For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നഹീന്ന് പറഞ്ഞാ നഹീ...; ഈ നടന്മാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് കരീന, കാരണം വിചിത്രം!

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. വര്‍ഷങ്ങളായി ബോളിവുഡിന്റെ മുന്‍നിരയില്‍ തന്നെ കരീനയുണ്ട്. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തി, സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് കരീന. ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമെല്ലാം ഒരുപാടുണ്ട് ആ കരിയറില്‍. എന്നാല്‍ കരീന വേണ്ടെന്ന വച്ച സിനിമകളുടെ ലിസ്റ്റും അത്ര തന്നെ കാണും. അതുപോലെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് കരീന പറഞ്ഞ നടന്മാരും കുറേയുണ്ട്.

  അതീവ ഗ്ലാമറസായി ദുല്‍ഖറിന്റെ നായിക; എക്‌സ്ട്രാ ഹോട്ട് എന്ന് ആരാധകര്‍

  കരീന കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞവരില്‍ ഇമ്രാന്‍ ഹാഷ്മി മുതല്‍ യുവനടന്‍ ആയുഷ്മാന്‍ ഖുറാന വരെയുണ്ട്. പല കാരണങ്ങള്‍ കൊണ്ടുമാണ് കരീന ഇങ്ങനെ കൂടെ അഭിനയിക്കാന്‍ വിസമ്മതിച്ചത്. കരീന നോ പറഞ്ഞ ചില നടന്മാരെക്കുറിച്ച് വായിക്കാം വിശദമായി.

  കരീന തനിക്ക് കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ താരങ്ങളില്‍ ഒരാള്‍ ഇമ്രാന്‍ ഹാഷ്മി. ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായകനായിരുന്നു ഇമ്രാന്‍. ഇന്നും തിളങ്ങി നില്‍ക്കുന്ന, കാലത്തിനൊത്ത് സിനിമയിലും അഭിനയത്തിലുമെല്ലാം മാറ്റം വരുത്തിയ താരം. കരണ്‍ ജോഹറിന്റെ സിനിമയില്‍ ഇമ്രാനൊപ്പം അഭിനയിക്കുന്നതില്‍ നിന്നുമാണ് കരീന പിന്മാറിയത്. അക്കാലത്തെ സീരിയല്‍ കിസര്‍ ഇമേജുണ്ടായിരുന്ന താരമായിരുന്നു ഇമ്രാന്‍. ഈ ഇമേജായിരുന്നു കരീനയുടെ പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

  പരസ്യമായി തന്നെ തനിക്ക് കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് കരീന പറഞ്ഞ നടനാണ് ജോണ്‍ എബ്രഹാം. കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോഴായിരുന്നു തനിക്ക് ജോണ്‍ എബ്രഹാമിന്റെ കൂടെ അഭിനയിക്കാന്‍ പറ്റില്ലെന്ന് കരീന തുറന്നടിച്ചത്. അന്ന് ജോണിന്റെ കാമുകിയായിരുന്ന ബിപാഷ ബസുവുമായി കരീനയ്ക്ക് ഭിന്നതയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കയ്യാങ്കളി വരെ കാര്യങ്ങളെത്തിയിരുന്നു. ഇതാണ് ജോണുമായുള്ള പ്രശ്‌നങ്ങളുടെ തുടക്കം. ജോണിന്റെ മുഖത്ത് ഭാവങ്ങള്‍ വരില്ലെന്നും കരീന പറഞ്ഞിരുന്നു. ഇന്നുവരെ ഇവരെ ഒരുമിച്ച് ഒരു സിനിമയില്‍ കണ്ടിട്ടില്ല.

  കരീന നോ പറഞ്ഞവരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ പേരാണ് ഷാരൂഖ് ഖാന്റേത്. പക്ഷെ ഇത്തവണ കാരണം പിണക്കമോ ഇമേജോ ഒന്നുമായിരുന്നില്ല. ഷാരൂഖ് ഖാനും കരീനയും അശോക, റാ വണ്‍, പോലുള്ള സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. സീറോയില്‍ അനുഷ്‌ക ശര്‍മ ചെയ്ത വേഷം സംവിധായകന്‍ ആനന്ദ് എല്‍ റായ് ആദ്യം ഓഫര്‍ ചെയ്തത് കരീനയ്ക്കായിരുന്നു. എ്ന്നാല്‍ പ്രസവ ശേഷം തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനായി സമയം മാറ്റി വച്ചിരിക്കുകയായിരുന്നു കരീന. പിന്നാലെ മറ്റൊരു സിനിമയ്ക്കും കരീന യെസ് പറഞ്ഞിരുന്നു. എന്തായാലും സീറോ വന്‍ പരാജയമായി മാറി. ഷാരൂഖിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയാണ് സീറോ.

