For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതെപ്പോള്‍ സംഭവിച്ചു? കത്രീനയ്ക്ക് വിവാഹംശസകള്‍ നേര്‍ന്ന കരീനയോട് ആരാധകര്‍!

  |

  കാത്തിരിപ്പിനൊടുവില്‍ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായിരിക്കുകയാണ്. കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചാ വിഷയമായിരുന്നു വിക്കിയും കത്രീനയും തമ്മിലുളള വിവാഹം. തങ്ങളുടെ പ്രണയവും വിവാഹവുമൊന്നും വിക്കിയും കത്രീനയും ഇതുവരേയും പരസ്യമായി സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ വെറും ഗോസിപ്പുകള്‍ മാത്രമാണെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്തായാലും തങ്ങള്‍ വിവാഹിതരായ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വിക്കിയും കത്രീനയും തന്നെ ആരാധകരുമായി പങ്കുവക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു വിവാഹത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവച്ചത്.

  സൂപ്പര്‍ ക്യൂട്ട് ആയി ആന്‍ ശീതള്‍; സുന്ദരചിത്രങ്ങള്‍ കാണാം

  വിക്കിയ്ക്കും കത്രീനയ്ക്കും ആശംസകളുമായി ബോളിവുഡ് താരങ്ങളും സിനിമാ ലോകവും എത്തിയിരിക്കുകയാണ്. നിങ്ങളെ കാണാന്‍ വളരെയധികം ഭംഗിയായിട്ടുണ്ടെന്നായിരുന്നു നടിയും കത്രീനയുടെ അടുത്ത സുഹൃത്തുമായ ആലിയ ഭട്ട് കുറിച്ചത്. വിവാഹ ശേഷമുള്ള പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ആലിയ രാജസ്ഥാനിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. സ്‌നേഹത്തിന്റേയും പൊട്ടിച്ചിരിയുടേയും വിശ്വാസത്തിന്റേയും ബഹുമാനത്തിന്റേയും പങ്കാളിത്തത്തിന്റേയും ഒരു ജീവിതകാലം നേരുന്നുവെന്നായിരുന്നു ദീപിക പദുക്കോണ്‍ കുറിച്ചത്. താരസുന്ദരിമാരായ കരീന കപൂറും പ്രിയങ്ക ചോപ്രയും കത്രീനയ്ക്കും വിക്കിയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

  ''യു ഡിഡ് ഇറ്റ്. ദൈവം നിങ്ങള്‍ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ'' എന്നായിരുന്നു കരീനയുടെ ആശംസാക്കുറിപ്പ്. എന്നാല്‍ സോഷ്യല്‍ മീഡിയ കരീനയുടെ ആശംസയെ മറ്റൊരു തരത്തിലാണ് ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. നേരത്തെ കത്രീന കൈഫും നടന്‍ രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലായിരുന്നു. കരീനയുടെ കസിന്‍ ആണ് രണ്‍ബീര്‍. ഇരുവരും വളരെ അടുപ്പമുള്ളവരാണ്. പിന്നീട് കത്രീനയും രണ്‍ബീറും പിരിയുകയായിരുന്നു. ഇതോടെ കരീനയും കത്രീനയും അകലുകയായിരുന്നു. അതുകൊണ്ട് തന്നെ കരീന വീണ്ടും കത്രീനയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

  കത്രീനയുടെ കല്യാണം കഴിച്ചപ്പോള്‍ മാത്രമാണ് കരീനയുടെ പിണക്കം മാറിയത്. ഇപ്പോഴെങ്കിലും ആ ദേഷ്യം വിട്ടുവല്ലോ എന്നൊക്കെയാണ് കരീനയുടെ ആശംസയോട് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നേരത്തെ പരസ്യമായി തന്നെ കരീന തനിക്ക് കത്രീനയോടുള്ള അതൃപ്തി അറിയിച്ചിരുന്നു. കോഫി വിത്ത് കരണില്‍ പങ്കെടുത്തപ്പോള്‍ താന്‍ ഇവിടെ സുഹൃത്തുക്കളെ ഉണ്ടാക്കാനല്ല വന്നതെന്നും തനിക്ക് ഒരുപാട് ശത്രുക്കളുണ്ടെന്നുമായിരുന്നു കത്രീനയെ ഉന്നും വച്ചു കൊണ്ട് കരീന പറഞ്ഞത്.

  എന്തായാലും ആ പിണക്കവും അവസാനിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം സമാന്ത, രകുല്‍ പ്രീത്, ജാന്‍വി കപൂര്‍, പ്രിയങ്ക ചോപ്ര, ടൈഗര്‍ ഷ്രോഫ്, ഹൃത്വിക് റോഷന്‍ തുടങ്ങിയവരും താരദമ്പതികള്‍ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഈ നിമിഷത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന് ഞങ്ങളുടെ ഹൃദയത്തില്‍ നന്ദിയും സ്നേഹവും മാത്രം. ഞങ്ങള്‍ ഒരുമിച്ചുള്ള ഈ യാത്രയില്‍ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം' എന്നാണ് തങ്ങളുടെ വിവാഹ വാര്‍ത്ത പങ്കുവച്ചു കൊണ്ട് കത്രീനയും വിക്കിയും കുറിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന എന്ന ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

  ഡയാന രാജകുമാരിയും നവവധു കത്രീന കൈഫും തമ്മിലെന്ത്? ആ ബന്ധത്തിന്റെ കഥ വൈറല്‍

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കര്‍ശനമായ ഉപാധികളാണ് വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്കായി വിക്കിയും കത്രീനയും മുന്നോട്ട് വച്ചിരിക്കുന്നത്. വിവാഹ സ്ഥലത്തേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുത് തുടങ്ങി നിരവധി നിബന്ധനകളും അതിഥികള്‍ക്കുണ്ടായിരുന്നു. അതിനാല്‍ വിക്കിയും കത്രീനയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നതുവരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നും വിവാഹ ചിത്രങ്ങള്‍ എത്തിയിരുന്നില്ല. ഫോട്ടോകളും വീഡിയോകളും പകര്‍ത്താന്‍ പാടില്ലെന്നും വിവാഹം നടക്കുന്ന റിസോര്‍ട്ടില്‍ നിന്നും പുറം ലോകവുമായി ബന്ധപ്പെടരുതെന്നും നിബന്ധനയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിബന്ധനകള്‍ പല അതിഥികളേയും ചൊടിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  Read more about: kareena kapoor katrina kaif
  English summary
  Kareena Kapoor's Wedding Wishes To Katrina Kaif Irked Netizens, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion