For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  10 വര്‍ഷത്തിനുള്ളില്‍ പ്രിയങ്കയെ നിക്ക് ഉപേക്ഷിക്കുമെന്ന് പ്രവചനം; ഇനി മിണ്ടിയാല്‍ കൈവെക്കുമെന്ന് ആരാധകര്‍

  |

  എന്നും വിവാദങ്ങളുടെ തോഴനാണ് കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്‍. നിത്യേനെ ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിന്റെ പേരില്‍ കെആര്‍കെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹ ബന്ധം പിരിഞ്ഞ ബോളിവുഡ് താരം ആമിര്‍ ഖാനേയും കിരണ്‍ റാവുവിനേയും കുറിച്ചുള്ള പരാമര്‍ശങ്ങളായിരുന്നു കെആര്‍കെയെ ഒടുവിലായി വാര്‍ത്തകളിലെത്തിച്ചത്. ഇപ്പോഴിതാ കെആര്‍കെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

  ബിക്കിനിയണിഞ്ഞ് പ്രിയങ്ക ചോപ്ര ബീച്ചില്‍; ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

  ഇത്തവണ നടി പ്രിയങ്ക ചോപ്രയേയും ഭര്‍ത്താവും പോപ്പ് ഗായകനുമായ നിക്ക് ജൊനാസിനേയും കുറിച്ചുള്ള പരാമര്‍ശത്തിന്റെ പേരിലാണ് കെആര്‍കെ വാര്‍ത്തകളില്‍ നിറയുന്നത്. ആമിറും കിരണും പിരിഞ്ഞതിന് പിന്നാലെ സമാനമായ രീതിയില്‍ പ്രിയങ്കയും നിക്കും പിരിയുമെന്നാണ് കെആര്‍കെയുടെ പ്രസ്താവന. പിന്നാലെ കെആര്‍കെയ്ക്ക് എതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. വിശദമായി വായിക്കാം.

  പ്രവചനം 3- അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രിയങ്ക ചോപ്രയെ നിക്ക് ജൊനാസ് ഡിവോഴ്‌സ് ചെയ്യും എന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. ഈ പ്രസ്താവന സോഷ്യല്‍ മീഡിയയെ ചൊടിപ്പിക്കുകയായിരുന്നു. നിരവധി പേരാണ് കെആര്‍കെയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം തരംതാണ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സ്വന്തം കാര്യം നോക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മറ്റൊരാളുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ യാതൊരു അവകാശവും തനിക്കില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  ഇതിത്തിരി കൂട്ടിപ്പോയി, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മിണ്ടാതിരിക്കൂ, ഇനിയും പ്രവചനങ്ങള്‍ നടത്തിയാല്‍ പൊതുജനം കൈവെക്കുമെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. നേരത്തെ ആമിറിനെക്കുറിച്ചുള്ള ട്വീറ്റും വിവാദമായിരുന്നു ആമിര്‍ കിരണിനെ ഉപേക്ഷിക്കുമെന്ന് തനിക്ക് അറിയാമായിരുന്നു. കത്രീനയേയോ ഫാത്തിമ സനയേയോ പോലെ സുന്ദരിയെ ആമിര്‍ വിവാഹം കഴിക്കുമെന്ന് തനിക്കുറപ്പായിരുന്നുവെന്നും കിരണ്‍ ശശാശരി സൗന്ദര്യം മാത്രമുള്ള സ്ത്രീയാണെന്ന് വരെ കെആര്‍കെ പറഞ്ഞിരുന്നു.

  നേരത്തെ സല്‍മാന്‍ ഖാനെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ ബീയിംഗ് ഹ്യൂമന്‍ ബ്രാന്റുമെല്ലാം തട്ടിപ്പുകാരാണെന്നായിരുന്നു കെആര്‍കെയുടെ പ്രസ്താവന. പിന്നാലെ കെആര്‍കെയ്‌ക്കെതിരെ സല്‍മാന്‍ ഖാന്‍ മാനനഷ്ടത്തിന് കേസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനിടെ സല്‍മാന്‍ ഖാനെ പിന്തുണച്ച് എത്തിയ ഗായകന്‍ മിക്ക സിംഗിനേയും കെആര്‍കെ അപമാനിച്ചിരുന്നു. മിക്കയെ കഴുത എന്നു വിളിച്ചായിരുന്നു കെആര്‍കെ നേരിട്ടത്.

  പ്രിയങ്ക-നിക് വിവാഹം ഗംഭീരമാക്കി സുഹൃത്തുക്കൾ | Filmibeat malayalam

  സ്വയം പ്രഖ്യാപിത നിരൂപകനായ കെആര്‍കെ ബിഗ് ബോസ് 3യിലെ മത്സരാര്‍ത്ഥിയും നടനുമാണ്. മുന്ന പാണ്ഡെ, ബേറോസ്ഗാര്‍, ദേശ്‌ദ്രോഹി, ഏക് വില്ലന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സ്ഥിരം വിവാദങ്ങള്‍ ചുറ്റി പറ്റിയുണ്ടാകും എന്നതാണ് കെആര്‍കെയുടെ പ്രത്യേക. ബോളിവുഡിലെ പല ഉന്നതന്മാര്‍ക്കെതിരേയും മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് കെആര്‍കെ.

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  വിവാഹ ജീവിതവും വേര്‍പിരിയലുമൊക്കെ രണ്ട് വ്യക്തികളുടെ സ്വകാര്യതയാണ്. അതിനെക്കുറിച്ച് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും മുന്‍ധാരണകളോടെ വിധിക്കലുകള്‍ നടത്തുന്നതും ശരിയായ രീതിയല്ല.

  Read more about: priyanka chopra
  English summary
  KRK Predict Nick Jonas Will Divorce Priyanka Chopra Within Next 10 Years, His Latest Tweet Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X