For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹത്തിന് ദിവസങ്ങൾ മാത്രം.. വിക്കിയ തേടി ഭാ​ഗ്യമെത്തി', താരങ്ങൾക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത് ഒടിടി

  |

  ഏറെ നാളത്തെ ​ഗോസിപ്പുകൾക്കും വാർത്തകൾക്കും ശേഷം എല്ലാവരും കാത്തിരുന്ന വിക്കി കൗശൽ-കത്രീന കൈഫ് വിവാഹ മാമാങ്കം രാജസ്ഥാനിൽ നടക്കാൻ പോവുകയാണ്. മാസങ്ങളായി ബോളിവുഡിലെ പ്രധാന ചർച്ചാ വിഷയം വിക്കി കൗശൽ-കത്രീന വിവാഹമാണ്. ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നെങ്കിലും ഇരുവരും ഇതുവരെ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷം വിക്കിയുടേയും കത്രീനയുടേയും കുടുംബം രാജ്സ്ഥാനിലേക്ക് വിവാഹത്തിനായി എത്തി കഴിഞ്ഞു. ഒപ്പം ബോളിവുഡിലെ നിരവധി താരങ്ങളും ആഡംബരമായ വിവാഹത്തിന് സാക്ഷി വഹിക്കാൻ എത്തിയിട്ടുണ്ട്.

  Also Read: 'ആരേയും പരിചയമില്ല, ഞാൻ ഒറ്റപ്പെടാതിരിക്കാൻ അ​ദ്ദേഹം കമ്പിനി തന്നു'; രമ്യാ പാണ്ഡ്യൻ

  ഡിസംബർ ഒമ്പതിനാണ് ഇരുവരുടേയും വിവാഹം നടക്കുക എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വേദി ഒരുക്കിയിരിക്കുന്നത്. രാജാസ്ഥാനിലേക്ക് പുറപ്പെടുന്ന വിക്കിയുടേയും കത്രീനയുടേയും കുടുംബത്തിന്റേയും വീഡിയോ സോഷ്യൽമീഡിയകളിൽ വൈറലായിരുന്നു. കത്രീനയെ വിവാഹത്തിനായി അണിയിച്ചൊരുക സ്റ്റൈലിസ്റ്റ് അനൈത ഷ്രോഫ് അദജാനിയ ആണെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് 120 പേര്‍ക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് വാക്സിൻ സ്വീകരിച്ചവരും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധനയുണ്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിന് പോകാൻ മുംബൈ വിമാനത്താവളത്തില്‍ എത്തിയ നേഹ ധൂപിയയും ഭര്‍ത്താവ് അംഗദ് ബേദിയും മിനി മാത്തൂറും ഭര്‍ത്താവ് കബിര്‍ ഖാനും രവീണ ടണ്ടന്റെയുമൊക്കെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

  Also Read: 'എലീന ​ഗർഭിണിയായിരുന്നു, രാത്രി മുഴുവൻ ന​ഗരങ്ങളിലൂടെ നടന്നു'; വെളിപ്പെടുത്തി ബാലു വർ​ഗീസ്

  വിക്കി കൗശലിന്റെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകി ശര്‍വാരി വാഘും ജയ്‍പൂരിലെത്തിയിട്ടുണ്ട്. വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഫോണുകളും ക്യാമറയും അനുവദിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിക്കി കൗശലും കത്രീന കൈഫും തങ്ങളുടെ വിവാഹ ചിത്രങ്ങളുടെയും വീഡിയോകളുടേയും അവകാശം ഒരു അന്താരാഷ്ട്ര മാസികയ്ക്ക് നൽകിയതായി അടുത്തിടെ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ഒരു ഒടിടി കമ്പനി വിവാഹ വീഡോയകളും ചിത്രങ്ങളും പകർത്തുന്നതിനുള്ള അനുവാദത്തിനായി നൂറ് കോടി താരങ്ങൾക്ക് ഓഫർ നൽകിയതായും റിപ്പോർട്ടുണ്ട്. ദമ്പതികളുടെ വിവാഹ ചിത്രങ്ങളും അങ്ങനെയെങ്കിൽ ഇവർ മാത്രമായിരിക്കും പകർത്തുക.

