For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷാരൂഖുമായി 'അവിഹിത ബന്ധത്തിന്' ഇഷ്ടമെന്ന് വിദ്യ ബാലന്‍; രണ്‍ബീറിന് ഒരു പെട്ടി കോണ്ടം നല്‍കുമെന്ന് ദീപിക

  |

  എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന ഷോയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ തുറന്നു പറച്ചിലുകളും വെളിപ്പെടുത്തലുകളുമെല്ലാം കോഫി വിത്ത് കരണിനെ പലപ്പോഴും വിവാദങ്ങളില്‍ കൊണ്ടു ചെന്ന് ചാടിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ഷോയ്ക്കുള്ള ജനപ്രീതി കുറച്ചിട്ടില്ല. ഇപ്പോഴിതാ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ഏഴാം സീസണുമായിട്ടാണ് കരണ്‍ ജോഹര്‍ മടങ്ങിയെത്തിയിരിക്കുന്നത്.

  Also Read: മൂന്നാമത്തെ ഭര്‍ത്താവിന്റെ കൂടെ മദ്യപിച്ചിട്ടുണ്ട്; അപവാദം പ്രചരിപ്പിക്കുന്നവരെ കുറിച്ച് നടി ചാര്‍മിള

  രണ്ട് എപ്പിസോഡുകളാണ് കോഫി വിത്ത് കരണിന്റെ പുതിയ സീസണില്‍ നിന്നും ഇതുവരെ പുറത്ത് വന്നിരിക്കുന്നത്. ആദ്യത്തെ എപ്പിസോഡില്‍ രണ്‍വീര്‍ സിംഗും ആലിയ ഭട്ടും അതിഥികളായി എത്തിയപ്പോള്‍ രണ്ടാമത്തെ എപ്പിസോഡിലെ അതിഥികള്‍ സാറ അലി ഖാനും ജാന്‍വി കപൂറുമായിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ഷോയുടെ സംപ്രേക്ഷണം.

  കോഫി വിത്ത് കരണ്‍ വീണ്ടുമെത്തുമ്പോള്‍ ഷോയില്‍ ചില താരങ്ങള്‍ നടത്തിയ അമ്പരപ്പിക്കുന്ന തുറന്നു പറച്ചിലുകളും പ്രതികരണങ്ങളുമൊക്കെ വായിക്കാം വിശദമായി.

  ബോളിവുഡ് നടന്മാരില്‍ തീര്‍ത്തും വ്യത്യസ്തനാണ് രണ്‍വീര്‍. എന്നും ഷോ സ്റ്റീലര്‍. കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ ഒരിക്കല്‍ രണ്‍വീര്‍ പറഞ്ഞത് താന്‍ രാത്രി 10 മണിയ്ക്ക് ശേഷം അടിവസ്ത്രം ധരിക്കാറില്ലെന്നായിരുന്നു. അനുഷ്‌ക ശര്‍മയോടൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു രണ്‍വീറിന്റെ വെളിപ്പെടുത്തല്‍.

  കോഫി വിത്ത് കരണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ചര്‍ച്ചയായി മാറിയ എപ്പിസോഡുകളിലൊന്നായിരുന്നു സല്‍മാന്‍ ഖാന്‍ അതിഥിയായി എത്തിയായത്. പരിപാടിക്കിടെ സല്‍മാന്‍ ഖാന്‍ താന്‍ വെര്‍ജിന്‍ ആണെന്ന് പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് സല്‍മാന്‍ ഖാന്‍ തമാശ പറയുകയാണെന്ന് സഹോദരന്‍ അര്‍ബാസ് ഖാന്‍ തന്നെ വ്യക്തമാക്കുകയായിരുന്നു.

  കോഫി വിത്ത് കരണിലെ മറ്റൊരു ചര്‍ച്ചയായി മാറിയ എപ്പിസോഡായിരുന്നു വിദ്യ ബാലന്‍ അതിഥിയായി എത്തിയത്. തനിക്കൊരു വിവാഹിതനുമായി അവിഹിത ബന്ധമുണ്ടാകണമെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു വിദ്യ പറഞ്ഞത്. ആ പുരുഷന്‍ ഷാരൂഖ് ഖാന്‍ ആയിരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും വിദ്യ പറഞ്ഞു. രണ്ടാമത്തെത് എന്നും നിലനില്‍ക്കുമെന്നും വിദ്യ പറഞ്ഞിരുന്നു. വിദ്യ പിന്നീട് നിര്‍മ്മാതാവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനെ വിവാഹം കഴിക്കുകയായിരുന്നു.

  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ലോകസുന്ദരി പട്ടം നേടിയിട്ടുള്ള ഐശ്വര്യയുടെ സൗന്ദര്യത്തെക്കുറിച്ച് ആരോടും പറഞ്ഞു കൊടുക്കേണ്ടി വരില്ല. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വന്ന ഇമ്രാന്‍ ഹാഷ്മി പറഞ്ഞത് ഐശ്വര്യ പ്ലാസ്റ്റിക് ആണെന്നായിരുന്നു. ഇമ്രാന്റെ ആരാധകരെ പോലും ഞെട്ടിച്ചതായിരുന്നു താരത്തിന്റെ വാക്കുകള്‍.


  രണ്‍ബീര്‍ കപൂറുമായുള്ള പ്രണയ തകര്‍ന്നതിന് പിന്നാലെ ഒരിക്കല്‍ ദീപിക പദുക്കോണ്‍ കോഫി വിത്ത് കരണിലെത്തിയിരുന്നു. എന്തായാരിക്കാം രണ്‍ബീറിന് സമ്മാനം നല്‍കുക എന്ന കരണിന്റെ ചോദ്യത്തിന് വിദ്യ നല്‍കിയ മറുപടി ഒരു ബോക്‌സ് കോണ്ടം എന്നായിരുന്നു. എന്ത് ഉപദേശമാണ് രണ്‍ബീറിന് നല്‍കാനുള്ളതെന്ന് ചോദിച്ചപ്പോള്‍ കോണ്ടത്തിന്റെ പരസ്യം ചെയ്യാനായിരുന്നു ദീപിക പറഞ്ഞത്. രണ്‍ബീര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു ദീപിക. എന്തായാലും ഇവരുടെ പിണക്കം പിന്നീട് അവസാനിച്ചു.

  കരണിന്റെ അടുത്ത സുഹൃത്താണ് ഷാരൂഖ് ഖാന്‍. കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡ് മുതല്‍ ഷാരൂഖ് ഖാനും ഷോയുടെ ഭാഗമാണ്. ഒരിക്കല്‍ ഷാരൂഖിനോടായി കരണ്‍, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കരണ്‍ ജോഹറായി മാറിയാല്‍ എന്തായിരിക്കും ചെയ്യുക എന്ന് ചോദിച്ചു. അതിന് ഷാരൂഖ് നല്‍കിയ മറുപടി ഞാന്‍ നീയായി മാറുന്നതിലും സാധ്യത നിനക്കൊപ്പം എഴുന്നേല്‍ക്കുന്നതായിരിക്കും എന്നായിരുന്നു.

  എന്തായാലും ഏഴാം സീസണിലും വലിയ താരനിര തന്നെ കോഫി വിത്ത് കരണിലെത്തുന്നുണ്ട്. ഗൗരി ഖാന്‍, സമാന്ത, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, കിയാര അദ്വാനി, തുടങ്ങിയവര്‍ ഷോയില്‍ അതിഥികളായി എത്താനിരിക്കുകയാണ്.

  English summary
  Koffee With Karan: Vidya Balan's Fantasy About Married Man Shahrukh Khan And Deepika's Gift To Ranbir
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X