twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സണ്ണി ലിയോണ്‍ ഇവിടെ വന്നാല്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യും! വരണമെന്നുണ്ടെങ്കില്‍ ഈ നിബന്ധന പാലിക്കണം

    Array

    |

    Recommended Video

    സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ: പ്രതിഷേധം കത്തുന്നു | filmibeat Malayalam

    ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ആയിരക്കണക്കിന് ആരാധകരായിരുന്നു സണ്ണിയെ സ്വീകരിക്കാനെത്തിയിരുന്നത്. നടി ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത് ആരാധകര്‍ അത്രയധികം സന്തോഷത്തോടെ കാത്തിരിക്കുന്നതാണെങ്കില്‍ ഇത്തവണ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്നതിനെതിരെ സണ്ണിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

    മേളയുടെ കൊടിയിറങ്ങുമ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്പന്ദനങ്ങളുമായി ഇന്‍സിറിയയും ദി ഇന്‍സള്‍ട്ടുംമേളയുടെ കൊടിയിറങ്ങുമ്പോള്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിന്റെ സ്പന്ദനങ്ങളുമായി ഇന്‍സിറിയയും ദി ഇന്‍സള്‍ട്ടും

    ന്യൂയര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കര്‍ണാടകയില്‍ നിന്നാണ് രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. സണ്ണിനൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയ്ക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്.

     സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ

    സണ്ണി ലിയോണ്‍ വന്നാല്‍ കൂട്ട ആത്മഹത്യ


    ഇത്തവണ ബാംഗ്ലൂരില്‍ സംഘടിപ്പിച്ച ന്യൂയര്‍ പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ വരുന്നത് സംബന്ധിച്ചാണ് പുതിയ വിവാദങ്ങള്‍ തലയുയര്‍ത്തിയിരിക്കുന്നത്. സണ്ണി വന്നാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

    കൂട്ട ആത്മഹത്യ ഉണ്ടാവും

    കൂട്ട ആത്മഹത്യ ഉണ്ടാവും

    ആഘോഷ പരിപാടികള്‍ റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31 രാത്രി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് കര്‍ണാടക രക്ഷണ വേദികെ യുവസേന പ്രവര്‍ത്തകരാണ് രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി വന്നിരിക്കുന്നത്.

    അനുമതി നിഷേധിച്ച സര്‍ക്കാര്‍

    അനുമതി നിഷേധിച്ച സര്‍ക്കാര്‍


    ആത്മഹത്യ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സണ്ണിയുടെ പരിപാടിയ്ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്. സണ്ണി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് വരുന്നതാണ് തങ്ങള്‍ക്ക് പ്രശ്‌നമെന്നും സാരി ഉടുത്ത് വന്നാല്‍ പരിപാടി കാണാന്‍ തങ്ങളുണ്ടാവുമെന്നും സംഘടനയുടെ പ്രസിഡന്റ് പറഞ്ഞിരിക്കുകയാണ്.

     സണ്ണി പാരമ്പര്യം അത്ര നല്ലതല്ല

    സണ്ണി പാരമ്പര്യം അത്ര നല്ലതല്ല


    സണ്ണിയുടെ പാരമ്പര്യം അത്ര നല്ലതല്ലെന്നും ഇത്തരം ആളുകളെ പ്രേത്സാഹിപ്പിക്കാന്‍ പാടില്ലെന്നും സംഘടന പറയുന്നു. അതിനിടെ സണ്ണിയ്‌ക്കെതിരെ വിവിധ ഭാഗങ്ങൡ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. സണ്ണിയുടെ പോസ്റ്ററുകള്‍ കത്തിക്കുകയായിരുന്നു.

     സണ്ണിനൈറ്റ് ഇന്‍ ബെംഗഌരു ന്യൂയര്‍ ഈവ് 2018

    സണ്ണിനൈറ്റ് ഇന്‍ ബെംഗഌരു ന്യൂയര്‍ ഈവ് 2018

    സണ്ണിനൈറ്റ് ഇന്‍ ബെംഗഌരു ന്യൂയര്‍ ഈവ് 2018 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിലായിരുന്നു സണ്ണി പങ്കെടുക്കാനെത്താനിരുന്നത്. സംഭവത്തെ കുറിച്ച് സണ്ണി ലിയോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    English summary
    Karnataka government shuts down Sunny Leone's New Year bash following protests
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X