  റിപ്പോർട്ടുകൾ ശരിയണെങ്കിൽ ആദ്യമായിട്ടായിരിക്കും ഒരു താര വിവാഹം ഒടിടി പ്ലാറ്റ് ഫോമിലൂടെ സ്ട്രീം ചെയ്യാൻ പോകുന്നത്. ഇന്ത്യക്കാർക്ക് ഇത് പുതിയ സംഭവമാണെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ ഇത് വളരെക്കാലമായി തുടർന്ന് വരുന്ന രീതിയാണ്. സെലിബ്രിറ്റി ദമ്പതികൾ വിവാഹിതരാകുമ്പോഴെല്ലാം അവർ സാധാരണയായി അവരുടെ വിവാഹത്തിന്റെ എക്സ്ക്ലൂസീവ് ഫൂട്ടേജുകൾ ഏതെങ്കിലും ചാനലിനോ മാസികക്കോ വിൽക്കാറുണ്ട്. ഇത് താരങ്ങൾക്ക് റോയൽറ്റിയുടെ അടിസ്ഥാനത്തിൽ വലിയ പണം സമ്പാദിക്കാൻ വഴിയൊരുക്കും. ഒടിടി പ്ലാറ്റ്‌ഫോമിൽ ഓരോ മിനിറ്റിലും വിവാഹത്തിന്റെ വിശദാംശങ്ങൾ സ്ട്രീം ചെയ്യുന്നതിനാൽ ആരാധകർക്കെല്ലാം അവരുടെ സമയം, സൗകര്യം എന്നിവ അനുസരിച്ച് വീഡിയോ കാണാൻ കഴിയും.

  Katrina Kaif And Vicky Kaushal's Wedding Dates Finally Out

  വിക്കിയും കത്രീനയും ഒരുമിച്ച് വിവാഹിതരായി എന്ന് പറയുന്ന ഔദ്യോഗിക സ്ഥിരീകരണത്തിനും ചിത്രങ്ങൾക്കും വേണ്ടിയാണ് താരങ്ങളുടെ ആരാധകർ ശ്വാസമടക്കി ഇപ്പോൾ കാത്തിരിക്കുന്നത്. ഒരു സിനിമയിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത വിക്കിയും കത്രീനയും എങ്ങനെ പ്രണയത്തിലായി എന്ന ചോദ്യത്തിന് ആർക്കും ഉത്തരം കണ്ടെത്താനായിട്ടില്ല. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയിൽ നിന്നാണ് വിക്കി-കത്രീന ​ഗോസിപ്പുകൾ തുടങ്ങിയത്. 2019ലെ ഒരു എപ്പിസോഡിൽ കരൺ കത്രീനയോട് അടുത്ത പ്രോജക്റ്റിൽ ആരുടെ കൂടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചോദിച്ചപ്പോൾ വിക്കി എന്ന പേരാണ് കത്രീന പറഞ്ഞത്. തങ്ങൾ ഒരുമിച്ചാൽ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ട് എന്നും കത്രീന പറഞ്ഞു. വിവാഹ ഒരുക്കങ്ങളുടെ തയാറെടുപ്പുകളുമായി അടുത്ത വ്യക്തികൾ നൽകുന്ന വിവരമനുസരിച്ച് സംഗീത്, മെഹന്ദി എന്നിവയും വിവാഹവും ഡിസംബർ 7 മുതൽ മുതൽ 9 വരെയുള്ള തിയ്യതികളിലാണ് നടക്കുക.

  Read more about: katrina kaif vicky kaushal
  English summary
  Katrina Kaif-Vicky Kaushal Wedding: The Couple Will Earn Rs 100 Crores For Wedding Videos, Pics, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X