For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖ് ഖാനെ കുറിച്ച് ഒറ്റവാക്കില്‍ യഷ് പറഞ്ഞത്, കിംഗ് ഖാനെ കുറിച്ച് മനസുതുറന്ന് കെജിഎഫ് താരം

  |

  കെജിഎഫ് എന്ന ഒറ്റചിത്രം കൊണ്ട് പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡം ലഭിച്ച താരമാണ് യഷ്. അതുവരെ ഇന്‍ഡസ്ട്രികളില്‍ പിന്നിലായിരുന്ന സാന്‍ഡല്‍ വുഡിനെ മുന്‍നിരയിലേക്ക് ഉയര്‍ത്തിയത് യഷിന്‌റെ കെജിഎഫാണ്. കെജിഎഫ് ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിനായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്തിടെയാണ് രണ്ടാം ഭാഗത്തിന്‌റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം എപ്രില്‍ പതിനാലിന് ബ്രഹ്മാണ്ഡ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് ആണ് കെജിഎഫ് ടീം അറിയിച്ചത്.

  shahrukhkhan-yash

  കെജിഎഫിലൂടെ തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി
  യഷ് മാറിയിരുന്നു. കെജിഎഫ് സീരിസിന് ശേഷം മാത്രമാണ് നടന്‍ മറ്റ് സിനിമകള്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ശങ്കര്‍-യഷ് സിനിമയെ കുറിച്ചുളള ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഇതേകുറിച്ചുളള ഔദ്യോഗിക സ്ഥീരികരണമൊന്നും നടന്നിട്ടില്ല. യഷുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്.

  ബോളിവുഡിന്‌റെ കിംഗ് ഖാനെ കുറിച്ച് യഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. ഷാരൂഖ് ഖാന്റെ സീറോ എന്ന ചിത്രവും യഷിന്‌റെ കെജിഎഫും ഏകദേശം ഒരേ സമയമാണ് റിലീസ് ചെയ്തത്. 2018 ഡിസംബറിലായിരുന്നു രണ്ട് സിനിമകളും ഇറങ്ങിയത്. ഇതില്‍ കെജിഎഫ് എല്ലാ ഇന്‍ഡസ്ട്രികളിലും തരംഗമായപ്പോള്‍ എസ്ആര്‍കെയുടെ സീറോ ബോക്സോഫീസില്‍ പരാജയപ്പെട്ടു. ഇതിന് ശേഷം ഷാരൂഖ് ഖാനെ കുറിച്ച് യഷ് പറഞ്ഞ കാര്യങ്ങളെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കിംഗ് ഖാന്‍ എപ്പോഴും തനിക്ക് ഒരു പ്രചോദനമാണെന്നാണ് നടന്‍ പറഞ്ഞത്.

  മുന്‍പ് ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ എസ്ആര്‍കെയെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാമോ എന്ന ചോദ്യത്തിന് യഷ് നല്‍കിയ മറുപടി മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. അദ്ദേഹം ഒരു ജീനിയസ് ആണെന്നാണ് കന്നഡ സൂപ്പര്‍ താരം പറഞ്ഞത്. സീറോ പരാജയപ്പെട്ട ശേഷം ഷാരൂഖ് ഖാനെ പുകഴ്ത്തി പല അവസരങ്ങളിലും യഷ് സംസാരിച്ചിട്ടുണ്ട്. സീറോയുടെയും കെജിഎഫിന്‌റെയും ബോക്‌സോഫീസ് റിസള്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും മികച്ച ജോലി ചെയതിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു എന്നാണ് യഷ് പറഞ്ഞത്. ആളുകള്‍ ചിലപ്പോ കെജിഎഫ് പോലുളള സിനിമകള്‍ ഇഷ്ടപ്പെട്ടേക്കാം.

  50 വയസിന് അടുത്തായി, തിരിച്ചുവരണം, പുതുതായി പഠിക്കാനും അപ്‌ഡേറ്റ് ചെയ്യാനും ആഗ്രഹമെന്ന് കനക

  എന്നാല്‍ അതിനര്‍ത്ഥം ഞാന്‍ മറ്റുളളവരേക്കാള്‍ വലുതാകുന്നു എന്നോ അല്ലെങ്കില്‍ ആരെങ്കിലും എനിക്ക് താഴെയാവുന്നു എന്നോ അല്ല. അങ്ങനെ പറയുന്നത് നല്ലതല്ല. ഷാരൂഖ് ഖാന്‍ ഷാരൂഖ് ഖാന്‍ ആണ്. അദ്ദേഹം മികച്ച ഒരു വര്‍ക്ക് തന്നെയാണ് ചെയ്തത്. വര്‍ഷങ്ങളായി നമ്മളെ അദ്ദേഹം രസിപ്പിക്കുന്നു, ഷാരൂഖ് ഖാനെ കുറിച്ച് ഡെക്കാന്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് യഷ് ഇക്കാര്യം പറഞ്ഞത്. അതേസമയം യഷിന് പുറമെ കെജിഎഫ് 2വില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സഞ്ജയ് ദത്ത് അധീര എന്ന വില്ലന്‍ കഥാപാത്രമായി എത്തുന്നു എന്നതാണ് കെജിഎഫ് രണ്ടാം ഭാഗത്തിന്‌റെ പ്രത്യേകത.

  ആദ്യ ഭാഗത്തേക്കാള്‍ വലിയ ക്യാന്‍വാസിലാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ ഒരുക്കിയിരിക്കുന്നത്. ശ്രീനിഥി ഷെട്ടിയാണ് രണ്ടാം ഭാഗത്തിലും നായികയാവുന്നത്. പ്രകാശ് രാജും കെജിഎഫ് 2വില്‍ ഒരു പ്രധാന റോളില്‍ എത്തുന്നു. അഞ്ച് ഭാഷകളിലാണ് ഇത്തവണയും കെജിഎഫ് എത്തുന്നത്. മലയാളത്തില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് സിനിമ വിതരണത്തിന് എത്തിക്കുന്നത്. സിനിമയുടെ ഒടിടി അവകാശം നേരത്തെ വിറ്റുപോയിരുന്നു. സീ നെറ്റ്വര്‍ക്കാണ് കെജിഎഫ് 2വിന്‌റെ ഒടിടി അവകാശം നേടിയത്.

  Sharukh khan's daughters Suhana requested him to behave properly | FIlmiBeat Malayalam

  ആ ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. തിയ്യേറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ്; മോഹന്‍ലാല്‍

  Read more about: yash shah rukh khan
  English summary
  kgf star yash describes bollywood superstar Shah Rukh Khan in one word
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X