For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സോനത്തോട് അപമര്യാദയായി പെരുമാറിയ പയ്യനെ ഇടിക്കാൻ പോയി അർജുൻ കപൂർ; തല്ല് കൊണ്ട് തിരിച്ചു വന്നു!

  |

  ബോളിവുഡിലെ ഹിറ്റ് ടോക് ഷോയായി മുന്നേറുകയാണ് കോഫി വിത്ത് കരൺ. പ്രമുഖ താരങ്ങളെല്ലാം അതിഥികളായെത്തിക്കൊണ്ടിരിക്കുന്ന ഷോ ഇതിനകം ബി ടൗണിലെ സംസാര വിഷയമായി മാറിക്കഴിഞ്ഞു. മുൻ സീസണുകളെ പോലെ തന്നെ വിവാദങ്ങളുടെയും ​ഗോസിപ്പുകളുടെയെല്ലാം ഉറവിടമായി കോഫി വിത്ത് കരണിന്റെ ഏഴാം സീസണും മാറിക്കൊണ്ടിരിക്കുകയാണ്.

  അർജുൻ കപൂറും സോനം കപൂറുമാണ് ഷോയുടെ പുതിയ എപ്പിസോഡിൽ അതിഥികൾ ആയെത്തുന്നത്. കസിൻസായ സോനവും അർജുനും രസകരമായ പല കമന്റുകളും ഷോയിൽ നടത്തി. സ്കൂൾ പഠന കാലത്ത് സോനത്തിന്റെ പേരിൽ ഉണ്ടായ ഒരു തർക്കത്തെക്കുറിച്ച് അർ‌ജുൻ കപൂർ സംസാരിച്ചു.

  മുംബൈയിൽ വിദ്യാ മന്ദിർ സ്കൂളിലായിരുന്നു സോനവും അർജുനും പഠിച്ചത്. ഒരു ദിവസം സ്കൂളിലെ ബാസ്കറ്റ് ബോൾ കോർട്ടിൽ വെച്ച് ഒരു പയ്യൻ മോശമായി പെരുമാറാൻ ശ്രമിച്ചു. സോനം ഇത് തന്റെ കസിനായ അർജുൻ കപൂറിനോട് പോയി പറയുകയും ചെയ്തു. സംഭവം കേട്ട് അർജുൻ ഈ പയ്യനെ തേടിയെത്തി. സഹോദരിയെ സംരക്ഷിക്കാനുള്ള ശ്രമം പക്ഷെ പാളിപ്പോയെന്നാണ് അർജുൻ കപൂർ പറയുന്നത്.

  Also Read: അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു: ഗോകുൽ സുരേഷ്

  നിനക്കെങ്ങനെ എന്റെ അനിയത്തിയോട് ഇങ്ങനെ സംസാരിക്കാൻ ധൈര്യം വന്നെന്ന് ചോദിച്ച് ഞാൻ അവന്റെ അടുത്തേക്ക് ചെന്നു. ജോഷിലെ ഷാരൂഖ് ഖാനെപ്പോലെ രണ്ട് സംഘങ്ങൾ ഏറ്റുമുട്ടുന്നത് പോലെയായിരിക്കുമെന്ന് ഞാൻ സങ്കൽപ്പിച്ചു. എന്നാൽ തനിക്ക് കണ്ണിന് ഇടി കൊണ്ടെന്ന് അർജുൻ കപൂർ പറഞ്ഞു. തല്ലുണ്ടാക്കിയതിന് സ്കൂളിൽ നിന്ന് അർജുൻ കപൂറിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

  Also Read: ടിവിയിൽ സ്വന്തം മുഖം കാണുന്നത് പോലും വെറുത്തു, 11 മാസം വീട്ടിലൊതുങ്ങി; നയൻസിനെ മാറ്റി മറിച്ച ആ കാലം

  കസിൻസായ സോനവും അർജുനും തമ്മിൽ അടുത്ത സാഹോദര്യ ബന്ധമാണുള്ളത്. നേരത്തെ പല പൊതുവേദികളിലും ഇതേപറ്റി ഇരുവരും സംസാരിച്ചിരുന്നു. രണ്ട് പേർക്കും ഒരേ പ്രായവുമാണ്. ഷോയിൽ സോനത്തെ പറ്റി മറ്റ് ചില കമന്റുകളും അർജുൻ കപൂർ നടത്തി. സോനത്തിന്റെ ഒരു മോശം സ്വഭാവമെന്തെന്ന ചോദ്യത്തിന് നടി എപ്പോഴും സ്വയം പുകഴ്ത്തുമെന്നും മറ്റൊരാൾക്ക് പുകഴ്ത്താൻ അവസരം കൊടുക്കില്ലെന്നുമാണ് അർജുൻ കപൂർ പറഞ്ഞത്.

  സോനവും റാപിഡ് ഫയർ റൗണ്ടുകൾ രസകരമാക്കി. തന്റെ കൂട്ടികാരികളിൽ ആരൊയൊക്കെ സഹോദരൻമാർ ഡേറ്റ് ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് തന്റെ സഹോദരൻമാർ ഡേറ്റ് ചെയ്യാത്ത കൂട്ടുകാരികളില്ലെന്നാണ് സോനം നൽകിയ മറുപടി.

  Also Read: ഷാരൂഖ് മോശമെന്ന് കരുതി, സൽമാൻ ഖാൻ ചെയ്യാൻ വിസമ്മതിച്ചു; 'ചക് ദേ! ഇന്ത്യ'യുടെ പിന്നാമ്പുറ കഥയിങ്ങനെ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ​ഗർഭിണിയാണെന്ന വിവരം അറിയിച്ചതിനെ പിന്നാലെ ആദ്യയാണ് സോനം ബോളിവുഡിലെ ഒരു പൊതുവേദിയിൽ എത്തുന്നത്. ഭർത്താവ് ആനന്ദ് അഹുജയോടൊപ്പം വിദേശത്തായിരുന്നു സോനം മിക്കപ്പോഴും ഉണ്ടാവാറ്. ഏറെക്കാലത്തിന് ശേഷം കോഫി വിത്ത് കരണിൽ സോനത്തിന്റെ സംസാരം കേൾക്കാൻ കാത്തിരിക്കുകയാണ് ആരാധകർ. നടി മുൻപ് പങ്കെടുത്ത കോഫി വിത്ത് കരണിലെ എപ്പിസോഡുകളും വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. റാപിഡ് ഫയർ റൗണ്ടിൽ സോനം നടത്തിയ ചില കമന്റുകൾ മുൻപ് വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്.

  Read more about: arjun kapoor sonam kapoor
  English summary
  koffee with karan; arjun kapoor reveals an incident where he try to protect sonam kapoor; says failed miserably
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X