For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നെല്ലാം പഴങ്കഥകള്‍! ബോളിവുഡ് മറക്കാനാഗ്രഹിക്കുന്ന ചില പ്രണയകഥകള്‍

  |

  പ്രണയങ്ങള്‍ക്കും പ്രണയ ഗോസിപ്പുകള്‍ക്കുമൊന്നും ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. താരങ്ങളെ തങ്ങളുടെ ദൈവത്തെ പോലെ ആരാധിക്കുന്ന ആരാധകര്‍ ഇത്തരം ഗോസിപ്പുകള്‍ക്ക് പിന്നാലെ പോകുന്നതുമെല്ലാം പതിവാണ്. ചില പ്രണയങ്ങള്‍ വിവാഹത്തിലേക്ക് എത്തുമ്പോള്‍ ചിലത് ഇടയ്ക്ക് വച്ച് അവസാനിക്കുന്നതും ചിലത് വലിയ കലഹത്തിലേക്ക് ചെന്ന് അവസാനിക്കുന്നതുമെല്ലാം ബോളിവുഡ് കണ്ടിട്ടുണ്ട്. ആരാധകര്‍ ആഘോഷമാക്കിയ ഒരുപാട് പ്രണയങ്ങളുണ്ട്.

  ലളിതം, മനോഹരം; അതിസുന്ദര ചിത്രങ്ങളുമായി ആന്‍ ശീതല്‍

  ഇതേസമയം ഇന്നലെ വരെ എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത പ്രണയങ്ങള്‍ ഇന്ന് എല്ലാവരാലും മറന്നുവെന്നും വരാം. അത്തരത്തില്‍ ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്ന, എന്നാല്‍ ഇന്ന് എല്ലാവരും മറന്ന ചില പ്രണയങ്ങളെക്കുറിച്ച് വായിക്കാം. പലതും ആരാധകര്‍ പോലും മറന്നവയാണ്. താരങ്ങളാകട്ടെ പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. വിശദമായി വായിക്കാം തുടര്‍ന്ന്.

  Priyanka Chopra

  ഒരു കാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു പ്രിയങ്ക ചോപ്രയും ഷാഹിദ് കപൂറും തമ്മിലുള്ള പ്രണയം. ഇരുവരും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഗോസിപ്പുകള്‍ ശക്തമാകുന്നത്. 36 ചൈന ടൗണ്‍, കമിനെ, തേരി മേരി കഹാനി തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും രണ്ട് പേരും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഇന്ന് രണ്ട് പേരും വിവാഹിതരാണ്. പോപ്പ് ഗായകന്‍ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഡല്‍ഹിക്കാരി മീരയെയാണ് ഷാഹിദ് വിവാഹം കഴിച്ചത്.

  ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ഇതിനൊരു ഉദാഹരണം. എന്നാല്‍ ഇന്ന് പലരും മറന്നൊരു പ്രണയജോഡിയായിരുന്ന യുവരാജ് സിംഗും ദീപിക പദുക്കോണും. എന്നാല്‍ ഈ പ്രണയത്തിനും അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ദീപിക പിന്നീട് നടന്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. യുവരാജും വിവാഹിതനാണ്. മോഡലായ ഹെസല്‍ ആണ് യുവിയുടെ പങ്കാളി.

  ബോളിവുഡിലെ വലിയ വിവാദത്തിന് കാരണമായൊരു പ്രണയമായിരുന്ന കങ്കണ റണാവത്തും അധ്യായന്‍ സുമനും തമ്മിലുള്ളത്. പിന്നീട് പ്രണയം തകര്‍ന്ന് നാളുകള്‍ക്ക് ശേഷം കങ്കണയ്‌ക്കെതിരെ അധ്യായന്‍ പരസ്യമായി തന്നെ രംഗത്ത് എത്തുകയായിരുന്നു. കങ്കണ തന്നെ മാനസികാമായും ശാരീരികമായും വേദനിപ്പിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നുമൊക്കെയായിരുന്നു അധ്യായന്‍ ആരോപണം. ഇത് പല തുറന്നു പറച്ചിലുകള്‍ക്കും കാരണമാവുകയും വലിയ വിവാദമായി മാറുകയും ചെയ്തതിരുന്നു. ജയലളിതയുടെ ജീവിതം പറഞ്ഞ തലൈവിയാണ് കങ്കണയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  ബോളിവുഡിലെ സൂപ്പര്‍താരമാണ് ഇന്ന് രണ്‍വീര്‍ സിംഗ്. രാം ലീലയില്‍ അഭിനയിക്കുന്നതിനിടെ ദീപിക പദുക്കോണുമായി പ്രണയത്തിലായ രണ്‍വീര്‍ പിന്നീട് ദീപികയെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ ജോഡിയാണ് രണ്‍വീറും ദീപികയും. ഇരുവരും ഒരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു. പുറത്തിറങ്ങാനിരിക്കുന്ന 83യിലും രണ്‍വീറിന്റെ നായിക ദീപികയാണ്. എന്നാല്‍ പലരും മറന്നു പോയൊരു വസ്തുത എന്തെന്നാല്‍ രണ്‍വീറിന്റെ ആദ്യത്തെ കാമുകി ഒരു താരപുത്രിയാണെന്നതാണ്.

  ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേള്‍ ആയ ഹേമ മാലിനിയുടേയും ഇതിഹാസ താരം ധര്‍മ്മേന്ദ്രയുടേയും മകളായ അഹാന ഡിയോളുമായി രണ്‍വീര്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. പിന്നീട് സിനിമയിലെത്തിയ രണ്‍വീര്‍ നടി അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം തകര്‍ന്ന ശേഷം നടിമാരായ പരിനീതി ചോപ്ര, സൊനാക്ഷി സിന്‍ഹ എന്നിവരുമായും രണ്‍വീര്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും ഇന്ന് എല്ലാം പഴയകഥകളാണ്.

  ബോളിവുഡിലെ മറ്റൊരു യുവതാരമാണ് അര്‍ജുന്‍ കപൂര്‍. നിര്‍മ്മാതാവ് ബോണി കപൂറിന്റെ മകന്‍. അരങ്ങേറുന്നതിന് മുമ്പ് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാനുമായി അര്‍ജുന്‍ പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരും പിന്നീട് പിരിയുകയായിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ഈ ഘട്ടത്തില്‍ അര്‍ജുന് കരുത്തായത്. അരങ്ങേറ്റത്തിനായി അര്‍ജുനെ തയ്യാറാക്കിയത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. അര്‍ജുന്‍ തന്നെ ഇത് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടി മലൈക അറോറുമായി പ്രണയത്തിലാണ് അര്‍ജുന്‍. ഇരുവരുടേയും പ്രണയം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

  കാമുകി ആലിയ ഭട്ട് ഹോട്ട് അല്ല, മികച്ച അഭിനേത്രിയാണ്, ഹോട്ട് താരത്തെ കുറിച്ച് രൺബീർ കപൂർ, വായിക്കാം

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബത്തിലെ ഇളമുറക്കാരന്‍. സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ രണ്‍ബീറിന്റെ പ്രണയ ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ദീപിക പദുക്കോണുമായും കത്രീന കൈഫുമായും ഉള്ള രണ്‍ബീറിന്റെ പ്രണയങ്ങള്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു ഒരു കാലത്ത്. ഇപ്പോള്‍ യുവനടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് രണ്‍ബീര്‍. ഇരുവരും ഉടനെ വിവാഹിതരാകുമെന്ന് വരെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ബോളിവുഡിലെത്തും മുമ്പ് രണ്‍ബീറിന്റെ കാമുകി അവന്തിക മാലിക് ആയിരുന്നു. ഇരുവരും പിന്നീട് പിരിയുകയായിരുന്നു.

  അതേസമയം ജീവിതത്തിലെ പ്രണയജോഡിയായി ആലിയയും രണ്‍ബീറും ്‌സ്‌ക്രീനിലും പ്രണയിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാസ്ത്രയിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൗനി റോയ് ആണ് ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രമായി എത്തുന്നത്. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണെന്നും മൂന്ന് ഭാഗങ്ങളായിട്ടായിരിക്കും പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബിഗ് ബോസില്‍ വച്ച് പരിചയപ്പെട്ട് പ്രണയത്തിലായവരാണ് കുഷാല്‍ ടണ്ടനും ഗൗഹര്‍ ഖാനും. പരിപാടിക്കിടെ അടുത്ത ഇരവരും പുറത്ത് വന്ന ശേഷവും പ്രണയത്തിലായിരുന്നു. നാളുകള്‍ക്ക് പ്രണയിച്ച ശേഷം ഇരുവരും വിവാഹത്തിലേക്ക് കടക്കുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഗൗഹര്‍ വിവാഹിതയാണ്. ഈയ്യടുത്തായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.

  English summary
  Long Forgotten Love Affairs Of Bollywood Including Priyanka Chopra Deepika Padukone Ranveer Singh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X