For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒളിച്ചോടി കല്യാണം കഴിക്കേണ്ട ആവശ്യമില്ല; രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്തയില്‍ നയന്‍താരയുടെ പ്രതികരണം

  |

  നയന്‍താര വിവാഹിതയായി, ഉടനെ വിവാഹിതയാവും എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. നടനും സംവിധായകനുമായ വിഘ്‌നേശ് ശിവനും നയന്‍താരയും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ലിവിംഗ് ടുഗദറായി താമസിക്കുകയാണെങ്കിലും വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടേ ഇരുന്നു. എന്നാല്‍ ഇനിയും എന്നാണ് വിവാഹമെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.

  അതേ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ നയന്‍താര രൂക്ഷമായി പ്രതികരിച്ചിരുന്നു. നയന്‍സ് ഒളിച്ചോടി പോയി രഹസ്യമായി വിവാഹം കഴിച്ചു എന്ന തരത്തില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു നടി. അതുപോലെ വിമര്‍ശിക്കുന്നവര്‍ തന്റെ സിനിമ കാണാന്‍ വരുന്നതിന്റെ ആവശ്യമെന്താണെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലൂടെ നയന്‍താര ചോദിക്കുന്നു. അഭിമുഖത്തിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  'എന്റെ സിനിമകള്‍ കാണുകയും വേണം, എന്നിട്ട് എന്നെ നോക്കി കുറ്റം പറയുകയും വേണം. വിമര്‍ശനങ്ങള്‍ ആവാം. നല്ല രീതിയിലുള്ള വിമര്‍ശനങ്ങളെ അംഗീകരിയ്ക്കുന്നു. അതിനപ്പുറം എന്റെ വേഷത്തെ കുറിച്ചും മറ്റും വിമര്‍ശിക്കാന്‍ എന്ത് അവകാശമാണ് നിങ്ങള്‍ക്കുള്ളത്. നയന്‍താര മാത്രമല്ല സിനിമയില്‍ ഉള്ള നായികമാരെ കൂടി കാണാന്‍ ആണല്ലോ പലരും സിനിമയ്ക്ക് പോവുന്നത്. എന്ത് കൊണ്ടാണ് അത് കാണുന്നത്. കാണുകയും വേണം, ഒപ്പം വിമര്‍ശിക്കുകയും വേണം. ആ നടി ഇങ്ങനെ ഒക്കെ ആണ് ചെയ്യുന്നതെന്ന് അറിയാം. പിന്നെ എന്തിനാണ് സിനിമ കാണാന്‍ പോവുന്നത്. കാണാതിരുന്നാല്‍ പോരെ. അല്ലാതെ എന്ത് കാര്യം പറഞ്ഞാണ് വിമര്‍ശിക്കുന്നതെന്ന് നയന്‍താര ചോദിക്കുന്നു.

  മറ്റൊന്ന് ഞാന്‍ വിവാഹം കഴിച്ചു എന്നുള്ള വാര്‍ത്തകളാണ്. കല്യാണം കഴിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ തന്നെ അത് വിളിച്ച് പറയും. എവിടെ എങ്കിലും പോയി ഒളിച്ച് വിവാഹം കഴിക്കേണ്ട ആവശ്യം എനിക്കില്ല. ഇതുവരെയുള്ള എന്റെ ജീവിതത്തെ പറ്റിയോ കരിയറോ മറ്റ് എന്ത് കാര്യമാണെങ്കിലും അതില്‍ ഞാന്‍ ഒരു കാര്യവും ഒളിച്ച് വെച്ചിട്ടില്ല. ഒന്നും ഞാന്‍ ഹൈഡ് ചെയ്തിട്ടില്ല. കാരണം ഒളിപ്പിച്ച് വെക്കുമ്പോള്‍ തെറ്റ് ചെയ്യുകയാണോ എന്നൊരു ഫീല്‍ എനിക്ക് തോന്നും. ആ ഫീല്‍ വരുന്നത് കൊണ്ട് ഞാന്‍ ചെയ്യാറില്ല. അങ്ങനെയുള്ള ഞാന്‍ എന്തിനാണ് ഒളിച്ച് പോയി വിവാഹം കഴിക്കുന്നത്.

