For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശില്‍പ കുടുംബ തകര്‍ത്തെന്ന് ആദ്യ ഭാര്യ; ശില്‍പ ഷെട്ടി-രാജ് കുന്ദ്ര പ്രണയവും വിവാഹവും!

  |

  ബോളിവുഡിലെ താരസുന്ദരിയാണ് ശില്‍പ ഷെട്ടി. പിന്നീട് ബിഗ് ബ്രദര്‍ ഷോ വിജയച്ചതിലൂടെ രാജ്യാന്തര തലത്തിലും വലിയ ആരാധക പിന്തുണ നേടാന്‍ ശില്‍പയ്ക്ക് സാധിച്ചു. ഇന്നും ശില്‍പയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. ഡാന്‍സ് റിയാലിറ്റി ഷോകളിലെ വിധി കര്‍ത്താവായും മറ്റും ശില്‍പ ഇന്നും സജീവമായി തന്നെ രംഗത്തുണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ രാജ് കുന്ദ്രയാണ് ശില്‍പയുടെ ഭര്‍ത്താവ്.

  പുത്തന്‍ ലുക്കില്‍ അമല പോള്‍; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  കഴിഞ്ഞ ദിവസം രാജ് കുന്ദ്രയെ അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശില്‍പയുടേയും രാജിന്റെ പ്രണയവും വിവാഹവുമൊക്കെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഒരു ബോളിവുഡ് സിനിമ പോലെ തന്നെ സംഭവബഹുലമായിരുന്നു ശില്‍പയുടേയും രാജ് കുന്ദ്രയുടേയും പ്രണയവും വിവാഹവും. വിശദമായി വായിക്കാം.

  11 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ശില്‍പയുടേയും രാജിന്റേയും ദാമ്പത്യ ബന്ധം. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ഇതേസമയം ബിസിനസ് പങ്കാളികളുമാണ് രാജും ശില്‍പയും. വിയാന്‍ രാജ് കുന്ദ്രയും സമീഷ ഷെട്ടി കുന്ദ്രയുമാണ് ദമ്പതികളുടെ മക്കള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പല വിവാദങ്ങളും ഈ 11 വര്‍ഷത്തിനിടെ താരങ്ങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കിലും ഇരുവരും പരസ്പരം ചേര്‍ത്തുപിടിച്ച് ഒരുമിച്ച് മുന്നോട്ട് പോവുകയായിരുന്നു.

  ബിസിനസ് പങ്കാളികളായിരുന്നു ശില്‍പയും രാജ് കുന്ദ്രയും. ശില്‍പയുടെ പെര്‍ഫ്യൂം ബ്രാന്റിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് രാജും ശില്‍പയും കണ്ടുമുട്ടുന്നത്. അന്ന് തന്നെ ഇരുവര്‍ക്കുമിടയില്‍ പ്രണയമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ വെറും സുഹൃത്തുക്കളാണെന്നും ഞങ്ങള്‍ക്കിടയിലുള്ളത് ബിസിനസ് ബന്ധമാണെന്നുമായിരുന്നു അന്ന് രാജ് പ്രതികരിച്ചത്. നോ മോര്‍ സീക്രട്ട്‌സില്‍ ശില്‍പ തങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നുണ്ട്.

  ''രാജിനെ ഞാന്‍ കാണുന്നത് ലണ്ടനില്‍ വച്ചാണ്. ഞങ്ങള്‍ക്കൊരു പൊതു സുഹൃത്തുണ്ടായിരുന്നു. ആ സുഹൃത്തു വഴി ഒരു ബിസിനസ് ഡീലിന് വേണ്ട്ിയായിരുന്നു രാജിനെ കണ്ടത്. അദ്ദേഹത്തിന്റെ ചിരിയിലും വ്യക്തിത്വത്തിലും ഞാന്‍് മയങ്ങിയെന്നതാണ് വസ്തുത'' എന്നായിരുന്നു ശില്‍പ പറഞ്ഞത്. എന്നാല്‍ രാജിനെക്കുറിച്ച് തന്റെ സുഹൃത്തിനോട് അന്വേഷിച്ചപ്പോള്‍ ശില്‍പയ്ക്ക് ലഭിച്ച മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു.

  ''അദ്ദേഹം പോയ ശേഷം ഞാന്‍ എന്റെ സുഹൃത്തിനോട് അദ്ദേഹത്തെക്കുറിച്ച് ചോദിച്ചു. അദ്ദേഹം വിവാഹിതനാണെന്ന് അറിഞ്ഞതോടെ എന്റെ ഹൃദയം തകര്‍ന്നു. എന്നാല്‍ ആ സമയം രാജ് വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുന്ന സമയമായിരുന്നു. നാല് മാസത്തിന് ശേഷം രാജിനെ വീണ്ടും കണ്ടു. അപ്പോഴാണ് വിവാഹ മോചനത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്'' ശില്‍പ പറയുന്നു. സമാനമായ കഥയാണ് രാജിനും പറയാനുള്ളത്.

