For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇബ്രാഹിം അലി ഖാന്‍ അയച്ച പേഴ്‌സണല്‍ മെസേജ് വായിച്ച് ആലിയ; താരപുത്രനെ അപമാനിച്ച് രണ്‍വീര്‍!

  |

  രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ തിരികെ വന്നിരിക്കുകയാണ്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് രണ്‍വീര്‍ സിംഗും ആലിയ ഭട്ടുമായിരുന്നു. ഓണ്‍ സ്‌ക്രീനിലെ മികച്ച ജോഡിയും ഓഫ് സ്‌ക്രീനിലെ മികച്ച സുഹൃത്തുക്കളുമാണ് ആലിയയും രണ്‍വീറും. അതുകൊണ്ട് ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ പിറന്നത് രസകരമായ ഒരുപാട് നിമിഷങ്ങളായിരുന്നു.

  Also Read: ആദ്യരാത്രി ക്ഷീണിച്ചില്ല! വാനില്‍ വച്ചും ബന്ധപ്പെട്ടു; ഓരോ തരം സെക്‌സിനും ഓരോ പ്ലേലിസ്റ്റുണ്ടെന്നും രണ്‍വീര്‍

  കോഫി വിത്ത് കരണ്‍ സീസണ്‍ 7 ലെ ആദ്യത്തെ എപ്പിസോഡിലെ രസകരമായ നിമിഷങ്ങളിലൊന്നായിരുന്നു ആലിയ ഭട്ട് തനിക്ക് താരപുത്രന്‍ ഇബ്രാഹിം അലി ഖാന്‍ അയച്ച പേഴ്‌സണല്‍ മെസേജ് വായിച്ചത്. ബോളിവുഡിലെ സൂപ്പര്‍ താരമായ സെയ്ഫ് അലി ഖാന്റേയും നടി അമൃത സിംഗിന്റേയും മകനാണ് ഇബ്രാഹിം. സാറ അലി ഖാന്റെ സഹോദരനുമാണ് ഇബ്രാഹിം. താരപുത്രന്‍ സിനിമയിലേക്കുള്ള കടന്നുവരവിനായി തയ്യാറെടുക്കുകയാണ്.

  Alia Bhatt

  ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ഗംഗുബായ് കഠിയാവാഡി. ചിത്രത്തിലെ ആലിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ആലിയയെ അഭിനന്ദിച്ചു കൊണ്ട് ഇബ്രാഹിം താരത്തിന് മെസേജ് അയക്കുകയായിരുന്നു. ഇതായിരുന്നു ഷോയില്‍ വച്ച് ആലിയ വായിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ''ഇന്‍ഡസ്ട്രിയിലുള്ളവരെല്ലാം സ്വീറ്റാണ്. പക്ഷെ ഏറ്റവും ക്യൂട്ട് ആയ ഒരാള്‍ ഇബ്രാഹിം അലി ഖാന്‍ ആണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും സ്വീറ്റ് വ്യക്തികളില്‍ ഒരാളാണ് അവന്‍. ഇബ്രാഹിം എനിക്കൊരു മനോഹരമായ മെസേജ് അയച്ചിരുന്നു'' എന്നാണ് ആലിയ പറയുന്നത്. ആലിയയുടേയും രണ്‍വീറിന്റേയും പുതിയ സിനിമയായ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയില്‍ സംവിധാന സഹായിയായി ഇബ്രാഹിമുമുണ്ട്. കരണ്‍ ജോഹറാണ് സിനിമയുടെ സംവിധായകന്‍.

  ''നിങ്ങള്‍ക്ക് വ്യക്തിപരമായി മെസേജ് അയക്കാനുള്ള സമയം കണ്ടെത്തേണ്ടി വന്നിരിക്കുകയാണ്. ഇത് രണ്ടും ഒരേ സ്ത്രീ തന്നെയാണെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. എപ്പോഴും ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുകയാണ്. നിങ്ങള്‍ അതിഗംഭീരമാണ്. ഗംഗുവായി അതുഗ്രമായി നിങ്ങള്‍ അഭിനയിച്ചു. അതിന് ശേഷം റാണിയായി നിങ്ങളെ കാണുമ്പോള്‍ നിങ്ങള്‍ എത്ര അയാസരഹിതമായാണ് കഥാപാത്രമായി മാറുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല. പാത്രത്തിന് അനുസരിച്ച് രൂപം പ്രാപിക്കുന്ന വെളളം പോലെയാണ് നിങ്ങള്‍. രാജ്യത്തിലെ ഏറ്റവും മികച്ച നടി'' എന്നായിരുന്നു ഇബ്രാഹിം ആലിയയ്ക്ക് അയച്ച സന്ദേശം.

  Recommended Video

  Dilsha Rapid-Fire Round: ഡോക്ടറിന്റെ ദേഷ്യം ഇഷ്ടമാണോ? കലിപ്പന്റെ കാന്താരിയായി ദിൽഷ | *Interview

  ഇബ്രാഹിമിന്റെ മെസേജിനെ സ്‌നേഹത്തോടെയും സന്തോഷത്തോടെയുമാണ് ആലിയ വായിച്ചത്. ഇതിനിടെ തന്റെ പതിവ് ശൈലിയില്‍ രണ്‍വീര്‍ തമാശയുമായി എത്തുകയായിരുന്നു. ''ഓ നന്ദി നന്ദി ഇഗ്ഗി സര്‍. നിങ്ങളുടെ സമയം മാറ്റിവച്ചതിന്. നിങ്ങള്‍ ജെസ് ബെസോസിനേക്കാളും തിരക്കുള്ളയാളാണല്ലോ'' എന്നായിരുന്നു രണ്‍വീറിന്റെ പ്രതികരണം. തുടര്‍ന്നും രണ്‍വീര്‍ ഇബ്രാഹിമിനെ കളിയാക്കുന്നുണ്ട്. രസകരമായ നിമിഷമായിരുന്നു ഇത് ആരാധകര്‍ക്ക് സമ്മാനിച്ചത്.

  English summary
  Koffee With Karan: Alia Bhatt Reads Message From Ibrahim Ali Khan, Ranveer Singh Makes Fun Of Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X