For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്ഷയ് കുമാറിന്റെ കവിളത്ത് തല്ലേണ്ടി വന്നു; കത്രീന കൈഫ് ഇത് ആദ്യമായിട്ടല്ല, മുന്‍പും നടനെ തല്ലി, ആ കഥയിങ്ങനെ

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളായ അക്ഷയ് കുമാറും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് സൂര്യവംശി. നവംബര്‍ അഞ്ചിന് റിലീസിനെത്തിയ സിനിമയ്ക്ക് വമ്പന്‍ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ പിന്നണിയില്‍ നടന്ന ചില രസകരമായ സംഭവങ്ങളെ കുറിച്ച് താരങ്ങള്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. അതിലൊന്ന് സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കത്രീന അക്ഷയ് കുമാറിന്റെ മുഖത്തടിച്ചതാണ്. സിനിമയിലെ ഒരു രംഗത്തില്‍ റീടേക്ക് പോലും എടുക്കാതിരിക്കാന്‍ അക്ഷയ് കുമാറിനെ തല്ലേണ്ടി വന്നതിനെ കുറിച്ചാണ് കത്രീന തന്നെ പറഞ്ഞത്. സൂര്യവംശിയുടെ റിലീസിന് മുന്നോടിയായി പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലായിരുന്നു താരങ്ങള്‍. ഒടുവില്‍ കപില്‍ ശര്‍മ്മ അവതരാകനായിട്ടെത്തുന്ന ഷോയിലും രണ്ടാളും പങ്കെടുത്തിരുന്നു.

  രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു ഡിഎസ്പിയുടെ വേഷത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. കത്രീന കൈഫ് അദ്ദേഹത്തിന്റെ ഭാര്യയായിട്ടെത്തുന്നു. അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ അതിഥി വേഷത്തിലും സൂര്യവംശിയില്‍ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരക്കുന്ന സിനിമയില്‍ അക്ഷയ് കുമാറിനെ തല്ലുന്നൊരു സീനുണ്ട്. ചിത്രത്തില്‍ റീടേക്കുകള്‍ വേണ്ടി വന്നിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് കത്രീന മറുപടി പറഞ്ഞത്.

   akshay-kumar-katrina-kaif

  ഹേയ്, ആവശ്യം വന്നിട്ടില്ല. ഞാന്‍ അക്ഷയിയെ തല്ലിയ സീനില്‍ റീടേക്ക് വേണ്ടി വന്നിരുന്നില്ല. കാരണം ഒറ്റ ഷോട്ടില്‍ തന്നെ താനത് തീര്‍ത്തെന്ന് കത്രീന പറയുന്നു. എന്നാല്‍ അത് യഥാര്‍ഥത്തില്‍ സംഭവിച്ചത് കൊണ്ടാണെന്നാണ് അക്ഷയ് പറയുന്നത്. ആ സീനില്‍ കത്രീന തന്നെ ശരിക്കും തല്ലി. കൈവീശി തല്ലുമ്പോള്‍ ആ വിടവ് വരാതെ ഇരിക്കാന്‍ വേണ്ടി അവള്‍ എനിക്കിട്ട് ശരിക്കും തല്ലുകയായിരുന്നു. അങ്ങനെ എങ്കില്‍ റൊമാന്റിക് സീനുകളില്‍ എങ്കിലും റീടേക്ക് വേണ്ടി വന്നിട്ടുണ്ടാവില്ലേ എന്ന അവതാരകന്റെ ചോദ്യത്തിനും ഇല്ലെന്നാണ് താരങ്ങള്‍ ഉത്തരം പറഞ്ഞത്.

  റൊമാന്റിക് സീനുകളിലും ഞങ്ങള്‍ അധികം റീടേക്കുകള്‍ ചെയ്യാറില്ല. അക്ഷയുമായിട്ടുള്ള എന്റെ ട്യൂണിങ് വളരെ മികച്ചതാണെന്നും കത്രീന സൂചിപ്പിക്കുന്നു. 'ഹംകോ ദീവാന കര്‍ ഗയേ, നമസ്‌തേ ലണ്ടന്‍, സിംഗ് ഈസ് കിംഗ്, വെല്‍ക്കം, ദേ ദാനാ ദാന്‍, തീസ് മാര്‍ ഖാന്‍' എന്നിങ്ങനെ കത്രീനയും അക്ഷയും ഒരുമിച്ച് ആറോളം സിനിമകള്‍ ഇതിനകം ചെയ്തിട്ടുണ്ട്. മുന്‍പൊരു അഭിമുഖത്തില്‍ വെല്‍ക്കം എന്ന സിനിമയിലും അക്ഷയ് കുമാറിന് അടി കിട്ടിയതിനെ കുറിച്ച് കത്രീന സൂചിപ്പിച്ചിരുന്നു.

   akshay-kumar-katrina-kaif

  'വെല്‍ക്കം എന്ന സിനിമയ്ക്ക് വേണ്ടിയാണ് അക്ഷയിയെ തല്ലേണ്ടൊരു സീന്‍ എനിക്ക് വന്നത്. ആ രംഗത്തിന് വേണ്ടി ഞാന്‍ അദ്ദേഹത്തെ അടിക്കുകയും ചെയ്തു. ഞാന്‍ അടിച്ചെങ്കിലും അത് യഥാര്‍ഥമല്ലെന്ന് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ രണ്ടാമതൊരു ടേക്ക് കൂടി എടുക്കാമെന്ന് സംവിധാകന്‍ പറഞ്ഞു. ഞാന്‍ വീണ്ടും അടിച്ചെങ്കിലും അതും ശരിയാക്കാന്‍ കഴിഞ്ഞില്ല. റീടേക്ക് എടുത്ത് മടുത്ത അക്ഷയ് 'ശരിക്കും വന്ന് അടിച്ചിട്ട് പോവാന്‍ പറഞ്ഞ് ദേഷ്യപ്പെട്ടു'. ഞാന്‍ ചെന്ന് ഒരൊറ്റ അടി കവിളില്‍ തന്നെ കൊടുത്തു. അത് കേട്ട് സെറ്റിലുള്ള എല്ലാവരും ഞെട്ടി മരവിച്ച് പോയി. പിന്നെ അവിടെയാകെ നിശബ്ദത മാത്രമായിരുന്നു ഉണ്ടായതെന്നും കത്രീന പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അക്ഷയും കത്രീനയും വീണ്ടും ഒരുമിച്ച സൂര്യവംശി 2020 ല്‍ റിലീസ് ചെയ്യാനിരുന്ന സിനിമയാണ്. കൊറോണ വൈറസ് വന്നതോട് കൂടി തിയറ്ററുകള്‍ പ്രതിസന്ധിയിലായതോടെ റിലീസ് നീണ്ട് പോവുകയായിരുന്നു. സിങ്കം, സിങ്കം റിട്ടേണ്‍സ്, എന്നിങ്ങനെയുള്ള സിനിമകളിലൂടെ ആരംഭിച്ച രോഹിത് ഷെട്ടിയുടെ പോലീസ് സിനിമകളില്‍ ഏറ്റവും പുതിയതാണ് സൂര്യവംശി. ആദ്യം അജയ് ദേവ്ഗണും പിന്നീട് രണ്‍വീര്‍ സിംഗും മൂന്നാമത് അക്ഷയ് കുമാറും നായകന്മാരായിട്ടെത്തി.

  English summary
  Katrina Kaif Opens Up About When She Actullay Slapped Akshay Kumar For Movie Shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X