For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഷമിത ഷെട്ടിയ്ക്ക് 48 വയസുണ്ടെന്ന് കെആര്‍കെ, അസംബന്ധം പറയരുതെന്ന് ആരാധകര്‍, നടന് ട്രോള്‍

  |

  ബോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ശില്‍പ്പ ഷെട്ടി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള താരത്തിന് ആരാധകരും ഏറെയാണ്. സൂപ്പര്‍ താരങ്ങളുടെ എല്ലാം നായികയായി അഭിനയിച്ച ശില്‍പ്പ ഹിന്ദി സിനിമാലോകത്ത് മുന്‍നിര താരമായി തിളങ്ങി. ഇപ്പോഴും സിനിമയിലുളള താരം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ശില്‍പ്പ ഷെട്ടിക്ക് പിന്നാലെയാണ് അനിയത്തി ഷമിത ഷെട്ടിയും ബോളിവുഡില്‍ എത്തിയത്. ഷാരൂഖ് ഖാന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മൊഹബത്തീന്‍ സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  തുടര്‍ന്ന് നിരവധി സിനിമകളിലൂടെ ഷമിത പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. 2008 വരെ സിനിമയില്‍ സജീവമായ താരത്തിന് പിന്നീട് വലിയ ബ്രേക്ക് വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വെബ് സീരീസില്‍ അഭിനയിച്ചാണ് ഷമിത ഷെട്ടി വീണ്ടും എത്തിയത്. നിലവില്‍ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച ബിഗ് ബോസ് ഒടിടിയിലാണ് മല്‍സരാര്‍ത്ഥിയായി ഷമിത എത്തുന്നത്.

  കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടി ഓഗസ്റ്റ് ഏട്ടിനാണ് ഒടിടി പ്ലാറ്റ്‌ഫോമായ വൂട്ടില്‍ സംപ്രേക്ഷണം ആരംഭിച്ചത്. ഷമിത ഷെട്ടി ഉള്‍പ്പെടെ 13 മല്‍സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഒടിയില്‍ പങ്കെടുക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഗ് ബോസ് ഹിന്ദി മൂന്നാം സീസണിലും ശില്‍പ്പ ഷെട്ടിയുടെ അനിയത്തി പങ്കെടുത്തിരുന്നു. എന്നാല്‍ അന്ന് വളരെ കുറച്ചുനാളുകള്‍ മാത്രമാണ് ഷമിതയ്ക്ക് പിടിച്ചുനില്‍ക്കാനായത്.

  അതേസമയം ബിഗ് ബോസിന്‌റെ പുതിയ സീസണില്‍ എത്തിയതിന് പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഷമിത ഷെട്ടി. കഴിഞ്ഞ ദിവസം ഷമിതയുടെ വയസിനെ കുറിച്ച് പറഞ്ഞ് അക്ഷര സിംഗ്, ഉര്‍വ്വി ജാവേദ് തുടങ്ങിയ മല്‍സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഷമിത ഷെട്ടിയെ ആന്റി എന്നാണ് അക്ഷര വിളിച്ചത്. തന്‌റെ അമ്മയേക്കാള്‍ പ്രായം ഷമിതയ്ക്കുണ്ടെന്നും അക്ഷര പറഞ്ഞു. ഈ സംഭവത്തിന് പിന്നാലെയാണ്‌ ഷമിതയുടെ വയസിനെ കുറിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡിലെ വിവാദ നായകന്‍ കെആര്‍കെ എന്ന കമാല്‍ ആര്‍ ഖാന്‍ എത്തിയത്.

  ബോളിവുഡ്, ടെലിവിഷന്‍ സെലിബ്രിറ്റികളെ കുറിച്ച് എപ്പോഴും വിവാദ പരമാശര്‍ശങ്ങളുമായി എത്തിയ താരമാണ് കെആര്‍കെ. ഇത്തവണ ഷമിത ഷെട്ടിയാണ് കെആര്‍കെയുടെ ഇര. ട്വിറ്ററിലൂടെയാണ് ഷമിത ഷെട്ടിയെ കുറിച്ച് കെആര്‍കെ പ്രതികരിച്ചത്. ഷമിത ഷെട്ടിയെ കുറിച്ച് ബിഗ് ബോസ് മല്‍സരാര്‍ത്ഥികള്‍ പറഞ്ഞത് ശരിയാണെന്ന് ആണ് കെആര്‍കെ പുതിയ ട്വീറ്റില്‍ പറയുന്നത്.

  മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഡേറ്റ് ഒരുമിച്ച് കിട്ടിയാല്‍ ആരുടെ പടം ചെയ്യും, ഒമര്‍ ലുലുവിന്‌റെ മറുപടി

  2019ല്‍ ഷമിതയ്‌ക്കൊപ്പം ഞാന്‍ ബിഗ് ബോസ് 3യില്‍ പങ്കെടുത്തതാണ്. അന്ന് ഷമിതയ്ക്ക് 35 വയസുണ്ടായിരുന്നു. അതുകൊണ്ട് ഇപ്പോള്‍ അവള്‍ക്ക് 48 വയസുണ്ട് എന്നാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. കെആര്‍കെയുടെ ട്വീറ്റിന് പിന്നാലെ ഷമിതയെ പിന്തുണച്ച് ആരാധകര്‍ രംഗത്തെത്തി. 46 വയസുളള ശില്‍പ്പ ഷെട്ടിയേക്കാള്‍ ഇളയതാണ് ഷമിതയെന്ന് ആരാധകര്‍ പറയുന്നു.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  Shilpa Shetty on Raj Kundra's arrest

  'അവളുടെ പ്രായം മറന്നേക്കൂ. നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലെ നിര്‍ണായക വര്‍ഷങ്ങള്‍ മറികടന്നതായി തോന്നുന്നു. അതിനാല്‍ ദൈവം ഇപ്പോള്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നത് ഇത്തരം അസംബന്ധങ്ങള്‍ പറയാനാണ്‌' എന്നാണ് ഒരാള്‍ കെആര്‍കെയ്ക്ക് മറുപടി നല്‍കിയത്‌. 'അവള്‍ എന്തായാലും നിങ്ങളേക്കാള്‍ മൂത്തതല്ല. വയസ് വെച്ച് ഒരാളെ അവഹേളിക്കുന്നത്‌ ശരിയല്ല എന്ന് മറ്റൊരാളും കുറിച്ചു.

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  English summary
  KRK Claim Shilpa Shetty's Younger Sister Shamita Shetty Is 48 Years Old, Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X