For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിദ്ധാർഥും കിയാരയും വിവാഹത്തിലേക്കോ?, കോഫി വിത്ത് കരണിൽ മനസ് തുറന്ന് താരങ്ങൾ

  |

  ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. അടുത്തിടെയായി ബോളിവുഡ് ആരധകർക്കിടയിൽ ചർച്ചയായിരിക്കുന്നത് ഇവരുടെ പ്രണയവും വിവാഹവുമൊക്കെയാണ്. ഒരിടക്ക് ഇരുവരും ബ്രേക്കപ്പ് ആയി എന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഇവർ പ്രണയത്തിലാണെന്നും വിവാഹത്തിലേക്ക് കടന്നേക്കുമെന്ന റിപ്പോർട്ടുകളും ഒക്കെ സജീവമാണ്.

  ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ഏറെനാലുകളായി കേൾക്കുന്നുണ്ടായിരുന്നെങ്കിലും അത് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ താരങ്ങൾ ചെയ്തിരുന്നില്ല. എന്നാൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. ഷേർഷ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് കിയാര-സിദ്ധാർഥ് ജോഡികൾ കൂടുതൽ ആഘോഷിക്കപ്പെട്ടത്. ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി ഇഷ്ടപ്പെട്ട ആരാധകർ ജീവിതത്തിലും കാണാൻ ആരാധകർ ആഗ്രഹിച്ചിരുന്നു.

  Also Read: ദീപികയ്ക്കും രൺവീറിനും കുട്ടികളുണ്ടാവുമ്പോൾ...; താര ദമ്പതികളെക്കുറിച്ച് രൺബീർ പറഞ്ഞത്

  ഇപ്പോൾ കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരണിൽ സിദ്ധാർഥ് അഥിതി ആയി എത്തിയതോടെ ഇവരുടെ പ്രണയം വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. വിക്കി കൗശലിന് ഒപ്പമാണ് സിദ്ധാർഥ് കോഫി വിത്ത് കരണിൽ എത്തിയത്. ഷോയിൽ രണ്ടുപേരും തങ്ങളുടെ ജീവിതത്തിലെ സ്ത്രീകളായ കത്രീന കൈഫിനെയും കിയാര അദ്വാനിയെയും കുറിച്ച് സംസാരിച്ചിരുന്നു.

  വിക്കി കൗശൽ - കത്രീന കൈഫ് ദമ്പതികളുടെ വിവാഹത്തിലേക്ക് എത്തിയ പ്രണയത്തിന്റെ തുടക്കം കോഫി വിത്ത് കരണിൽ നിന്ന് ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു കരൺ സംഭാഷണം ആരംഭിച്ചത്. കരൺ ഇക്കാര്യം പറഞ്ഞതിന് പിന്നാലെ ഇവരുടെ വിവാഹ നിശ്ചയമെ നടന്നത് ഇവിടെ നിന്നായിരുന്നു എന്ന സിദ്ധാർത്ഥിന്റെ അഭിപ്രായവും എത്തി.

  Also Read: അനന്യ അല്ല, ലൈഗറിൽ വിജയ് ദേവരകൊണ്ടയുടെ നായികയാകേണ്ടിയിരുന്നത് ജാൻവി; വെളിപ്പെടുത്തി സംവിധായകൻ

  അതിന് പിന്നാലെയാണ് കരൺ ജോഹർ സിദ്ധാർത്ഥിന് നേരെ കിയാര അദ്വാനിയെ കുറിച്ചുള്ള ചോദ്യം എറിഞ്ഞത്. എന്താണ് തന്റെ ഭാവി പദ്ധതികൾ എന്നായിരുന്നു കരണിന്റെ ചോദ്യം, കിയാരയെ ചോദ്യത്തിൽ നിന്ന് ഒഴുവാക്കി കൊണ്ട്, താൻ സന്തോഷകരവും ശോഭനവുമായ ഒരു ഭാവിയാണ് മുന്നിൽ കാണുന്നത് എന്നായിരുന്നു മറുപടി.

