Don't Miss!
- Sports
IPL 2022: ഡിസിയെ തോല്‍പ്പിച്ചത് ടിം ഡേവിഡല്ല, റിഷഭ് പന്താണ് വില്ലന്‍!
- News
88-ാം ബൂത്തിലെ ക്രമനമ്പര്‍ 920 ഷൈജു ദാമോദരന്‍ ആണെങ്കില്‍ വോട്ട് അരിവാള്‍ ചുറ്റികക്ക്: ഷൈജു ദാമോദരന്‍
- Finance
കരടിയെ കാളകള്‍ പൂട്ടിയോ? അതോ വിപണിയില്‍ 'അയ്യപ്പനും കോശിയും' കളി തുടരുമോ! അടുത്തയാഴ്ച എങ്ങനെ?
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Lifestyle
വേനലെങ്കിലും മഴയെങ്കിലും തയ്യാറാക്കാം വീട്ടില്‍ മോയ്സ്ചുറൈസര്‍
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
- Automobiles
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; ഒടുവില്‍ സംഭവിച്ചത് കണ്ടോ, പ്രിയങ്ക ചോപ്രയോട് കെആര്‍കെ
രണ്ട് മാസം മുന്‍പാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. പിന്നാലെ ഇരുവരും വേര്‍പിരിയുകയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു. എന്നാല്‍ ഇരുവരും കൂടുതല്‍ ശക്തമായ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയ പേജിലൂടെ അവര്‍ ഒരു കുഞ്ഞിന് ജന്മം കൊടുത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു.
വാടകഗര്‍ഭധാരണത്തിലൂടെയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന കാര്യവും പ്രിയങ്ക വ്യക്തമാക്കിയിരുന്നു. പിന്നാലെ താരദമ്പതിമാര്‍ക്കും കുഞ്ഞിനും ആശംസകള്‍ അറിയിച്ച് പ്രിയപ്പെട്ടവരുമെത്തി. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളുമായിട്ടും വന്നിരുന്നു. ഇപ്പോഴിതാ പ്രിയങ്കയെ കുറിച്ച് കമാല്‍ ആര് ഖാന് ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. രണ്ട് ട്വീറ്റിലൂടെയായി അദ്ദേഹം പ്രിയങ്കയെയും നിക്കിനെയും കളിയാക്കിയിരിക്കുകയാണ്.

'കിരണ്‍ റാവുവിന് അവരുടെ മകന് ആസാദിനെ കിട്ടിയത് വാടക ഗര്‍ഭപാത്രത്തിലൂടെയാണെന്നത് നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ, ശരീരം അതുപോലെ ഭംഗിയോടെ നിലനിര്‍ത്തണമെങ്കില്‍ വയറ്റിലൂടെ ഒരു കുഞ്ഞിന് ജന്മം നല്‍കരുതെന്ന് അവള് കരുതി. ഇപ്പോള്‍ അവരുടെ വിവാഹമോചനം നടന്നു. സമാനമായി ഇപ്പോഴിതാ പ്രിയങ്ക ചോപ്രയും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്. അപ്പോള്‍ ഇനി സംഭവിക്കാന്‍ പോവുന്നത് എന്തായിരിക്കും? എന്ന ചോദ്യവുമായിട്ടാണ് കെആര്‍കെ വന്നിരിക്കുന്നത്.

പിന്നാലെ മറ്റൊരു ട്വീറ്റുമായിട്ടും അദ്ദേഹം വന്നു. ദത്ത് എടുക്കലും വാടക ഗര്‍ഭധാരണവും ഒക്കെ ഒന്ന് തന്നെയാണ് എന്നാണ് കമാല്‍ പറയുന്നത്. എങ്ങനെയായാലും അമ്മ ഒന്ന് മാത്രമേയുള്ളു. ഒന്‍പത് മാസത്തോളം കുഞ്ഞിനെ വയറ്റില്‍ സൂക്ഷിച്ചവള്‍, പണത്തിന്റെ ബലത്തില്‍ ചില പണക്കാര് ആ കുട്ടിയെ അമ്മയില്‍ നിന്നും തട്ടിയെടുക്കുന്നു. അതിനാല്‍ ഇത് ദത്തെടുക്കല്‍ പോലെ തന്നെയാണ്. അതിന് മറ്റൊരു അര്‍ഥമില്ല. ഒരു കുഞ്ഞിനെ ദത്ത് എടുത്തതില്‍ പ്രിയങ്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്നുമാണ് കെആര്‍കെ പറയുന്നത്.

മുന്‍പും വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തയില്‍ നിറയാറുള്ള ആളാണ് കമാല്‍ ആര് ഖാന്. ഇത്തവണ പ്രിയങ്കയുടെ കാര്യത്തില്‍ അദ്ദേഹത്തെ അനുകൂലിച്ച് കൊണ്ടും ചിലര്‍ എത്തിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് യഥാര്‍ഥത്തില്‍ കറക്ട് ആണെന്നാണ് ചിലരുടെ അഭിപ്രായം. പ്രിയങ്ക തിരക്കുകള്‍ മാറ്റി വെച്ച് സ്വന്തം ഗര്‍ഭപാത്രത്തിലൂടെ തന്നെ ഒരു കുഞ്ഞിന് ജന്മം കൊടുക്കണമായിരുന്നു. സൗന്ദര്യത്തിന് പ്രധാന്യം കൊടുക്കുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ട പല സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തേണ്ടി വരും എന്നുമൊക്കെയാണ് വിമര്‍ശനങ്ങള്‍. നടി കത്രീന കൈഫ്, അനുഷ്ക ശര്‍മ്മ, മുതലുള്ള നടിമാരൊക്കെ മാതൃകയാക്കേണ്ടവര്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

കഴിഞ്ഞ വര്‍ഷമാണ് നടന് അമിര്‍ ഖാനും ഭാര്യയും ചലച്ചിത്ര പ്രവര്‍ത്തകയുമായ കിരണ്‍ റാവുവും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും ചേര്‍ന്ന് അവസാനിപ്പിച്ചത്. നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, നടി ശില്പ ഷെട്ടി, ഷാരുഖ് ഖാന് തുടങ്ങിയവരൊക്കെ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്ത മറ്റ് ബോളിവുഡ് താരങ്ങളാണ്.