  ''ശില്‍പയോട് എനിക്ക് ആദ്യ കാഴ്ചയില്‍ തന്നെ പ്രണയം തോന്നിയിരുന്നു. അവളെ ജീവിതപങ്കാളിയാക്കണമെന്ന് തോന്നിയിരുന്നു. കൂടുതല്‍ അറിയുന്തോറും ആ ഇഷ്ടം കൂടി വന്നു. എന്റെ ചിറകുകളിലെ കാറ്റാണ് ശില്‍പ. ഞാനും അവളെ പിന്തുണയ്ക്കുന്നു. ഞങ്ങളുടെ രണ്ടു പേരുടേയും കരുത്താണ് ഞങ്ങള്‍'' എന്നാണ് രാജ് പറഞ്ഞത്. പിന്നാലെ ഇരുവരും പ്രണയിക്കാന്‍ ആരംഭിക്കുകയായിരുന്നു. 2007 ല്‍ നല്‍കിയൊരു അഭിമുഖത്തില്‍ താന്‍ പ്രണയത്തിലാണെന്നും തന്റെ ജോലിയെ മനസിലാക്കുന്ന, തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നൊരാളെ താന്‍ കണ്ടെത്തിയതായും ശില്‍പ പറയുന്നുണ്ട്.

  ലണ്ടനിലായിരുന്നു രാജ് താമസിച്ചിരുന്നത്. ശില്‍പയോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ ഇതിനായി രാജ് മുംബൈയില്‍ വലിയ ആഢംബര വീട് തന്നെ വാങ്ങുകയായിരുന്നു. വീട് വാങ്ങിയ ശേഷം മാത്രമായിരുന്നു അത് ശില്‍പ അറിയുന്നത് പോലും. സിനിമയിലെ രംഗത്തിന് തുല്യമായിരുന്നു ശില്‍പയെ രാജ് പ്രൊപ്പോസ് ചെയ്തത്. ഇതേക്കുറിച്ച് ശില്‍പ തന്നെ വിവരിച്ചിട്ടുണ്ട്.


  ''കുറച്ച് ഓവര്‍ ദി ടോപ്പ് ആയിരുന്നു. വയലിനിസ്റ്റുകള്‍ ഉണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ ലഞ്ചിന് പോകാം എന്നു പറഞ്ഞാണ് എന്നെ കൊണ്ടു പോയത്. എന്നോട് ചുവന്ന വസ്ത്രം ധരിക്കാന്‍ പറഞ്ഞത് എന്റെ സഹോദരിയായിരുന്നു. അവരും പ്ലാനിന്റെ ഭാഗമായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷമാണ് മോതിരം കണ്ടത്. അഞ്ച് കാരറ്റിന്റെ മോതിരമായിരുന്നു. ഞാന്‍ ആദ്യമൊന്ന് ശങ്കിച്ചു നിന്നു. അത് കണ്ടതും വിവാഹമോതിരം ഇതിലും വലുതായിരിക്കുമെന്ന് രാജ് പറഞ്ഞു. ഞാന്‍ ചിരിച്ചു കൊണ്ട് യെസ് പറയുകയായിരുന്നു''താരം പറയുന്നു.

  10 കോടിയുടെ പരസ്യത്തോട് നോ പറഞ്ഞ് ശില്‍പ ഷെട്ടി | FilmiBeat Malayalam

  കവിതയായിരുന്നു രാജിന്റെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു. 2003ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ 2005 മുതല്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. 2006 ല്‍ ഇവര്‍ പിരിഞ്ഞു. ആ ബന്ധത്തില്‍ ഒരു മകളുമുണ്ട്. തങ്ങളുടെ വിവാഹ ബന്ധം തകര്‍ത്തത് ശില്‍പയാണെന്ന് കവിത ആരോപിച്ചിരുന്നു. ശില്‍പ കാരണമാണ് തന്നേയും കുഞ്ഞിനേയും രാജ് ഉപേക്ഷിച്ചതെന്നാണ് കവിത ആരോപിച്ചത്. എന്നാല്‍ താന്‍ രാജിനെ പരിചയപ്പെടുന്നതിന് മുമ്പ് തന്നെ രാജും കവിതയും തമ്മില്‍ അകന്നിരുന്നുവെന്നും വിവാഹ മോചനത്തിനായി ശ്രമിക്കുകയായിരുന്നുവെന്നുമാണ് ശില്‍പ പറഞ്ഞത്.

  തന്റെ വിവാഹ ബന്ധം തകര്‍ന്നതില്‍ ശില്‍പയ്ക്ക് യാതൊരു പങ്കുമില്ലെന്നാണ് രാജും പറഞ്ഞത്. ഒടുവില്‍ 2009 നവംബര്‍ 22 ന് ഇരുവരും വിവാഹിതരായി. ഇരുവര്‍ക്കും അപ്പോള്‍ 34 വയസായിരുന്നു പ്രായം. വലിയ ആര്‍ഭാടത്തോടെയായിരുന്നു വിവാഹം നടന്നത്. വിവാഹത്തിലും തുടര്‍ന്ന് നടന്ന റിസപ്ഷനിലുമെല്ലാം താരങ്ങളുടെ സാന്നിധ്യവുമുണ്ടായിരുന്നു. അഭിനയ രംഗത്ത് ശില്‍പ ഇപ്പോഴും സജീവമാണ്. ഹംഗാമ 2 ആണ് പുതിയ സിനിമ.

  Read more about: shilpa shetty
  English summary
  Love Story Of Shilpa Shetty And Husband Raj Kundra Is Nothing But A Fariytale
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X