു

അഡൾട്ട് കണ്ടന്റ്

അഡൾട്ട് കണ്ടന്റ് എന്നാൽ ഇയാളുടെ ട്വീറ്റ് സ്വരയെ ചെടിപ്പിച്ചിരുന്നു. അഡൾട്ട് കണ്ടന്റ് ഉണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്രയും സംസ്കാര സമ്പന്നരായ വ്യക്തി ചിത്രം കാണാൻ മുത്തശ്ശിയേയും കൊണ്ട് പോയതെന്ന് താരം ചോദിക്കുന്നുണ്ട്. അതേസമയം താരത്തിനെതിരെ വിമർശനങ്ങൾ മാത്രമല്ല നടിയെ പിന്തുണച്ചു ആളുകൾ രംഗത്തെത്തുന്നുണ്ട്. ചിത്രത്തിൽ ചില അഡൾട്ട് ഓൾലി രംഗങ്ങളുണ്ടെന്ന് ട്രെയിലറിൽ തന്നെ വ്യക്തമാക്കിയിരുന്നു. കൂടാതെ അഡൾട്ട് കണ്ടന്റ് ഉളളതു കൊണ്ട് ചിത്രത്തിന് എ സർട്ടിഫിക്കറ്റായിരുന്നു സെൻസർ ബോർഡ് നൽകിയിരുന്നത്.

English summary
We are talking about masturbation, and that’s a great thing: Karan Johar on Veere Di Wedding controversy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more