For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികള്‍ വേണം എന്ന് ആഗ്രഹിച്ച സമയത്ത് സെയ്ഫ് തന്നോട് പറഞ്ഞത്, തുറന്നുപറഞ്ഞ് കരീന കപൂര്‍

  |

  നടി കരീന കപൂറിന്‌റെയും കുടുംബത്തിന്‌റെയും എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. ബോളിവുഡ് സിനിമാലോകത്ത് ഏറെ ആരാധകരുളള താരമാണ് കരീന. മുന്‍നിര താരമായി തിളങ്ങിയ നടി വിവാഹ ശേഷവും സിനിമയില്‍ സജീവമാണ്. പ്രണയിച്ച് വിവാഹിതരായ സെയ്ഫും കരീനയും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. തൈമൂറിന് പിന്നാലെ രണ്ടാമത്തെ മകന്‍ ജഹാംഗീറും ജീവിതത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് താരദമ്പതികള്‍.

  സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  ഈ വര്‍ഷം ഫെബ്രുവരിയിലാണ് രണ്ടാമത്തെ കുഞ്ഞ് സെയ്ഫിന്‌റെയും കരീനയ്ക്കും പിറന്നത്. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് കരീന ഗര്‍ഭിണിയായത്. തുടര്‍ന്ന് സിനിമയിലെ തന്‌റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇടവേള എടുക്കുകയായിരുന്നു നടി. അതേസമയം കുട്ടികളെ കുറിച്ച് ചിന്തിച്ച സമയത്ത് സെയ്ഫ് തന്നോട് പറഞ്ഞ കാര്യം കരീന തുറന്നുപറഞ്ഞിരിക്കുകയാണ്.

  നടിയുടെ പുസ്തകമായ കരീന കപൂര്‍ ഖാന്‍സ് പ്രഗ്നന്‍സി ബബിളിലാണ് ഇക്കാര്യം പറയുന്നത്. എനിക്ക് അമ്മയാകാന്‍ ആദ്യം ഇഷ്ടമായിരുന്നു എന്ന് കരീന പറയുന്നു. ഒപ്പം തന്നെ തനിക്ക് സിനിമ അഭിനയവും ഇഷ്ടമാണ്. എന്‌റെ ഗര്‍ഭകാലത്ത് പോലും ഒന്നും ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. സത്യത്തില്‍ വിവാഹിതയായ ശേഷം ഒരു കുടുംബം എന്ന തീരുമാനത്തെ കുറിച്ച് ഞാന്‍ കഠിനമായി ചിന്തിച്ചു.

  എന്നാല്‍ ആളുകള്‍ എന്നെ കുറിച്ച് എന്ത് കരുതുമെന്ന ചിന്ത വന്നു. ആ സമയത്ത് എനിക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞത് സെയ്ഫാണ്. ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറ പണിയാന്‍ ഞാനും അവനും കഠിനാദ്ധ്വാനം ചെയ്തു. എന്റെ കുട്ടികൾക്ക് എപ്പോഴും അത് നിലനിൽക്കുമെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു. മാതാപിതാക്കള്‍ കാരണം തൈമൂറിനെ പോലെ ആത്മവിശ്വാസ മുളളവനായിരിക്കും ജഹാംഗീറും.

  ബിഗ് ബോസ് താരത്തിന് ഒരാഴ്ചയ്ക്കുളളില്‍ വമ്പന്‍ നേട്ടം, ആഘോഷമാക്കി ആരാധകര്‍

  വിവാഹ ശേഷം ജോലി ചെയ്യുന്നത് തുടരാന്‍ തന്നോട് ആദ്യം പറഞ്ഞത് അമ്മായിഅമ്മ ഷര്‍മിള ടാഗോര്‍ ആണെന്നും കരീന പറഞ്ഞു. ഞാന്‍ ആഗ്രഹിക്കുന്നത് എന്തും ആത്മവിശ്വാസത്തോടെ ചെയ്യണമെന്നായിരുന്നു അവരുടെ ഉപദേശം. വിവാഹം കഴിഞ്ഞ് കുട്ടികളായ ശേഷവും ഷര്‍മിള ടാഗോര്‍ സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്തു. അവര്‍ ശരിക്കും തനിക്ക് ഒരു പ്രചോദനമാണ് എന്നും കരീന പറഞ്ഞു.

  അച്ഛന്‌റെ അസുഖത്തെ കുറിച്ച് പറഞ്ഞ് കണ്ണ് നിറഞ്ഞ് നയന്‍താര, വികാരധീനയായി നടി പറഞ്ഞത്‌

  അമ്മായി അമ്മയെ പോലെ എന്റെ അമ്മയും എനിക്ക് ഒരു ശക്തമായ മാതൃകയാണ്. നീ സിനിമയില്‍ തുടരണം എന്ന് അമ്മയും അച്ഛനും എന്നോട് പറഞ്ഞു. ജെഹ് വന്ന ശേഷം തൈമൂറിനെ നോക്കാന്‍ അമ്മയും കൂടെയുണ്ട് എന്നുളളത് തനിക്ക് സന്തോഷം നല്‍കിയ കാര്യമാണെന്നും നടി പറഞ്ഞു. അതെ അമ്മയ്ക്ക് പ്രായമായി. ജെഹിനെ നോക്കുക ഒരു വെല്ലുവിളിയാണ്. അമ്മയ്ക്ക് രണ്ട് കൈകളാണുളളത്. പക്ഷേ അമ്മ എന്നെ സംബന്ധിച്ചിടത്തോളം വിശ്വസനീയമായ കൈകളാണ്. ഞാന്‍ അതില്‍ വളരെ ആശ്വാസം കണ്ടെത്തുന്നു, കരീന കുറിച്ചു.

  അതേസമയം കരീനയും കുടുംബവും എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരമാണ് നടി. കരീനയ്ക്കും സെയ്ഫിനും പുറമെ മക്കളും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. താരകുടുംബത്തിന്‌റെതായി വരാറുളള മിക്ക വിശേഷങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയാറുണ്ട്.

  സിനിമാ കരിയര്‍ ശരിയായി വന്നില്ലെന്ന് സെയ്ഫിന് തോന്നിയ നിമിഷം, പിന്നീട് നടന്‍ ചെയ്തത്‌

  Read more about: kareena kapoor saif ali khan
  English summary
  Kareena Kapoor Opens Up Saif Ali Khan's Reaction When Discussed About Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X