For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവരായിരുന്നു ആ തീരുമാനത്തിന് പിന്നില്‍! അഭിനയം ഉപേക്ഷിച്ചതിനെക്കുറിച്ച് കരിഷ്മ കപൂര്‍

  |

  ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു കരിഷ്മ. മുന്‍ നിരയിലെ എല്ലാ നായകന്മാര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട് കരിഷ്മ. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രതിഭയാണ് കരിഷ്മ. അഭിനയം പോലെ തന്നെ തന്റെ നൃത്തം കൊണ്ടും കരിഷ്മ ഒരുപാട് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. നാളിതുവരെ ബോളിവുഡ് കണ്ട ഏറ്റവും മികച്ച ഡാന്‍സര്‍മാരില്‍ ഒരാളാണ് കരിഷ്മ. ഇന്നും കരിഷ്മയ്ക്ക് ആരാധകര്‍ക്ക് യാതൊരു കുറവുമില്ല.

  സിമ്പിൾ ലുക്കിൽ സ്റ്റൈലായി നടി അഞ്ജു കുര്യൻ, ചിത്രങ്ങൾ നോക്കൂ

  സിനിമയിലെ സൂപ്പര്‍ താരമായിരിക്കുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം പക്ഷെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും വിവാഹവും വിവാഹ മോചനവുമൊക്കെ കരിഷ്മയുടെ പേര് വിവാദങ്ങളുടെ ഭാഗമാക്കി. സൂപ്പര്‍താരമാണെങ്കിലും വിവാഹ ശേഷം കരിഷ്മ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചത് പോലൊരു തിരിച്ചുവരവ് നടത്താന്‍ കരിഷ്മ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായ കാലത്ത് കരിഷ്മയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.

  സിനിമയിലെ സൂപ്പര്‍ താരമായിരിക്കുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം പക്ഷെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. പ്രണയങ്ങളും പ്രണയ തകര്‍ച്ചകളും വിവാഹവും വിവാഹ മോചനവുമൊക്കെ കരിഷ്മയുടെ പേര് വിവാദങ്ങളുടെ ഭാഗമാക്കി. സൂപ്പര്‍താരമാണെങ്കിലും വിവാഹ ശേഷം കരിഷ്മ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ചില സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചത് പോലൊരു തിരിച്ചുവരവ് നടത്താന്‍ കരിഷ്മ കൂട്ടാക്കിയിട്ടില്ല. ഇന്നും റിയാലിറ്റിഷോയിലും മറ്റും കരിഷ്മ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമായ കാലത്ത് കരിഷ്മയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്.

  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലേക്ക് വരുന്നതിനെക്കുറിച്ച് അഭിനയിക്കുന്നതിനെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ കരിഷ്മ മനസ് തുറന്നിരുന്നു. ''അഭിനയം ഉള്ളില്‍ അടിയുറച്ചു പോയതാണ്. അതൊരിക്കലും അകന്നു പോകില്ല. ഇന്ററസ്റ്റിംഗ് ആയ ഒന്നിനായി കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. ഞാന്‍ സിനിമ ചെയ്യാതിരുന്നത് എന്റെ തീരുമാനമായിരുന്നു. കുട്ടികള്‍ നന്നേ ചെറുതായിരുന്നു. എനിക്ക് എന്റെ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ കഴിയണമായിരുന്നു'' എന്നായിരുന്നു കരിഷ്മ പറഞ്ഞത്. സമൈറയും കിയാനുമാണ് കരിഷ്മയുടെ മക്കള്‍. അമ്മയുടെ തിരിച്ചുവരവില്‍ മക്കളും സന്തുഷ്ടരാണ്.

  ''ഞാന്‍ വീണ്ടും അഭിനയിക്കുന്നതില്‍ അവരും സന്തുഷ്ടരാണ്. ഞാന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. എന്റെ കുടുംബത്തിലെ എല്ലാവരും അഭിനേതാക്കളും ഈ ഇന്‍ഡസ്ട്രിയ്ക്ക് സംഭവാനകള്‍ നല്‍കിയവരുമാണ്. ജോലിയുടെ കാര്യത്തില്‍ ശക്തമായൊരു എത്തിക്‌സ് എന്നിലുണ്ട്. അത് തന്നെയാണ് എന്റെ മക്കള്‍ക്കും ലഭിച്ചിരിക്കുന്നത്'' എന്നായിരുന്നു കരിഷ്മ പറഞ്ഞത്. തന്നെ സംബന്ധിച്ച് അമ്മ ബബിത കപൂറാണ് ഏറ്റവും കരുത്തയെന്നാണ് കരിഷ്മ പറയുന്നത്.

  ''എനിക്കും സഹോദരി കരീനയ്ക്കും കരുത്തു പകര്‍ന്നത് അമ്മയാണ്. ഞങ്ങള്‍ അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. കുടുംബത്തെ ബഹുമാനിക്കാനും പണത്തെ മാനിക്കാനും കഠിനാധ്വാനം ചെയ്യാനും സത്യസന്ധരായിരിക്കാനും അമ്മയാണ് ഞങ്ങളെ പഠിപ്പിച്ചത്. അതൊക്കെ എന്നും കൂടെയുണ്ടാകുന്ന ഘടകങ്ങളാണ്. ഒരു വ്യക്തിയെന്ന നിലയില്‍ തങ്ങളെ വളര്‍ത്തുന്നത് ആ മൂല്യങ്ങളാണ്'' എന്നാണ് കരിഷ്മ പറയുന്നത്.

  'എന്റെ റോൾ മോഡലും ​ഗോഡ് ഫാദറും നിങ്ങളാണ്'; സൂപ്പർതാരത്തെ കുറിച്ച് ഷംന കാസിം

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  1991 ല്‍ പുറത്തിറങ്ങിയ പ്രേം ഖയ്തിയിലൂടെയായിരുന്നു കരിഷ്മയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെ സൂപ്പര്‍നായികയായി വളരുകയായിരുന്നു കരിഷ്മ. 2012ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചറസ് ഇഷ്‌ക് ആണ് കരിഷ്മയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സീറോയിലെ അതിഥി വേഷത്തിലാണ് ബിഗ് സ്‌ക്രീനില്‍ കരിഷ്മയെ അവസാനമായി കണ്ടത്. പോയ വര്‍ഷം മെന്റല്‍ഹുഡ് എന്ന സീരിസിലൂടെ ഒടിടി ലോകത്തേക്കും എത്തിയിരിക്കുകയാണ് കരിഷ്മ. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും സന്തുഷ്ടരാണ്.

  Read more about: karishma kapoor
  English summary
  Karishma Kapoor Reveals Why She Stepped Away From Cinema For A While
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X