For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവര്‍ ഇത്രയും അഹങ്കാരികളോ? ആരാധകനെ തല്ലി, സഹതാരത്തെ അപമാനിച്ചു; താരങ്ങളുടെ യഥാര്‍ത്ഥ മുഖം!

  |

  താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ജീവിതം എപ്പോഴും ക്യാമറക്കണ്ണുകളുടെ ശ്രദ്ധയിലാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ എന്തു ചെയ്യുന്നുവെന്ന് അറിയാനായി ആകാംഷയോടെയാണ് ഓരോ ആരാധകനും ആരാധികയും കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും തങ്ങളുടെ ഇമേജിന് കോട്ടം വരുന്ന തരത്തില്‍ ഒന്നും വരാതിരിക്കാന്‍ താരങ്ങള്‍ ശ്രമിക്കാറുണ്ട്. എങ്കിലും താരങ്ങളും മനിഷ്യരാണ്, ഏതെങ്കിലും ഒരു ഘട്ടത്തില്‍ അവര്‍ക്കും നിയന്ത്രണം നഷ്ടമാകും.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  ്‌സ്‌ക്രീനില്‍ തങ്ങള്‍ ആരാധിക്കുകയും പിന്തുടരുകയും ചെയ്യുന്ന താരങ്ങള്‍ നിത്യ ജീവിതത്തില്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ പലപ്പോഴും ആരാധകരെ അമ്പരപ്പിക്കുന്നതാണ്. ഇത്രത്തോളം അഹങ്കാരമുള്ള ആളെയാണോ തങ്ങള്‍ ആരാധിച്ചതെന്ന് തോന്നുന്ന അത്ര മോശമായി മറ്റുള്ളവരോട് പെരുമാറിയവരുമുണ്ട്. ഇവിടെയിതാ ചില ബോളിവുഡ് താരങ്ങള്‍ ജീവിതത്തില്‍ നിയന്ത്രണം വിട്ട നിമിഷങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.

  സല്‍മാന്‍ ഖാന്‍

  സല്‍മാന്‍ ഖാന്‍

  പെട്ടെന്ന് ദേഷ്യപ്പെടുന്ന സല്‍മാന്‍ ഖാന്റെ സ്വഭാവം പലപ്പോഴും വിമര്‍ശിക്കപ്പെടുകയും വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആരാധകരോടും സല്‍മാന്‍ ഖാന്‍ മോശമായി പെരുമാറിയിട്ടുണ്ട്. ഒരിക്കല്‍ സല്‍മാന്‍ ഖാന്റെ ചിത്രങ്ങളെടുക്കാനായി ചില ആരാധകര്‍ അടുത്തേക്ക് വന്നപ്പോള്‍ കാറിന്റെ വിന്‍ഡോ താഴ്ത്തിയ സല്‍മാന്‍ ആരാധകന്റെ ഫോണ്‍ പിടിച്ചെടുക്കുകയും നിലത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഇത്തരത്തിലുള്ള പെരുമാറ്റം വേറെയും താരത്തില്‍ നിന്നുമുണ്ടായിട്ടുണ്ട്.

  ഗോവിന്ദ

  ഗോവിന്ദ

  മണി ഹേ തോ ഹണി ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ 2008 ലായിരുന്നു സംഭവം. തന്റെ ആരാധകനായ സന്തോഷ് റായ് എന്ന വ്യക്തിയെ കരണത്തടിക്കുകയായിരുന്നു ഗോവിന്ദ ചെയ്തത്. എന്നാല്‍ അടിയും വാങ്ങി മിണ്ടാതെ ഇരിക്കാതെ ആരാധകന്‍ കോടതിയില്‍ ഗോവിന്ദയ്‌ക്കെതിരെ പരാതി നല്‍കി. ഇതില്‍ പരാതിക്കാരന് അനുകൂലമായിട്ടായിരുന്നു കോടതി വിധി. ഇതേതുടര്‍ന്ന് ഗോവിന്ദയ്ക്ക് പരസ്യമായി സന്തോഷിന് മാപ്പ് പറയേണ്ടി വന്നു. ഇതിന് പുറമെ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്നു.

