For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് പറയുന്നത് നിന്റെ അമ്മ കാണില്ലേ? കരണിനോട് ആമിര്‍ ഖാന്‍

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണിനെ പോലെ കോഫി വിത്ത് കരണും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കരണിന്റെ ചോദ്യങ്ങള്‍ മുതല്‍ താരങ്ങളുടെ തുറന്നു പറച്ചിലുകള്‍ വരെ വിവാദമായി മാറിയിട്ടുണ്ട്. ഷോയിലെ അതിഥികളെ തിരഞ്ഞെടുക്കുന്നതില്‍ പോലും കരണ്‍ പക്ഷപാതം കാണിക്കുന്നതായി വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

  Also Read: ഭാര്യയുടെ കാല്‍ തിരുമ്മാന്‍ മാത്രം അദ്ദേഹത്തിനെ കിട്ടില്ല; ഗര്‍ഭകാലത്തെ രണ്‍ബീറിന്റെ പരിചരണത്തെ കുറിച്ച് ആലിയ

  നെപ്പോട്ടിസത്തിന്റെ പതാകവാഹകനെന്ന് കോഫി വിത്ത് കരണില്‍ വച്ച് തന്നെ കരണിനെതിരെ കങ്കണ റണാവത് തുറന്നടിക്കുന്നത് വരെ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതൊന്നും കോഫി വിത്ത് കരണിനുള്ള പ്രേക്ഷകരെ കുറച്ചിട്ടില്ല. ഓരോ സീസണ്‍ എത്തുമ്പോഴും ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണിന്റെ ഏഴാം സീസണുമായി മടങ്ങിയെത്തിയിരിക്കുയാണ് കരണ്‍ ജോഹര്‍.

  ഈ ആഴ്ച കോഫി വിത്ത് കരണിലെത്തുന്നത് കരീന കപൂറും ആമിര്‍ ഖാനുമാണ്. മുമ്പും ഇരുവരും കോഫി വിത്ത് കരണിലെത്തിയിട്ടുണ്ട്. കോഫി വിത്ത് കരണിലെ സ്ഥിരം സാന്നിധ്യങ്ങളിലൊരാളാണ് കരീന കപൂര്‍. തന്റെ മറയില്ലാത്ത മറുപടികളിലൂടെ കോഫി വിത്ത് കരണ്‍ പ്രേക്ഷകര്‍ക്കിടയില്‍ എന്നും താരമാണ് കരീന കപൂര്‍. കോഫി വിത്ത് കരണിലെ ഒജി ക്യൂന്‍ എന്നാണ് ആരാധകര്‍ കരീനയെ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനോടനുബന്ധിച്ചാണ് ആമിറും കരീനയുമെത്തുന്നത്.

  ആമിറും കരീനയുമെത്തുമ്പോള്‍ രസകരമായ ഒരുപാട് നിമിഷങ്ങള്‍ ലഭിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. കരീന പതിവ് പോലെ വെട്ടിത്തുറന്ന് സംസാരിക്കുമ്പോള്‍ ഇതുവരെ കാണാത്തൊരു ആമിര്‍ ഖാനെ ഇത്തവണ കാണാന്‍ സാധിക്കുമെന്നാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. കരീനയോടായി കരണ്‍ ജോഹര്‍ കുട്ടികളുണ്ടായ ശേഷം ലൈംഗിക ബന്ധം എന്നത് കേവലം മിത്ത് മാത്രമാണോ എന്ന് ചോദിക്കുന്നുണ്ട്. നിങ്ങള്‍ക്കല്ലേ കൂടുതല്‍ അറിയുന്നതെന്നായിരുന്നു ഇതിന് കരീന നല്‍കിയ മറുപടി.