  പിന്നാലെ കിയാരയ്‌ക്കൊപ്പമാണോ എന്ന കരണിന്റെ അടുത്ത ചോദ്യവും എത്തി, "അത് അവളാണെങ്കിൽ, വളരെ നല്ലതായിരിക്കും," എന്നായിരുന്നു സിദ്ധാർത്ഥിന്റെ മറുപടി. പിന്നാലെ നിങ്ങളുടെ കാമുകിയെ നേരത്തെ കണ്ടിരുന്നു എന്ന് പറഞ്ഞ് കരൺ കോഫി വിത്ത് കരണിൽ സംപ്രേക്ഷണം ചെയ്യാത്ത കിയാരയുടെ ഒരു ക്ലിപ്പ് സിദ്ധാർഥിനെ കാണിച്ചു, ഷാഹിദ് കപൂറിനൊപ്പം കിയാര പങ്കെടുത്ത എപ്പിസോഡിൽ നിന്നുള്ളത് ആയിരുന്നു അത്. അതിൽ താനും സിദ്ധാർത്ഥും "അടുത്ത സുഹൃത്തുക്കൾ എന്നതിനേക്കാൾ കൂടുതൽ ബന്ധമുള്ളവരാണ്" എന്ന് കിയാര പറയുന്നുണ്ടായിരുന്നു.

  Also Read: ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  നിങ്ങളുടെ ഇപ്പോഴത്തെ ജീവിതം ഒരു സിനിമയുടെ ടൈറ്റിൽ ആയാൽ അത് എന്തായിരിക്കും എന്ന് കരൺ കിയാരയോട് ചോദിക്കുന്നതും കിയാര ഷേർഷ എന്ന് മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. വിവാഹം കഴിക്കാൻ തയ്യാറാണോ എന്ന് കരൺ ചോദിക്കുമ്പോൾ അതുണ്ടാകും എന്നാൽ കോഫി വിത്ത് കരണിൽ പറയാൻ താല്പര്യമില്ല എന്നാണ് കിയാര പറയുന്നത്.

  സിദ്ധാർത്ഥുമായുള്ള ബന്ധം വളരെ വ്യത്യസ്തമാണോ എന്നും കരൺ കിയാരയോട് ക്ലിപ്പിൽ ചോദിക്കുന്നുണ്ട്. കിയാര ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ സിദ്ധാർത്ഥുമായുള്ള ബന്ധം നിഷേധിക്കുകയാണോ? എന്ന ചോദ്യവും വരുന്നു. ഇതിന് ഞാൻ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. എന്നാണ് കിയാര പറയുന്നത്.

  Also Read: അർജുനോ സിദ്ധാർഥോ, ആരാണ് നന്നായി ചുംബിക്കുന്നത്!, പരിനീതി പറഞ്ഞ മറുപടി ഇങ്ങനെ

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  വീഡിയോ കണ്ട ശേഷം കരൺ കിയാരയെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്നാണ് സിദ്ധാർത്ഥ് കരണിനോട് പറഞ്ഞു. 'എല്ലാവരും ജോലി ചെയ്യാനും നല്ല ഭാവി ഉണ്ടാക്കാനുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ, നിങ്ങളുടെ അനുഗ്രഹം ഞങ്ങൾക്കുണ്ടെന്ന് അറിയുന്നതിൽ സന്തോഷമുണ്ട് എന്നും സിദ്ധാർഥ് കരണിനോട് പറഞ്ഞു. അതേസമയം, റാപ്പിഡ് ഫയർ റൗണ്ടിനിടെ, തന്റെ ഫോണിൽ കിയാരയുടെ പേര് കി എന്നാണ് സേവ് ചെയ്തിരിക്കുന്നതെന്ന് സിദ്ധാർത്ഥ് വെളിപ്പെടുത്തി.

  Read more about: kiara advani
  English summary
  Kiara Advani and Sidharth Malhotra to get married?; Both reveals their marriage plans in Koffee with Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X