  സ്‌ക്രീനിലെ നായികയായ കരീന കപൂര്‍ വിവാദങ്ങളിലേയും നായികയാണ്. ഒരുപാട് വിവാദങ്ങളുണ്ട് കരീനയുടെ നീണ്ടകാലത്തെ കരിയറില്‍. ഐശ്വര്യ റായ്, പ്രീതി സിന്റ, അമീഷ പട്ടേല്‍, ബിപാഷ ബസു തുടങ്ങിയവര്‍ക്കെതിരെ കരീന നടത്തിയ പ്രസ്താവനകള്‍ വിവാദമായി മാറിയിരുന്നു. സൊനാക്ഷിയെ കുറിച്ച് വീട്ടമ്മയാകാന്‍ നല്ലതാണെന്ന് പറഞ്ഞതും പ്രിയങ്കയുടെ ആക്‌സന്റ് വ്യാജമാണെന്ന് പറഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. ബിപാഷയുമായുണ്ടായ വഴക്കിനിടെ കറുത്ത പൂച്ചയെന്ന് ബിപാഷയെ വിളിച്ചതും കരീനയെ വിവാദ താരമാക്കിയ സംഭവമാണ്. ഐശ്വര്യ റായ്ക്കെതിരെ വരെ പരസ്യമായി തന്നെ കരീന പ്രസ്താവന നടത്തിയിട്ടുണ്ട്.

  കത്രീന കൈഫ്

  കത്രീന കൈഫ്

  സിനിമകളില്‍ എപ്പോഴും സ്വീറ്റ് കഥാപാത്രങ്ങള്‍ ചെയ്യുന്ന കത്രീന വിവാദത്തിലാകുന്നത് ഒരു എയര്‍ ഹോസ്റ്റസിനോട് മോശമായി പെരുമാറുന്നതോടെയാണ്. ഉറങ്ങുകയായിരുന്ന കത്രീന വിളിച്ച് എഴുന്നേല്‍പ്പിക്കാനായി തോളില്‍ തൊട്ടതായിരുന്നു താരത്തെ പ്രകോപിപ്പിച്ചത്. എയര്‍ഹോസ്റ്റസിനെ കൊണ്ട് കത്രീന മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ കരീനയെ എയല്‍ ലൈന്‍സുകാര്‍ വിലക്കുക വരെയുണ്ടായി. പിന്നീടൊരിക്കല്‍ തന്റെ പത്ത് വയസുള്ളൊരു ഫാനിന് ഓട്ടോഗ്രാഫ് നല്‍കാതിരുന്നതും കത്രീനയ്‌ക്കെതിരെ വിമര്‍ശനം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ കുടുംബ പാരമ്പര്യമൊന്നുമില്ലാതെ കടന്നു വന്ന് ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരമാണ് അനുഷ്‌ക. തന്റെ 25-ാം വയസില്‍ തന്നെ നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു അനുഷ്ക. ഹിറ്റുകള്‍ ഒരുപാടുണ്ട് അനുഷ്‌കയുടെ കരിയറില്‍. ബോളിവുഡിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്ന പല സ്‌മോള്‍ ടൗണ്‍ പെണ്‍കുട്ടികളുടേയും മാതൃക. എന്നാല്‍ ഒരിക്കല്‍ ഒരു ഷോപ്പില്‍ വച്ചുണ്ടായ സംഭവം അനുഷ്‌കയേയും വിവാദത്തിലേക്ക് എത്തിച്ചു.

  Also Read: അഞ്ജലിയും ശിവനും തമ്മിലുള്ള പിണക്കം അവസാനിക്കുന്നത് ഇങ്ങനെയായിരിക്കും; സാന്ത്വനത്തെ കുറിച്ച് പ്രവചിച്ച് ആരാധകർ

  പാര്‍ട്ടിയ്ക്ക് ധരിക്കാനുള്ള വസ്ത്രം വാങ്ങാന്‍ എത്തിയതായിരുന്നു അനുഷ്‌ക. പക്ഷെ താരത്തിന് ഇഷ്ടപ്പെട്ട് വസ്ത്രം ലഭ്യമാകില്ലെന്ന് അറിഞ്ഞതോടെ താരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഷോപ്പിലെ സ്റ്റാഫിനോടും മാനേജരോടും കയര്‍ത്തു സംസാരിച്ച അനുഷ്‌ക വലിയ ബഹളമായിരുന്നു സൃഷ്ടിച്ചത്.

  English summary
  Katrina Kaif To Anushka Sharma When Bollywood Stars Lost Their Calm And Became Rude
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X