  നടി സുസ്മിത ഇതുവരെ 9 പേരെ പ്രണയിച്ചു; 24 വയസ് മുതല്‍ തുടങ്ങിയ പ്രണയമാണെങ്കിലും ഇപ്പോഴും സിംഗിളായി തുടരുകയാണ്

  എന്റെ അച്ഛനെയും അമ്മയെയും ദൈവതുല്യമായ സ്ഥാനത്താണ് നിര്‍ത്തിയിട്ടുള്ളതെന്ന് എപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും താല്‍പര്യമുള്ളത് പോലെയോ അവര്‍ പറയുന്നത് പോലെയോ ഞാന്‍ കല്യാണം കഴിക്കുകയുള്ളു. ഞാനൊരു റിലേഷന്‍ഷിപ്പില്‍ ആണെങ്കില്‍ അവര്‍ അത് സ്വീകരിച്ചാല്‍ മാത്രമേ പോയി വിവാഹം കഴിക്കുകയുള്ളു. അങ്ങനൊരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ അച്ഛനും അമ്മയും എന്നെ അങ്ങനെ അല്ല വളര്‍ത്തിയിരിക്കുന്നത്. ഒരാളോട് ഇഷ്ടം തോന്നിയാല്‍ അത് മാതാപിതാക്കളോട് തന്നെ പോയി പറയും.

  7 വയസിലെ മോഹന്‍ലാലിൻ്റെ കുസൃതി; ലാൽ ചെറുപ്പത്തിൽ ഉണ്ടായിരുന്നത് പോലെയാണ് പൃഥ്വിയുടെ മകളുമെന്ന് മല്ലിക

  ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | | Filmibeat Malayalam

  എനിക്ക് ഇയാളെ ഇഷ്ടമാണ്, കല്യാണം കഴിക്കണമെന്ന് പറയുമ്പോള്‍ അവര്‍ക്ക് ഇഷ്ടമാണെങ്കില്‍ അതുപോലെ, അതല്ലെങ്കില്‍ അവര്‍ക്ക് എപ്പോള്‍ ഇഷ്ടം വരുന്നു അതുവരെ ഞാന്‍ ചെയ്യുകയുള്ളു. എന്തിനാണ് കല്യാണം കഴിക്കുന്നത്. ഒരു പത്ത് ആള്‍ക്കാര്‍ എങ്കിലും അറിയാന്‍ വേണ്ടിയാണ്. അല്ലെങ്കില്‍ ചുമ്മ ലിവിംഗ് ടുഗദര്‍ ആയിരുന്നാല്‍ പോരെ? ഇവര് ഭാര്യയും ഭര്‍ത്താവും ആണെന്ന് ആളുകള്‍ക്ക് അറിയാന്‍ വേണ്ടിയാണ് കല്യാണം എന്ന പരിപാടി തന്നെ വെക്കുന്നത്. അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ ഒളിച്ചോടി കല്യാണം കഴിച്ചിട്ട് ആളുകള്‍ക്ക് അറിയാന്‍ പറ്റുമോ? എന്റെ ഭര്‍ത്താവ് ആരാണെന്നോ ഞാന്‍ വിവാഹിതയാണെന്നോ ആരുമറിയില്ല. എന്ന് ഞാന്‍ കല്യാണം കഴിക്കുന്നുണ്ടോ അത് എല്ലാവരെയും അറിയിച്ചിട്ടായിരിക്കും. അത് അച്ഛനും അമ്മയുമടക്കം എല്ലാവരും ഉള്ളപ്പോളായിരിക്കുമെന്നും നയന്‍താര പറയുന്നു.

  ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാവുന്നു; വാര്‍ത്ത പുറത്ത് വിടാതിരിക്കാനും കാരണമുണ്ട്, വധു സഹനടിയെന്ന് സൂചന

  English summary
  Lady Superstar Nayanthara Reaction About Her Wedding Rumours In Old Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X