  എന്നാല്‍ തന്റെ അമ്മ ഈ ഷോ കാണുന്നുണ്ടെന്നായിരുന്നു ഇതിന് കരണ്‍ ജോഹര്‍ നല്‍കിയ മറുപടി. ഉടനെ ആമിര്‍ ഖാന്‍ ഇടപെടുകയാണ്. നിങ്ങള്‍ മറ്റുള്ളവരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങളുടെ അമ്മ കാണുന്നുണ്ടാകില്ലേ എന്നായിരുന്നു ആമിറിന്റെ മറുചോദ്യം. പിന്നാലെ കരീന ആമിറിനെ കളിയാക്കുന്നത് കാണാം. എന്താണ് ആമിറിനെക്കുറിച്ചുള്ള വിമര്‍ശനം എന്ന് ചോദിച്ചപ്പോള്‍ കരീന നല്‍കിയ മറുപടി ആമിര്‍ ഖാന്‍ 100-200 ദിവസം എടുത്താണ് ഒരു സിനിമ തീര്‍ക്കുന്നത് അക്ഷയ് കുമാര്‍ 30 ദിവസം കൊണ്ട് തീര്‍ക്കുമെന്നായിരുന്നു.

  കരീനയുടെ മറുപടിയില്‍ ആമിര്‍ ഖാന്‍ ഞെട്ടുന്നുണ്ട്. പിന്നാലെ കരീന തന്നെ അപമാനിക്കുന്നതായി ആമിര്‍ ആരോപിക്കുന്നുണ്ട്. ആരാണ് പാപ്പരാസികളുടെ പ്രിയപ്പെട്ടയാള്‍ എന്ന് കരണ്‍ ചോദിക്കുന്നുണ്ട്. പാപ്പരാസികളോട് ഏറ്റവും നന്നായി പെരുമാറുന്നത് താനാണെന്ന് ആമിര്‍ പറയുന്നുണ്ട്. നന്നായി പെരുമാറുന്നത് നിങ്ങളായിരിക്കാം പക്ഷെ അവര്‍ക്ക് ഏറ്റവും ഇഷ്ടം എന്നെയാണെന്നായിരുന്നു കരീനയുടെ മറുപടി. ആമിറിന്റെ ഫാഷന്‍ സെന്‍സിന് മാര്‍ക്ക് ഇടാന്‍ പറഞ്ഞപ്പോള്‍ മൈനസ് എന്നായിരുന്നു കരീനയുടെ മറുപടി.


  പിന്നാലെ ഈ ഷോയില്‍ വരുന്നവരൊക്കെ അപമാനിക്കപ്പെടുകയും പൊട്ടിക്കരയും ചെയ്യുമെന്ന് ആമിര്‍ പറയുന്നുണ്ട്. ഇന്ന് ഞാനാണ് ഇരയെന്നും ആമിര്‍ പറയുന്നു. പിന്നാലെ കരീന ഇടപെടുന്നുണ്ട്. ആമിര്‍ ഖാന്‍ വന്നാല്‍ ബോറിംഗ് ആയിരിക്കുമെന്ന് നീ പറഞ്ഞിരുന്നില്ലേ ഇപ്പോള്‍ എങ്ങനെയുണ്ടെന്നാണ് കരീന കരണിനോട് ചോദിക്കുന്നത്. പ്രൊമോ വീഡിയോ ആരാധകര്‍ക്ക് ആകാംഷ പകര്‍ന്നിരിക്കുകയാണ്.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  കഴിഞ്ഞ എപ്പിസോഡിലെത്തിയത് അനന്യ പാണ്ഡെയും വിജയ് ദേവരക്കൊണ്ടയുമായിരുന്നു. രസകരമായ ഒരുപാട് തുറന്നു പറച്ചിലുകള്‍ക്ക് ഈ എപ്പിസോഡ് സാക്ഷ്യം വഹിച്ചു. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ അതിഥികള്‍. പിന്നാലെ ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, സമാന്ത, അക്ഷയ് കുമാര്‍ എന്നിവരും അതിഥികളായെത്തിയിരുന്നു.

  English summary
  Koffee WIth Karan: Aamir Khan And Kareena Kapoor Makes Fun Of Each Other And Karan Johar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X