  കരീന കൂടെ അഭിനയിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ മറ്റൊരു നടനാണ് ഷാഹിദ് കപൂര്‍. ഒരു കാലത്ത് ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു കരീനയും ഷാഹിദും. ജബ് വീ മെറ്റ് എന്ന ഹിറ്റ് ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ഉഡ്താ പഞ്ചാബില്‍ രണ്ടു പേരും അഭിനയിച്ചുവെങ്കിലും ഒരുമിച്ചുള്ള രംഗങ്ങളുണ്ടായിരുന്നില്ല. ഷാഹിദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് മുമ്പ് തന്നെ കരീന വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  യുവനടന്‍ കാര്‍ത്തിക് ആര്യനൊപ്പം അഭിനയിക്കുന്നതില്‍ നിന്നും കരീന പിന്മാറിയിട്ടുണ്ട്. നല്ല ജോഡിയാണെന്ന് തോന്നാത്തത് കൊണ്ടാണ് കാര്‍ത്തിനോട് കരീന നോ പറഞ്ഞത്. കസിന്‍ രണ്‍ബീര്‍ കപൂറും കരീനയും ഒരു ഫാമിലി ഡ്രാമയ്ക്കായി കൈ കോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥ ദുര്‍ബലമാണെന്ന് കണ്ട് കരീന നോ പറയുകയായിരുന്നു. തങ്ങള്‍ ഒരുമിക്കുമ്പോള്‍ ഏറ്റവും മികച്ചത് തന്നെയായിരിക്കണമെന്നാണ് കരീന പറഞ്ഞത്.

  ഉഡ്താ പഞ്ചാബില്‍ അഭിനയിക്കാനിരുന്ന താരമായിരുന്നു ആയുഷ്മാന്‍ ഖുറാന. എന്നാല്‍ ആയുഷ്മാന്‍ ചെറിയ താരമാണെന്ന കാരണത്താല്‍ കരീന തന്നെയാണ് താരത്തെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്. എന്തായാലും ഇന്ന് ആ തീരുമാനത്തില്‍ കരീന ഖേദിക്കുന്നുണ്ടാകാം. ദേശീയ അവാര്‍ഡ് അടക്കം നേടിയ സമീപകാലത്ത് ബോളിവുഡിലെ താരോദമായി മാറിയ നടനാണ് ആയുഷ്മാന്‍ ഖുറാന. ഹൃത്വിക് റോഷന്‍ നായകനായ അഗ്നിപത്തിലെ ഗാന രംഗത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ കരീന നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. കഭി ഖുഷി കഭി ഗമ്മില്‍ അഭിനയിക്കുന്ന കാലത്ത് ഇരുവരും തമ്മില്‍ അടുപ്പത്തിലായെന്നും എന്നാല്‍ ഈ ബന്ധം തകര്‍ന്നതുമാണ് പിന്നിട് കരീന ഹൃത്വിക്കിനൊപ്പം അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  അതേസമയം തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് കരീന ഇന്ന്. തങ്ങളുടെ പ്രിയപ്പെട്ട നായികയ്ക്ക് ആശംസകളുമായി എത്തുകയാണ് ബോളിവുഡും ആരാധകരും. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരസുന്ദരിയ്്ക്ക് ആശംസകള്‍ നേരുന്നത്. 2000 ല്‍ പുറത്തിറങ്ങിയ റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ ബോളിവുഡ് അരങ്ങേറ്റം. പിന്നീട് കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ പൂജ എന്ന കഥാപാത്രമാണ് കരീനയെ താരമാക്കി മാറ്റുന്നത്. അവിടുന്നിങ്ങോട്ട് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല കരീനയ്ക്ക്.

  Also Read: കുളിക്കാന്‍ ഇഷ്ടമില്ലാത്ത ആമിര്‍, സോപ്പ് ശേഖരിക്കുന്ന സല്‍മാനും; സൂപ്പര്‍താരങ്ങളുടെ വിചിത്ര ശീലങ്ങള്‍

  ബോളിവുഡിലെ സൂപ്പര്‍നായികയായി വളരുകയായിരുന്നു കരീന. യുവ, ഓംകാര, ജബ് വീ മെറ്റ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കരീന എത്തി. ഇതിനിടെ കരീന നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹം കഴിച്ചു. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. തൈമുറും ജഹാംഗീറും. ഈയ്യടുത്തായിരുന്നു ജഹാംഗീറിന്റെ ജനനം. ഗര്‍ഭകാലത്ത് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു കരീന.

  ഈ ഇടവേള അവസാനിപ്പിച്ച് വീണ്ടും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ് കരീന. ആമിര്‍ ഖാന്‍ നായകന്‍ ആകുന്ന ലാല്‍ സിംഗ് ഛദ്ദയിലാണ് കരീന ഇപ്പോള്‍ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ലൊക്കേഷനിലേക്ക് കരീന മടങ്ങിയെത്തുന്നത്. ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. അംഗ്രേസി മീഡിയം ആണ് കരീനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇര്‍ഫാന്‍ ഖാന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് അംഗ്രേസി മീഡിയം.

  English summary
  Kareena Kapoor Refused To Pair Opposite With These Bollywood Heroes For This Bizarre Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X