For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവനൊരു കുഞ്ഞല്ലേ... അവനെ വെറുതേ വിടൂ...', പാപ്പരാസികളോട് സെയ്ഫിന്റെ സഹോദരി

  |

  സിനിമാ താരങ്ങളുടെ വിശേഷങ്ങളും വാർത്തകളും അറിയാൻ ആരാധകർക്ക് എന്നും താൽപര്യമാണ്. സിനിമാ സെലിബ്രിറ്റികൾക്കൊപ്പം അവരുടെ കുടുംബങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ മാത്രമല്ല താരങ്ങളുടെ ബന്ധുക്കളും മക്കളും സുഹൃത്തുക്കളുമെല്ലാം വാർത്തകളിൽ ഇടം നേടാറുണ്ട്. സെലിബ്രിറ്റികളെ പിന്തുടർന്ന് ഫോട്ടോകൾ പകർത്തുന്നതും വീഡിയോകൾ പകർത്തുന്നതും പാപ്പരാസികളുടെ പ്രിയപ്പെട്ട വിനോദമാണ്. ചില താരങ്ങൾ സന്തോഷത്തോടെ ഇത്തരം ഫോട്ടോ, വീഡിയോ സെഷനുകൾക്ക് നിന്ന് കൊടുക്കാറുണ്ടെങ്കിലും മറ്റ് ചിലർ ആ സമ്പ്രദായത്തെ അത്ര പ്രോത്സാഹിപ്പിക്കുന്നവരല്ല.

  Also Read: ​'ഗായത്രിയുടെ ന്യായീകരണത്തോട് യോജിക്കാനാവില്ല', മര്യാദ കൊടുക്കാതെ തിരിച്ച് കിട്ടില്ലെന്ന് നടൻ മനോജ്

  താരങ്ങളുടെ മക്കളുടെ ഫോട്ടോകളും വീഡിയോകളും പകർത്താൻ പലപ്പോഴും അവർ അനുവദിക്കാറില്ല. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ഭാര്യ അനുഷ്കയും കുഞ്ഞിന്റെ ഫോട്ടോകൾ അനാവശ്യമായി പ്രചരിക്കുന്നതിനോട് യോജിപ്പില്ലാത്തവരാണ്. ആദ്യത്തെ മകൾ പിറന്നിട്ട് മാസങ്ങളായിട്ടും കുഞ്ഞിന്റെ ഫോട്ടോ താരദമ്പതികൾ പുറത്തുവിട്ടിട്ടില്ല. മകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിൽ വലിയശ്രദ്ധ തങ്ങൾക്കുണ്ടെന്ന് പലപ്പോഴും താരദമ്പതികൾ പറഞ്ഞിട്ടുണ്ട്. അതേസമയം സെയ്ഫ്-കരീന ദമ്പതികളുടെ രണ്ട് ആൺകു‍ഞ്ഞുങ്ങളും സോഷ്യൽമീഡിയയ്ക്ക് സുപരിചിതമായ മുഖമാണ്. മക്കളെ ക്യാമറകണ്ണിൽ നിന്ന് ‌വല്ലാതെ ഒളിപ്പിക്കാൻ ദമ്പതികൾ ‌ ശ്രമിക്കാറില്ല.

  Also Read: സോഷ്യൽമീഡിയ ഇളക്കി മറിച്ച സൽമാൻ-കത്രീന രഹസ്യ വിവാഹം, വൈറലായ വീഡിയോയ്ക്ക് പിന്നിൽ

  എന്നാൽ സെയ്ഫിന്റെ മക്കളുടെ വീഡിയോകൾ അമിതമായി പാപ്പരാസികൾ പകർത്തി വൈറലാക്കുന്നുവെന്ന ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെ സഹോദരി സബ അലി ഖാൻ. സെയ്ഫിന്റെ മാസങ്ങൾ മാത്രം പ്രായമുള്ള ഇളയ മകന്റെ ചിത്രങ്ങളും വീഡിയോകളും പകർത്താൻ തിക്കു തിരക്കും കൂട്ടുന്ന പാപ്പരാസികളോടുള്ള രോഷവും സോഷ്യൽമീഡിയ പോസ്റ്റിലൂടെ സബ വ്യക്തമാക്കി. അവനൊരു ചെറിയ കുഞ്ഞാണെന്ന പരി​ഗണനയെങ്കിലും നൽകൂവെന്നാണ് സബ ആവശ്യപ്പെടുന്നത്.

  ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതിമാരായ സെയ്ഫ് അലി ഖാനും കരീന കപൂറിനും രണ്ടാമത്തെ ആൺകുഞ്ഞ് ജനിച്ചത്. ജെഹാം​ഗീർ എന്നാണ് മകന് താരദമ്പതികൾ പേരിട്ടിരിക്കുന്നത്. ഇരുവരും ​ജെ എന്നാണ് മകനെ ഓമനിച്ച് വിളിക്കുന്നത്. മൂത്തമകൻ തൈമൂറാണ്. ജനനം മുതൽ മാതാപിതാക്കളെ പോലെ തന്നെ തൈമൂറും ആരാധകർക്കിടയിൽ സ്റ്റാറാണ്. തൈമൂറിന്റെ പിറകേ പാപ്പരാസികൾ വട്ടമിട്ട് പറക്കുന്നതിനാൽ ഇളയ മകന്റെ ചിത്രങ്ങളോ വീഡിയോയോ അധികം വിശേഷങ്ങളോ കരീനയും സെയ്ഫും പുറത്തിവിടാറില്ല. കഴിഞ്ഞ ദിവസം ഒരു പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ജെഹാം​ഗീറിനേയും താരദമ്പതികൾ ഒപ്പം കൂട്ടിയിരുന്നു. കാറിൽ നിന്നും ഇറങ്ങുന്നതിനിടെ കു‍ഞ്ഞിന്റെ മുഖം ഫോട്ടോ പകർത്താൻ കാണിക്കൂ എന്ന് ആവശ്യപ്പെട്ട് ഫോട്ടോ​ഗ്രാഫേഴ്സ് ബഹളം വെക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോ തന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് കു‍ഞ്ഞിന്റെ സ്വകാര്യതയെ മാനിക്കാൻ സെയ്ഫിന്റെ സഹോദരി സബ പാപ്പരാസികളോട് ആവശ്യപ്പെട്ടത്. കാറിനെ പിന്തുടരാൻ പാപ്പരാസികൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒരു ചെറിയ കുഞ്ഞിനെ എന്തിനാണ് ഇങ്ങനെ ടോർച്ചർ ചെയ്യുന്നതെന്നും സബ ചോദിച്ചു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ജെഹാം​ഗീറിനൊപ്പമുള്ള ഒരു സുന്ദര നിമിഷത്തിന്റെ ചിത്രം അടുത്തിടെ സബ സോഷ്യൽമീഡിയയിൽ പങ്കവെച്ചിരുന്നു. ജെഹാം​ഗീറിനെ കുറിച്ചുള്ള സബയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ സബയെ അനുകൂലിച്ച് രം​ഗത്തെത്തി. ചെറിയ കുട്ടികളോട് ഇത്തരത്തിലുള്ള പ്രവണത മാധ്യമങ്ങൾ കാണിക്കരുതെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത്. ക്യാമറ ഫ്ലാഷ് ലൈറ്റ് മുഖത്തേക്ക് അടിക്കുമ്പോൾ ഭയപ്പാടോടെയാണ് പലപ്പോഴും കുഞ്ഞ് അതിലേക്ക് നോക്കുന്നതെന്നാണ് വീഡിയോകൾ കണ്ടപ്പോൾ മനസിലായതെന്നും ചിലർ കമന്റായി കുറിച്ചു. 2012ലാണ് സെയ്ഫും കരീനയും വിവാഹിതരായത്. 2016ലാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞായി തൈമൂർ ജനിച്ചത്.

  Read more about: saif ali khan kareena kapoor
  English summary
  Kareena Kapoor Khan's Sister-in-Law Saba Requested To Stop Tourture The Kid, After Paparazzi Chase Jeh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X