For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ മക്കളെ ഞാന്‍ മറന്നു, ഞാനങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു; കുറ്റബോധം അറിയിച്ച് ആമിര്‍ ഖാന്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. മാസ് മസാല സിനിമകള്‍ക്ക് പിന്നാലെ അധികം പോകാതെ എന്നും വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. തുടരെതുടരെ സിനിമകള്‍ ചെയ്യുന്നതിന് പകരം സമയമെടുത്ത് സിനിമകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുകയും ചെയ്യുന്ന താരമാണ് ആമിര്‍ ഖാന്‍. അതുകൊണ്ട് തന്നെ ഓരോ ആമിര്‍ ഖാന്‍ സിനിമയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

  Also Read: ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

  സിനിമകള്‍ പോലെ തന്നെ ആമിര്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചുള്ള ആമിര്‍ ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ആമിര്‍ മക്കളെക്കുറിച്ച് സംസാരിച്ചത്.

  ''ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒരുപാട് ചിന്തകളിലൂടെ കടന്നു പോയി. എന്റെ ജോലി പോലെ ബന്ധങ്ങളെ പരിപാലിച്ചില്ലെന്ന് തോന്നി. അവരുടെ കുട്ടിക്കാലം മുതല്‍ക്കെ ജുനൈദിനും ഇറയ്ക്കുമൊപ്പം വേണ്ടത്ര സമയം ചെലവിട്ടിട്ടില്ലെന്ന് തോന്നി. ഇപ്പോള്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ മാറി. കുടുംബവും കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്നുണ്ട്. കിരണിന്റെ മാതാപിതാക്കളുമായും റീനയുടെ മാതാപിതാക്കളുമായും എന്റെ അമ്മയുമായും സഹോദരിയുമായും സഹോദരനുമായൊക്കെ അടുപ്പം കൂടി. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടേണ്ടതുണ്ടായിരുന്നു. പക്ഷെ ജോലിയ്ക്ക് പിന്നാലെ പോവുകയായിരുന്നു'' എന്നാണ് താരം പറഞ്ഞത്.

  ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുന്നത്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ആമിര്‍ ഖാനും കിരണും പിരിഞ്ഞത്. നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ കിരണുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

  വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും തന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആമിര്‍ പറയുന്നത്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായി അവരെ കാണുമെന്നാണ് താരം പറയുന്നത്. തങ്ങള്‍ ഇപ്പോഴും ഒരു കുടുംബമാണെന്നും ആമിര്‍ പറയുന്നുണ്ട്. കിരണും റീനയും നല്ല സുഹൃത്തുക്കളാണ്. വിവാഹ മോചനത്തിന് ശേഷവും ആമിറും കിരണും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബിസിനസ് പങ്കാളിത്തം തുടരുമെന്നാണ് ഇരുവരും നേരത്തെ അറിയിച്ചത്.


  അതേസമയം ആമിര്‍ ഖാന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തിലെ നായിക. സോഷ്യല്‍ മീഡിയയിലെ ബോയ്‌ക്കോട്ട് ലാല്‍ സിംഗ് ഛദ്ദ ട്രെന്റിനോട് കഴിഞ്ഞ ദിവസം ആമിര്‍ ഖാന്‍ പ്രതികരിച്ചിരുന്നു.

  ''ബോയ്‌ക്കോട്ട് ബോളിവുഡ്, ബോയ്‌ക്കോട്ട് ആമിര്‍ ഖാന്‍, ബോയ്‌ക്കോട്ട് ലാല്‍ സിംഗ് ഛദ്ദ ഒക്കെ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. ഇത് പറയുന്നവര്‍ വിശ്വസിക്കുന്നത് ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നില്ലെന്നാണ്. പക്ഷെ അത് സത്യമല്ല. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നുണ്ട്. ചിലര്‍ അങ്ങനെ കരുതുന്നത് നിര്‍ഭാഗ്യമാണ്. എന്റെ സിനിമകള്‍ ബോയ്‌ക്കോട്ട് ചെയ്യരുത്. ദയവ് ചെയ്ത് എന്റെ സിനിമകള്‍ കാണണം'' എന്നാണ് താരം പറഞ്ഞത്.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ആമിര്‍ ഖാനും കരീന കപൂറും ത്രീ ഇഡിയറ്റ്‌സിന് ശേഷം ഒരുമിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ പുറത്ത് വന്നിരുന്നു. തെലുങ്ക് സൂപ്പര്‍ താരം നാഗ ചൈതന്യ ലാല്‍ സിംഗ് ഛദ്ദയിലൂടെ ബോളിവുഡില്‍ അരങ്ങേറുന്നുണ്ട്. സൂപ്പര്‍ താരങ്ങള്‍ അതിഥി വേഷത്തിലെത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: aamir khan
  English summary
  Koffee With Karan: Aamir Khan Says He Regrets Not Spending Much Time With His Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X