For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത് നിന്റെ ആദ്യത്തേയോ അവസാനത്തെയോ വീഴ്ചയല്ല, മകന് ഉപദേശവുമായി കരീന കപൂർ

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് കരീന കപൂർ. നടിയുടേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്തയാവാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് കരീന. തന്റെ സിനിമ വിശേഷങ്ങൾക്കൊപ്പം കുടുംബവിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം ചെറിയ സമയം കൊണ്ട് വൈറൽ ആകാറുമുണ്ട്.

  കാമുകന്റെ പിറന്നാൾ പുതിയ വീട്ടിൽ ആഘോഷമാക്കി ഹൃത്വിക് റോഷന്‌റെ മുന്‍ ഭാര്യ, ഇരുവരും പ്രണയത്തിൽ തന്നെ

  ഇന്ന് കരീനയുടേയും സെയ്ഫിന്റേയും മൂത്തമകൻ തൈമൂർ അലിഖാന്റെ അഞ്ചാം പിറന്നാളാണ്. മകന് പിറന്നാൾ ആശംസയുമായി കരീന എത്തിയിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നടി ക്വാറന്റൈനിലാണിപ്പോൾ. ഹൃദയസ്പർശിയായ പിറന്നാൾ ആശംസയാണ് മകന് വേണ്ടി നേർന്നിരിക്കുന്നത്. തൈമൂറിന്റെ പഴയൊരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് അമ്മ കരീന പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമ്മ കൂടെ ഇല്ലാത്ത ടീമിന്റെ ആദ്യ പിറന്നാളാണിത്.

  ആതിര മാധവിന് പകരം കുടുംബവിളക്കിൽ അനന്യയായി എത്തുന്നത് ഈ താരമാണോ, നടിയെ തേടി ആരാധകർ

  "നിന്റെ​ ആദ്യചുവടുകൾ, നിന്റെ ആദ്യ വീഴ്ച... ഒരുപാട് അഭിമാനത്തോടെയാണ് ഞാനിത് റെക്കോർഡ് ചെയ്തത്. ഇത് നിന്റെ ആദ്യത്തേയൊ അവസാനത്തെയോ വീഴ്ചയല്ല, എന്റെ മകനേ... പക്ഷേ, എനിക്ക് ഒരു കാര്യം ഉറപ്പായും അറിയാം. നീ എപ്പോഴും സ്വയം എഴുന്നേറ്റ്, തല ഉയർത്തി പിടിച്ച്, മുന്നേറുമെന്ന്. കാരണം, നീയെന്റെ കടുവക്കുഞ്ഞാണ്. എന്റെ ഹൃദയമിടിപ്പിന് ജന്മദിനാശംസകൾ. എന്റെ ടിം ടിം, നിന്നെ പോലെ മറ്റാരുമില്ല കുഞ്ഞേ..." എന്നാണ് കരീന വീഡിയോയ്ക്കൊപ്പം കുറിച്ചത്. നടിയുടെ വാക്കുകൾ നിമിഷനേരം കൊണ്ട് വൈറലായിട്ടുണ്ട്. പിതാവ് സെയ്ഫ് അലിഖാനും മകന് പിറന്നാൾ ആശംസയുമായി എത്തിയിട്ടുണ്ട്.

  കഴിഞ്ഞ ദിവസം കുഞ്ഞുങ്ങളെ മിസ് ചെയ്യുന്നുവെന്ന് കരീന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഒറ്റപ്പെടലിനെ കുറിച്ച് നടി എഴുതിയ കുറിപ്പ് വൈറലായിരുന്നു. ഇതാദ്യമായിട്ടാണ് കരീന മക്കളെ പിരിഞ്ഞ് ജീവിക്കുന്നത്. മക്കളെ കാണാതെ ജീവിക്കുക എന്നാൽ ഹൃദയഭേദകമാണെന്ന് നടി പറയുന്നത്. നടി എന്ന നിലയിലല്ല, അമ്മ എന്ന നിലയിലാണ് കീരനയുടെ വാക്കുകൾ ലോകം കേൾക്കുന്നത്. മക്കളെ കാണാതെ ഓരോ ദിവസം പിന്നിടുകയും ഹൃദയ വേദന കൂടുകയും ചെയ്തതോടെ, ആകെയുള്ള ആശ്രയമായ സമൂഹ മാധ്യമത്തിൽ കരീന സങ്കടം പറയുകയാണ്. അതിലൂടെ, കഷ്ടപ്പാട് നിറഞ്ഞ ഈ കാലം കടന്നുപോകുമെന്ന് സ്വയം ആശ്വസിക്കുകയാണ് കരീന. കൊവിഡ് നെഗറ്റീവ് ആയിട്ടുണ്ടെങ്കിലും നടി ക്വാറന്റൈനില് തുടരുകയാണ്.

  ദിവസങ്ങൾക്ക് മുൻപ് ഭർത്താവ് സെയ്ഫ് അലിഖാനുമായി ടെറസിൽ നിന്ന് സംസാരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മക്കളെ മിസ് ചെയ്യുന്നതിനെ കുറിച്ച് നടി പങ്കുവെച്ചത്. 'കോവിഡ്, ഞാൻ നിന്നെ വെറുക്കുന്നു. നീ മൂലം എനിക്ക് എന്റെ മക്കളെ കാണാൻ പോലും കഴിയുന്നില്ല.' കരീന കുറിച്ചു. ഇതിനൊപ്പം ഹൃദയം തകർന്നതിന്റെ ഇമോജിയും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. നടി തന്നെയാണ് കൊവിഡ് പോസിറ്റീവായതിനെ കുറിച്ച് വെളിപ്പെടുത്തിയത്. കരൺ ജോഹറിന്റെ വീട്ടിൽ നടന്ന വിരുന്നിൽ പങ്കെടുത്തതിന് ശേഷമാണ് നടിയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അമൃത അറോറയ്ക്കും പോസിറ്റീവ് ആയിട്ടുണ്ട്. ഈ ചടങ്ങിൽ താരവും പങ്കെടുത്തിരുന്നു. എന്നാൽ കരൺ ജോഹറിന് നെഗറ്റീവാണ്.

  Spider-Man No Way Home India box office collection Report | FilmiBeat Malayalam

  ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ലാണ് കരീനയും സെയ്ഫും വിവാഹിതരായത്. 2016ലാണ് ഇരുവർക്കും തൈമൂർ ജനിക്കുന്നത്. അന്നു തൊട്ട് മാധ്യമങ്ങളുടെയും പാപ്പരാസികളും ടിമ്മിന് പിന്നാലെയാണ്. .കുട്ടിത്താരത്തെ വിടാതെ പിന്തുടരുന്ന മാധ്യമക്കണ്ണുകളോട് കരീനയും സെയ്ഫും പല തവണ അസ്വസ്ഥത പ്രകടിപ്പിച്ചതുമാണ്. ഈ വർഷം ഫെബ്രുവരിയിൽ കരീന രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ​ജഹാം​ഗീർ അലി ഖാൻ എന്നാണ് ഇളയ മകന്റെ പേര്. ജെ എന്നാണ് വിളിക്കുന്നത്.

  Read more about: kareena kapoor taimur ali khan
  English summary
  Kareena kapoor Khan Emotional Words About Son Taimur Ali khan's 5 the Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X